Entreprenuership Success Story

ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് – കാലം മാറ്റുരച്ച വിജയത്തിളക്കം

Spread the love

രണ്ടു പതിറ്റാണ്ടിന്റെ വിജയത്തിളക്കവുമായി മുന്നേറുകയാണ് മുഹമ്മദ് ഷായുടെ ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ്. ചെറിയ തുടക്കങ്ങളില്‍ നിന്നാരംഭിച്ച ഈ സംരംഭത്തിന് കുതിച്ചു പായുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയുടെ വേഗത്തിനൊപ്പം ഓടിയെത്താനായി. മാത്രമല്ല, മേഖലയില്‍ പ്രവണതകളും പ്രതിയോഗികളും മാറിമറിഞ്ഞപ്പോഴും മികച്ച സേവനം കൈമുതലാക്കി 22 വര്‍ഷക്കാലം പത്തനംതിട്ട ജില്ലയിലെ മുന്‍നിര കെട്ടിട നിര്‍മാതാക്കളായി നിലനില്‍ക്കുവാനും ഗ്ലോബല്‍ കണ്‍സ്ട്രക്ഷന് കഴിഞ്ഞു.

സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ കരസ്ഥമാക്കിയശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുവാനായി മുഹമ്മദ് ഷാ 2000ലാണ് തന്റെ സ്വപ്‌ന സംരംഭം രജിസ്റ്റര്‍ ചെയ്യുന്നത്. നാലുവര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് പത്തനംതിട്ടയില്‍ ഓഫീസ് തുറക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് ചെറിയ വര്‍ക്കുകളില്‍ നിന്ന് റസിഡന്‍ഷ്യല്‍ – കോമേഴ്‌സ്യല്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന്റെ പുതിയ വെല്ലുവിളികളും ഏറ്റെടുക്കുവാന്‍ ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് തയ്യാറായി.

സാമ്പത്തിക മേഖലയുടെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് വര്‍ക്കുകള്‍ ഏറിയും കുറഞ്ഞുമിരുന്നെങ്കിലും കാലത്തിനൊത്ത് ബിസിനസ് മോഡലും പരിഷ്‌കരിച്ച് ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് മുന്‍നിരയിലേക്ക് വന്നു. ഇന്ന് കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ മൂന്ന് ജില്ലകളിലും ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

ഇത്രയും കാലം കൊണ്ട് ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് എല്ലാത്തരത്തിലുള്ള പ്രോജക്ടുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ അനുഭവ പാരമ്പര്യമാണ് ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ഏറ്റവും വലിയ കൈമുതലെന്ന് മുഹമ്മദ് ഷാ പറയുന്നു. നിര്‍മാണ കമ്പനിയുടെ വിജയത്തെ തുടര്‍ന്ന് സ്വന്തമായി ഒരു ഹോളോബ്രിക്‌സ് നിര്‍മാണ സ്ഥാപനവും പെയിന്റ് ഷോറൂമും, പ്രൈവറ്റ് ബസ് സര്‍വീസുകളും ഇദ്ദേഹത്തിന് പടുത്തുയര്‍ത്തുവാനായി. ആദ്യ സംരംഭം നല്‍കിയ ആത്മവിശ്വാസമാണ് ഇവയിലേക്കെല്ലാം നയിച്ചത് എന്നതുകൊണ്ട് തന്റെ സംരംഭങ്ങള്‍ക്കെല്ലാം ഗ്ലോബല്‍ എന്ന് തന്നെയാണ് മുഹമ്മദ് ഷാ പേരിട്ടിരിക്കുന്നത്.

കമ്പനിയുടെ ചരിത്രത്തില്‍ ഒരിക്കല്‍പോലും ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് ഒരു പ്രോജക്ടില്‍ നിന്നും പിന്മാറിയിട്ടില്ല. എത്ര പരിമിതമായ സാഹചര്യങ്ങളിലും ഉപഭോക്താവിന് ഏറ്റവും തൃപ്തികരമായ രീതിയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കിയാണ് ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് ഇപ്പോഴുള്ള ഖ്യാതി നേടിയെടുത്തത്. രണ്ടു മുറി വീടുകള്‍ മുതല്‍ കച്ചവട കോംപ്ലക്‌സുകള്‍ വരെയുള്ള നിര്‍മാണവുമായി ബന്ധപ്പെട്ട ഏതു പ്രോജക്ടുകളും സമയബന്ധിതമായി കൃത്യമായി പൂര്‍ത്തീകരിക്കുവാന്‍ ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് സജ്ജമാണ്. കൃത്യമായ പ്ലാനിങ്ങിലൂടെ ഓരോ മാര്‍ക്കറ്റും പഠിച്ച് ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്റെ വേരുകള്‍ മറ്റുജില്ലകളിലേക്കും പടര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ഷാ.

Contact Details: Global Constructions
Aban arcade, Pathanamthitta
Phone:7034422222

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍