GroFarm Natural Foods ; ശുദ്ധിയും സുരക്ഷയും ഉറപ്പാക്കി മലയാളിയുടെ പ്രിയ ബ്രാന്‍ഡ്
ഇന്ന് ഭക്ഷണത്തിന്റെ രുചിക്കൊപ്പം തന്നെ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് അതിന്റെ ശുദ്ധിയും സുരക്ഷയും തന്നെയാണ്. മായം നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍, മായം ചേരാത്ത ഭക്ഷ്യോത്പന്നങ്ങളുമായി GroFarm Natural Foods മലയാളികളുടെ അടുക്കളയിലെ പ്രിയ ബ്രാന്‍ഡായി മാറുന്നു. എറണാകുളം പുത്തന്‍കുരിശില്‍ നിന്നുയര്‍ന്ന ഈ ബ്രാന്‍ഡ് ഇന്ന് കേരളത്തിനകത്തും വിദേശത്തുമായി നൂറുകണക്കിന് കുടുംബങ്ങളുടെ വിശ്വസ്ത ഭക്ഷ്യപങ്കാളിയായി മാറിക്കഴിഞ്ഞു.

എറണാകുളം സ്വദേശി നെവിന്‍ ജോസഫ് കാക്കനാട്ട് എന്ന യുവസംരംഭകന്റെ സ്വപ്‌നമാണ് 2018 മുതല്‍ പുത്തന്‍കുരിശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന GroFarm.

ജ്യൂസ് കോണ്‍സെന്‍ട്രേറ്റുകള്‍ മുതല്‍, അച്ചാര്‍, ചക്കവരട്ടി, കറി മസാലകള്‍, വെജിറ്റബിള്‍ നോണ്‍വെജിറ്റബിള്‍ പിക്കിളുകള്‍, ഇടിയിറച്ചി വരെ, രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉത്പന്നങ്ങളാണ് GroFarm ഒരുക്കുന്നത്. കൂടാതെ ഗ്രോഫാമിന്റെ പ്രോഡക്ട് ലൈന്‍ അത്രയധികം വിപുലമാണ്. നല്ല ചെമ്മീന്‍ അച്ചാര്‍ ആകട്ടെ, കുഞ്ഞുങ്ങളെ തേപ്പിക്കാനുള്ള ശുദ്ധമായ വെന്ത (ഉരുക്ക്) വെളിച്ചെണ്ണ ആകട്ടെ, പള്‍പ്പ് കണ്ടന്റ് കൂടുതലുള്ള ജ്യൂസുകള്‍ ആകട്ടെ, സോഫ്റ്റ് ഗോതമ്പ് പുട്ട് പൊടി ആകട്ടെ, നിറയെ സ്‌പൈസസ് ഉള്ള യാതൊരു മായവും ഇല്ലാത്ത കറി മസാലകള്‍ ആകട്ടെ…. ഇനി അതൊന്നുമല്ല ഒറിജിനല്‍ വൈല്‍ഡ് ഫോറസ്റ്റ് ഹണി ആകട്ടെ, അത് എല്ലാം ഗ്രോഫാമില്‍ ലഭ്യമാണ്.

കോട്ടയം, എറണാകുളം എന്നിവയാണ് GroFarmന്റെ കേരളത്തിലെ പ്രധാന വിപണി കേന്ദ്രങ്ങള്‍. അടുത്തിടെ തിരുവനന്തപുരത്തേക്ക് ഉള്‍പ്പടെ വിതരണ ശൃംഖല വ്യാപിപ്പിച്ചതോടെ GroFarm ഇന്ന് കൂടുതല്‍ വീടുകളിലേക്ക് വിശ്വാസത്തിന്റെ രുചി എത്തിച്ചുകൊണ്ടിരിക്കുന്നു. എക്‌സിബിഷനുകള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെല്ലാം GroFarmന്റെ വളര്‍ച്ചയ്ക്ക് ശക്തമായ പിന്തുണയായി മാറി.

വിദേശത്ത് താമസിക്കുന്നവരും GroFarmന്റെ ഉത്പന്നങ്ങള്‍ ‘ബള്‍ക്കാ’യി വാങ്ങി കൊണ്ടുപോകുന്നത് ഈ ബ്രാന്‍ഡിന്റെ വിശ്വാസ്യത വ്യക്തമാക്കുന്നു. രുചിയിലും ഗുണനിലവാരത്തിലും ഉപഭോക്താക്കള്‍ നല്‍കുന്ന ഈ അപാരമായ വിശ്വാസമാണ് GroFarmന്റെ ഏറ്റവും വലിയ ശക്തിയും വളര്‍ച്ചയുടെ ഉറച്ച അടിത്തറയും.

ഐ.ടി മേഖലയില്‍ നിന്ന് സംരംഭ ലോകത്തേക്കുള്ള നെവിന്റെ യാത്രയാണ് GroFarm എന്ന ബ്രാന്‍ഡിന്റെ വഴിത്തിരിവ്. ബെംഗളൂരുവില്‍ ഐ.ടി കമ്പനി നടത്തിവരവെ നാട്ടിലേക്ക് മടങ്ങിയെത്തിയാണ് ഈ സംരംഭം നെവിന്‍ പടുത്തുയര്‍ത്തിയത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ നെവിന്റെ കുടുംബത്തിന്റെ കാര്‍ഷിക പാരമ്പര്യവും തുടക്കത്തിലെ ഓണ്‍ലൈന്‍ കാര്‍ഷിക വിപണിയെന്ന സ്വപ്‌നവും പിന്നീട് ഭക്ഷ്യ ഉത്പന്ന നിര്‍മാണത്തിലേക്ക് വളര്‍ന്നു. GroFarm ന്റെ ഓരോ റെസിപ്പിയുടെയും പിന്നിലെ കരുത്ത് നെവിന്റെ ഭാര്യയും സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുമായ അലിനയാണ്.

ഉപഭോക്താക്കളുടെ ആരോഗ്യത്തോടുള്ള ഉത്തരവാദിത്വം മുന്‍നിര്‍ത്തി ഭക്ഷ്യസുരക്ഷയില്‍ ഊന്നല്‍ നല്‍കുന്ന 100 ശതമാനം വിശ്വസനീയമായ പ്രൊഡക്ടുകളാണ് GroFarm വിപണിയിലെത്തിക്കുന്നത്. ക്വാളിറ്റിയില്‍ മായം ചേര്‍ക്കാത്ത ഈ നിലപാടാണ് GroFarmന്റെ യഥാര്‍ത്ഥ വിജയം.

ഇന്ന് ഇന്ത്യയ്ക്ക് പുറമെ യു.കെ, മിഡില്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ ഉള്‍പ്പെടെ പത്തോളം രാജ്യങ്ങളിലേക്ക് GroFarm ന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. കേരളത്തിലെ കൈപ്പുണ്യമേറിയ വീട്ടമ്മമാരടങ്ങിയ ടീമിന്റെ കൈവശമാണ് GroFarm ന്റെ ഓരോ പ്രൊഡക്ടിന്റെയും നിര്‍മാണം. അതിനാല്‍ ഭക്ഷ്യസുരക്ഷയിലും ശുചിത്വത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല. രുചിയും ക്വാളിറ്റിയും ട്രെഡിഷനല്‍ റെസിപ്പികളുടെ മികവും തന്നെയാണ് GroFarm നെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.

വലിയ ലക്ഷ്യങ്ങളും പദ്ധതികളുമായി GroFarm ന്റെ ഭാവിയെ നെവിന്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓരോ നഗരത്തിലും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനും, ഏറ്റവും വേഗത്തിലുള്ള ഹോം ഡെലിവറി സംവിധാനം ഒരുക്കുന്നതുമുള്‍പ്പടെ GroFarm നെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന വലിയ ചുവടുവയ്പുകളുമായി മുന്നോട്ട് പോവുകയാണ് നെവിന്‍. ഉയര്‍ന്ന ഗുണനിലവാരത്തില്‍, കുട്ടികള്‍ക്കുപോലും സുരക്ഷിതമായി ആസ്വദിക്കാനാകുന്ന രുചികള്‍ ഓരോ വീട്ടിലേക്കുമെത്തിക്കുകയാണ് GroFarm ന്റെ ലക്ഷ്യം.

മായമില്ലാത്ത രുചിയിലും വിട്ടുവീഴ്ചയില്ലാത്ത ക്വാളിറ്റിയിലും വിശ്വാസത്തിലും പണിതുയര്‍ത്തിയ ബ്രാന്‍ഡാണ് GroFarm. ഭക്ഷണത്തില്‍ വിശ്വാസ്യത തേടുന്നവര്‍ക്ക് GroFarm വെറുമൊരു ബ്രാന്‍ഡല്ല, ആരോഗ്യമുള്ള നാളെയിലേക്കുള്ള വാഗ്ദാനമാണ്.





