Entreprenuership Success Story

നിങ്ങളെ അലട്ടുന്ന മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് ഇതാ ഒരു ശാശ്വത പരിഹാരം; ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് (BKHP)

Spread the love

ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കഠിനാധ്വാനവും തന്നെയാണ് ഏതൊരു സംരംഭത്തെയും അതിന്റെ വിജയത്തിലേക്ക് നയിക്കുന്നത്. അതുപോലെതന്നെ ഒരു സംരംഭത്തിന്റെ വിജയത്തിന് ഓരോ വ്യക്തിയുടെയും ജീവിത സാഹചര്യങ്ങളും മുതല്‍ക്കൂട്ടായി മാറാറുണ്ട്. സാഹചര്യങ്ങള്‍ ജീവിതത്തില്‍ വില്ലനാകുമ്പോള്‍ അവയ്ക്ക് മുന്നില്‍ ഒരു നായകനാകാന്‍ തന്നെയാണ് ഓരോ വ്യക്തിയും ശ്രമിക്കേണ്ടത്. അങ്ങനെ തന്റെ ജീവിതത്തില്‍ ഉണ്ടായ നിരവധി പ്രശ്‌നങ്ങളെ പൊരുതി തോല്‍പ്പിച്ചുകൊണ്ട് ഉയര്‍ന്നുവന്ന ഒരു വനിതാ സംരംഭകയാണ് ബിന്ദു കൃഷ്ണന്‍; ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് (BKHP) എന്ന ബ്രാന്‍ഡിന്റെ സ്ഥാപക… !

സംരംഭത്തിന്റെ ജനനം
2019 ല്‍ ബിന്ദുവിന് ഒരു ആക്‌സിഡന്റ് ഉണ്ടാവുകയും തുടര്‍ന്ന് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളെ നേരിടേണ്ടി വരികയും ചെയ്തു. അതില്‍ നിന്നും കര കയറാനുള്ള ഒരു വഴി എന്ന രീതിയിലാണ് ഈ സംരംഭത്തിന് ബിന്ദു തുടക്കം കുറിക്കുന്നത്. മനസ് കൈവിട്ടു പോകും എന്ന അവസ്ഥയില്‍, ഏത് സമയവും ഒരു കാര്യത്തില്‍ വ്യാപൃതമാകാന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയും ആയുര്‍വേദ ഉത്പന്നങ്ങള്‍ അതിലൂടെ പരിചയപ്പെടുത്തുവാനും തുടങ്ങി. വളരെ പണ്ടുമുതല്‍ തന്നെ ആയുര്‍വേദ ഗ്രന്ഥങ്ങള്‍ വായിക്കുകയും അതിലുള്ള പല മരുന്നുകളും സ്വന്തമായി നിര്‍മിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ബിന്ദു.

ചാനലിലെ വീഡിയോ കണ്ടു, ബിന്ദുവിന്റെ 42 മൂലികകള്‍ ചേര്‍ത്ത ആയുര്‍വേദ എണ്ണ ആവശ്യപ്പെട്ട് നിരവധി പേരാണ് അവരെ സമീപിച്ചത്. ആവശ്യപ്പെട്ട് എത്തുന്നവര്‍ക്കെല്ലാം ഉത്പന്നം അയച്ചുകൊടുത്തു. ഈ എണ്ണ ബിന്ദു എന്ന സംരംഭകയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അങ്ങനെ, ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങിയ ഈ സംരംഭം പടര്‍ന്നു പന്തലിക്കുകയും ചെയ്തു. കസ്റ്റമേഴ്‌സിന്റെ ആവശ്യത്തിന് പരിഹാരമായി കസ്റ്റമൈസ്ഡ് ആയുര്‍വേദ ഉത്പന്നങ്ങള്‍ ഇന്ന് ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സ് നിര്‍മിച്ചു നല്കുന്നു.

ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സിന് കീഴില്‍ ഇന്ന് അമ്പതോളം പ്രോഡക്റ്റുകള്‍ വില്‍ക്കപ്പെടുന്നു. ഹെയര്‍ ബൂസ്റ്റര്‍ (ഹെയര്‍ ഓയില്‍), ബയോട്ടിന്‍ പൗഡര്‍, ഫേസ് പാക്ക് പൗഡേഴ്‌സ്, പല തരത്തിലുള്ള ഹെല്‍ത്ത് മിക്‌സ് പൗഡേഴ്‌സ്, മുളപ്പിച്ച ധാന്യങ്ങളുടെ പൊടികള്‍, ബനാന പൗഡര്‍, ഇന്‍ഡിഗോ, ഹെന്ന തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. വീട്ടില്‍ തന്നെ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ എന്നതിനാല്‍, എണ്ണം കുറച്ചു ഗുണത്തില്‍ ശ്രദ്ധിക്കുന്നതിനാലും എല്ലാ ഉത്പന്നങ്ങളും വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്.

ഉത്പന്നങ്ങളില്‍ ഏറ്റവും അധികം വിപണിയുള്ളത് ഹെയര്‍ ബൂസ്റ്ററി (ഹെയര്‍ ഓയില്‍)ന് തന്നെ. മുടിക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു സമ്പൂര്‍ണ ഉത്പന്നമാണിത്. പരമ്പരാഗത രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. നമ്മുടെ വീട്ടില്‍ അമ്മ കാച്ചിയ എണ്ണ ഏതു വിധമാണോ, അതേ രീതിയാണ് ഈ എണ്ണയ്ക്കും. അതുകൊണ്ടുതന്നെ യാതൊരുവിധ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പേടിയും വേണ്ട. വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് ആളുകള്‍ ഓയില്‍ വാങ്ങുന്നത്. മുടി കൊഴിച്ചില്‍, അകാല നര, മുടി വളര്‍ച്ചയ്ക്ക്, താരന്, തല നീരിറക്കം ഇവയ്‌ക്കെല്ലാം ഫലപ്രദമാണ് ഈ എണ്ണ.

കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ പലഭാഗത്തുനിന്നും ഇന്ന് ഈ പ്രോഡക്ടിനായി ആവശ്യക്കാര്‍ എത്തിച്ചേരുന്നു. ആമസോണിലൂടെയും മറ്റ് ഓണ്‍ലൈന്‍ മീഡിയകളിലൂടെയും നേരിട്ട് ഉപഭോക്താക്കളുടെ കയ്യില്‍ എത്തിക്കുന്നു. 42 മൂലികകളും തേങ്ങാപ്പാലും ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ എണ്ണക്ക് സ്ഥിരം കസ്റ്റമേഴ്‌സ് ഉണ്ട്.

ഒരു മോശം അഭിപ്രായം പോലും വരുന്നില്ല എന്നുള്ളത് ആണ് ഈ ഉത്പന്നതിന്റെ വിജയം. കര്‍ഷകരില്‍ നിന്നാണ് ഇതിന്റെ ഔഷധ സസ്യങ്ങളെല്ലാം വാങ്ങുന്നത്. അതുതന്നെയാണ് ഈ ഉത്പന്നത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിക്കാനുള്ള കാരണവും. പരസ്യത്തിലൂടെ അറിഞ്ഞു വരുന്നതിനേക്കാള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള പറഞ്ഞറിവിലൂടെയാണ് ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സിനെ തേടി ആളുകള്‍ എത്തുന്നത്. പ്രോഡക്ടുകളുടെ ഗുണമേന്മ അറിഞ്ഞുകൊണ്ട് ആളുകളുടെ ആവശ്യപ്രകാരം വളര്‍ത്തിയെടുത്തതാണ് ഇപ്പോഴുള്ള 50 ഉത്പന്നങ്ങള്‍.

കൊച്ചി കേന്ദ്രമാക്കിയാണ് ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. വിപണിയിലേക്ക് നേരിട്ട് ഉത്പന്നങ്ങള്‍ ഇതുവരെ എത്തിച്ചു തുടങ്ങിയിട്ടില്ല. എന്നാല്‍ ഉടനെ തന്നെ ബി കെ ഹെര്‍ബല്‍ പ്രൊഡക്റ്റ്‌സിന്റെ എല്ലാ ഉത്പന്നങ്ങളും വിപണിയില്‍ ലഭ്യമാക്കാനുള്ള സാധ്യതയാണ് ബിന്ദു പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നത്. ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്നതാണ് ബിന്ദുവിന്റെ ലക്ഷ്യം.

100% സംതൃപ്തരായിട്ടുള്ള കസ്റ്റമേഴ്‌സാണ് ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സിന്റെ ശക്തി എന്നു പറയുന്നത്. ഉത്പന്നം വാങ്ങുന്നതില്‍ അധികവും വിദേശ മലയാളികളാണ്. ഇവര്‍ വിദേശത്തേക്ക് തിരിച്ചു പോകുമ്പോള്‍ അവരുടെ ബാഗില്‍ ഒരിടം ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സിനുള്ളതാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മികച്ച ഉത്പന്നങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സധൈര്യം ബി കെ ഹെര്‍ബല്‍ പ്രോഡക്റ്റ്‌സിനെ ബന്ധപ്പെടാവുന്നതാണ്.

E-mail: bkherbalproductskochi@gmail.com
Mob : 9961216903/9567169368

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍