Entreprenuership Success Story

ആരോഗ്യ പരിചരണത്തിലെ പുതിയ മാതൃക; INSPIRE PHYSIO & DIETETICS-ന്റെ സമഗ്ര ആരോഗ്യസമീപനവും വിജയവും

Spread the love

ആരോഗ്യമുള്ള ഒരു ജീവിതത്തിന് ശരീരത്തിന്റെ ചലനശേഷിയും പോഷകാഹാരവും അത്യന്താപേക്ഷിതമാണ്. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, ഈ രണ്ട് പ്രധാന ഘടകങ്ങള്‍ക്കും ഒരുപോലെ ഊന്നല്‍ നല്‍കിക്കൊണ്ട് തിരുവനന്തപുരം ഗൗരീശപട്ടത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് INSPIRE PHYSIO & DIETETICS. 2025 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, വൈദഗ്ധ്യവും വ്യക്തിഗത ശ്രദ്ധയും കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

ഇന്‍സ്പയറിന്റെ ഏറ്റവും വലിയ പ്രത്യേകത, സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന കുമാര്‍, എസ് വിജയലക്ഷ്മി എന്നീ പ്രൊഫഷണലുകളുടെ അസാധാരണമായ വൈദഗ്ധ്യമാണ്. ഇരുവരുടേയും വര്‍ഷങ്ങള്‍ നീണ്ട പ്രവൃത്തി പരിചയം തന്നെയാണ് ഇന്‍സ്പയര്‍ എന്ന ക്ലിനിക്കിന്റെ അടിത്തറ. ഫിസിയോതെറാപ്പി വിഭാഗത്തില്‍ കുമാര്‍ ശ്രദ്ധയൂന്നുമ്പോള്‍ ഡയറ്റീഷ്യന്‍ വിഭാഗത്തില്‍ പ്രഗത്ഭയാണ് എസ് വിജയലക്ഷ്മി.

ചീഫ് ഫിസിയോതെറാപ്പിസ്റ്റും ഡയറക്ടറുമായ പി.കെ. കുമാര്‍ ബാക്ക് വാര്‍ഡ് ബ്രെയിന്‍ സൈക്കിളിംഗില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ഏക ഇന്ത്യന്‍ വംശജനായ ഫിസിയോതെറാപ്പിസ്റ്റുമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഫിസിയോതെറാപ്പിയ്ക്ക് പുറമെ, ഇന്ത്യ, ചൈന, തായ്‌ലന്‍ഡ്, ശ്രീലങ്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 400ഓളം വ്യക്തിത്വ വികസന പരിശീലന പരിപാടികളും അദ്ദേഹം നടത്തിയിട്ടുണ്ട്. കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റലില്‍ 25 വര്‍ഷത്തെ സേവന പരിചയം ഉള്‍പ്പെടെ പ്രവര്‍ത്തിപരിചയങ്ങള്‍ ഏറെയുള്ള ചീഫ് ഡയറ്റീഷ്യനാണ് എസ്. വിജയലക്ഷ്മി.

കഠിനമായ വേദനകള്‍, പക്ഷാഘാതം (Paralysis – എല്ലാതരം പക്ഷാഘാതങ്ങള്‍ക്കും), അപകടങ്ങള്‍, സന്ധിവാതം (Arthritis) തുടങ്ങിയ അവസ്ഥകളുള്ളവര്‍ക്ക് ഇന്‍സ്പയര്‍ ആശ്വാസമാകുന്നുണ്ട്. തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഓരോ രോഗിക്കും ഓരോ മണിക്കൂര്‍ വീതം കണ്‍സല്‍ട്ടേഷന് അനുവദിക്കുന്നുവെന്നതാണ് ഇന്‍സ്പയറിനെ മറ്റ് ക്ലിനിക്കുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു ദിവസം പരമാവധി ഏഴ് പേര്‍ക്ക് മാത്രം കണ്‍സള്‍ട്ടേഷന്‍ നല്‍കിക്കൊണ്ട്, ഓരോ വ്യക്തിക്കും ഏറ്റവും മികച്ചതും ആവശ്യമായതുമായ ശ്രദ്ധ ഉറപ്പാക്കാന്‍ സ്ഥാപനം പ്രത്യേകം ശ്രദ്ധകല്‍പ്പിക്കുന്നുണ്ട്.

ഫേഷ്യല്‍ പാരാലിസിസ് പോലുള്ള സങ്കീര്‍ണമായ അവസ്ഥകള്‍ക്ക് പുറമെ, മസ്‌കുലസ് തെറാപ്പി, ഇലക്ട്രോ തെറാപ്പി, കുട്ടികള്‍ക്കായുള്ള പീഡിയാട്രിക് തെറാപ്പി, നടത്ത പരിശീലനം എന്നിവയും ഇവിടെ നല്‍കുന്നുണ്ട്.

കുമാര്‍ ഫിസിയോതെറാപ്പി വിഭാഗം കൈകാര്യം ചെയ്യുന്നതോടൊപ്പം, ശരിയായ ഭക്ഷണക്രമം ഉറപ്പാക്കാനുള്ള പദ്ധതികളും ഇന്‍സ്പയര്‍ ഉറപ്പാക്കുന്നുണ്ട്. വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കും, ശസ്ത്രക്രിയക്ക് ശേഷമുള്ളവര്‍ക്കും (Post Surgery Diet) അവരുടെ ശരീരപ്രകൃതിയും താല്‍പ്പര്യവും അനുസരിച്ച് വ്യക്തിഗത ഡയറ്റ് പ്ലാനുകള്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്കായുള്ള പ്രത്യേക ഡയറ്റ് പ്ലാനുകളും ഇവിടെ ലഭ്യമാണ്.

നിലവില്‍ ഈ രണ്ട് വിദഗ്ദ്ധരും ചേര്‍ന്നാണ് ക്ലിനിക്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ, കൃത്യമായ ബുക്കിംഗിലൂടെ ക്ലിനിക്കിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകും. സാമൂഹ്യ മാധ്യമങ്ങളിലും സജീവകുന്നതോടൊപ്പം, തങ്ങളുടെ പ്രവര്‍ത്തിപരിചയവും ആത്മവിശ്വാസം മുതല്‍ക്കൂട്ടാക്കി ആരോഗ്യ രംഗത്ത് പുതിയൊരു പാത വെട്ടിത്തുറക്കുകയാണ് ഇന്ന് ഇന്‍സ്പയര്‍.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍