Be +ve

വിജയവും പരാജയവും ആകസ്മികമോ ?

ഒരാളുടെ ജീവിതത്തില്‍ വിജയവും പരാജയവും സംഭവിക്കുന്നത് തീര്‍ത്തും ആകസ്മികമായാണ് എന്ന് തോന്നാറില്ലേ…! വിജയത്തിന്റെ അത്യുന്നത ശൃംഗങ്ങളില്‍ വിരാജിച്ച പലരും വളരെ പെട്ടെന്ന് തകര്‍ന്നു തരിപ്പണമായത് നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ, പരാജയത്തിന്റെ പടുകുഴിയില്‍ നില്ക്കുന്ന പലരും ആകസ്മികമായ ചില വഴിത്തിരിവുകള്‍ക്ക് പിന്നാലെ വിജയസോപാനത്തിലേക്ക് നയിക്കപ്പെട്ട സംഭവങ്ങളും നമുക്ക് അറിയാം.

എന്നാല്‍, വിജയികളുടെയും പരാജിതരുടെയും ജീവിതം പരിശോധിച്ചാല്‍, അവര്‍ക്ക് സംഭവിച്ച വിജയത്തിനും പരാജയത്തിനും കൃത്യമായ കാരണങ്ങളുണ്ടാകും. അവരുടെ ജീവിതത്തില്‍ സംഭവിച്ച ഒരു വിട്ടുവീഴ്ചയോ, തെറ്റോ ആയിരിക്കാം അവര്‍ക്ക് പരാജയത്തെ നല്കിയത്. പ്രലോഭനങ്ങളില്‍ മുട്ടുമടക്കാതെ, തന്റെ ജീവിതത്തില്‍ ഉടനീളം പുലര്‍ത്തുന്ന നീതിയോ, സഹായ മനസ്ഥിതിയോ ഒക്കെയായിരിക്കാം ഒരാള്‍ക്ക് ജീവിതത്തില്‍ വന്‍വിജയങ്ങള്‍ സമ്മാനിക്കുന്നത്.

വിജയവും പരാജയവും പെട്ടെന്ന് സംഭവിക്കുമെങ്കിലും അത് ഒരു പ്രക്രിയയുടെ ഫലമാണ്. നിരന്തരമായുള്ള ശീലങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ചിന്തകളുടെയും ഫലമാണ് അത്. നമ്മുടെ ഇന്നത്തെ പ്രവൃത്തികളുടെ ആകെത്തുകയാണ് നാളെ നമുക്ക് സമ്മാനമായി ലഭിക്കുക. കൃത്യമായ ലക്ഷ്യവുമായി, ‘ഇന്ന്’ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍, ‘നാളെ’ നമുക്ക് നേട്ടങ്ങള്‍ സമ്മാനിക്കും.

സാഹചര്യങ്ങള്‍ ഒരിക്കലും നമുക്ക് അനുകൂലമാകണമെന്നില്ല; ക്രിയാത്മകമായ ചിന്തകളിലൂടെയും കഠിന പ്രയത്‌നത്തിലൂടെയും സാഹചര്യങ്ങളെ നമ്മള്‍ അനുകൂലമാക്കണം.

എല്ലാ സംരംഭകര്‍ക്കും വിജയാശംസകള്‍ !!!

ഹൃദയപൂര്‍വം, ചീഫ് എഡിറ്റര്‍

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Be +ve

പരാജയത്തിന്റെ മധുരം

ഒരു മികച്ച കമ്പനി കെട്ടിപ്പടുക്കുവാന്‍ എന്താണ് ആവശ്യം? ഒരു മികച്ച ആശയം? മികച്ച ടീം? പണം? എന്നാല്‍ ഇവയെക്കാളൊക്കെ പ്രധാനമായ മറ്റൊന്നുണ്ട്; അതാണ് വിശ്വാസം. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും
Be +ve

മുന്നൂറ്റി രണ്ട് തവണ ബാങ്കുകള്‍ നിരസിച്ച ഒരു സ്വപ്‌നം

എന്റെ മുന്നിലിരുന്ന ചെറുപ്പക്കാരന്‍ നിരാശാഭരിതനായിരുന്നു. മിഴികളില്‍ അലച്ചിലിന്റെ മടുപ്പ് പ്രകടമായിരുന്നു. ഇനിയൊന്നും പ്രതീക്ഷിക്കാനില്ല എന്നതായിരുന്നു അയാളുടെ ശരീരഭാഷയും. അശോക് നല്ലൊരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. പഠനം കഴിഞ്ഞപ്പോള്‍