സ്വപ്‌നങ്ങള്‍ പൂക്കളാല്‍ അലങ്കരിച്ച യുവ സംരംഭകന്‍; ജോസ് ജിതിന്‍
ആഘോഷങ്ങള്‍ ജീവിതത്തിലെ എന്നെന്നും ഓര്‍ത്തുവയ്ക്കാനുള്ള മനോഹര നിമിഷങ്ങളാണ്. ആ നിമിഷങ്ങളെ പൂക്കളാല്‍ അലങ്കരിച്ച്, നിറങ്ങളാല്‍ മിനുക്കി, ഓര്‍മകളാക്കി മാറ്റുന്ന ഒരാളാണ് യുവ സംരംഭകനായ ജിതിന്‍.
വിവാഹങ്ങള്‍, പിറന്നാള്‍ പാര്‍ട്ടികള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍…. എന്ത് ആഘോഷമായാലും അത് വേറിട്ടൊരു അനുഭവമാക്കി മാറ്റുകയാണ് ജിതിന്റെ കൊച്ചി കുമ്പളങ്ങിയിലുള്ള J2 ഇവന്റ്‌സ്.

2019 ല്‍, വെറും 19 -ാം വയസ്സില്‍, എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം വെറും 5,000 രൂപ മൂലധനത്തോടെ ഈ സ്ഥാപനം തുടങ്ങിയത്. സ്വന്തം സുഹൃത്തിന്റെ സഹോദരിയുടെ വിവാഹം ആയിരുന്നു ആദ്യമായി ഏറ്റെടുത്ത ഇവന്റ്. ഇന്ന്, 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള രണ്ട് ഗോഡൗണുകളും അതില്‍ നിറയെ വിവാഹാലങ്കാര വസ്തുക്കളുമായി കേരളത്തിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ഒന്നായി ‘J2 ഇവന്റ്‌സ്’ വളര്‍ന്നിരിക്കുകയാണ്.

വിവാഹ അലങ്കാരം, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, ഇന്‍ഡോര്‍ – ഔട്ട്‌ഡോര്‍ പരിപാടികള്‍, ജന്മദിനാഘോഷങ്ങള്‍, തുടങ്ങി നിരവധി സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. 5,000 മുതല്‍ 5 ലക്ഷം രൂപ വരെയുള്ള അലങ്കാര പാക്കേജുകള്‍ വരെ J2 ഇവന്റ്‌സ് നല്‍കുന്നു. പോക്കറ്റ് കാലിയാക്കാതെ തീര്‍ത്തും ബജറ്റ് ഫ്രണ്ട്‌ലി പാക്കേജുകളാണ് ജെ ടു ഇവന്റ്‌സ് നല്‍കുന്നത്. എന്നാല്‍ ഗുണനിലവാരത്തില്‍ ഒരു തരത്തിലും J2 ഇവന്റ്‌സിന് വിട്ടുവീഴ്ചയില്ല.

കൊറോണ കാലഘട്ടമാണ് ജിതിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായത്. ആഘോഷങ്ങള്‍ നിയന്ത്രിതമായിരുന്ന കാലത്തും, അദ്ദേഹം നല്‍കിയ മനോഹരമായ സേവനങ്ങള്‍ വലിയ അംഗീകാരം നേടി. കൂലിപ്പണിക്കാരനായ അച്ഛനില്‍ നിന്നാണ് പ്രചോദനം നേടിയതെന്ന് ജിതിന്‍ പറയുന്നു. സുഹൃത്തുക്കളുടെ പിന്തുണയും യാത്രയില്‍ നിര്‍ണായകമായി. ഇവന്റ് മേഖലയില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ, ജേണലിസം പഠിച്ചെങ്കിലും അധ്യാപകന്റെ നിര്‍ദ്ദേശപ്രകാരം സംരംഭത്തിലേക്ക് തന്നെ തിരിഞ്ഞ ജിതിന്‍, ഇന്ന് തിരക്കേറിയ ഇവന്റ് മാനേജറായി മാറിയിരിക്കുന്നു. കേരളം മുഴുവന്‍ വിശ്വാസത്തോടെ സമീപിക്കുന്ന സ്ഥാപനമായി J2 ഇവന്റ്‌സ് മാറി.
വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍, സമയബന്ധിത സേവനം, ഉത്തരവാദിത്വം ഇവയാണ് ജിതിന്റെ വിജയത്തിന് പിന്നില്‍.
https://www.instagram.com/j2__events/?igsh=aGdib29xamR0bDF4#






