Entreprenuership Success Story

പാഷനില്‍ നിന്ന് സ്വന്തം ബ്രാന്‍ഡിലേക്ക്‌

Spread the love

പാഷനെ പ്രൊഫഷനാക്കി മാറ്റി സ്വന്തമായി ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഒരു വനിതയെ സംബന്ധിച്ചിടത്തോളം. സ്‌കൂള്‍കാലം മുതലുള്ള തന്റെ ഇഷ്ട മേഖലയായ ഫാഷന്‍ ഡിസൈനിങ്ങിനെ പിന്തുടര്‍ന്ന്, ആ വിഷയത്തില്‍ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി, ഒടുവില്‍ ആ രംഗത്ത് ഒരു ബ്രാന്‍ഡ് തന്നെ സൃഷ്ടിച്ചെടുത്ത യുവ സംരംഭകയാണ് അനു ജോര്‍ജ്.

പ്ലസ് ടു കഴിഞ്ഞ എല്ലാവരും മെഡിസിനും എന്‍ജിനീയറിങ്ങിനും പോകുന്ന കാലത്ത് ഫാഷന്‍ ഡിസൈനിങ് പഠിക്കണം എന്ന ആഗ്രഹത്തെ പൂര്‍ണ്ണമായി പിന്തുണച്ച മാതാപിതാക്കളും വിവാഹശേഷം വീണ്ടും പഠനത്തിന് അവസരം ഒരുക്കുകയും തുടര്‍ന്ന് സംരംഭം തുടങ്ങാന്‍ എല്ലാവിധ സഹകരണങ്ങള്‍ നല്‍കുകയും ചെയ്ത ഭര്‍ത്താവുമാണ് അനുവിന്റെ ഈ വിജയഗാഥക്കു പിന്നില്‍.

ബാംഗ്ലൂര്‍ ആസ്ഥാനമാക്കി കഴിഞ്ഞ എട്ട് വര്‍ഷമായി വിജയകരമായി മുന്നേറുന്ന KAIRA എന്ന ക്ലോത്തിംഗ് ബ്രാന്‍ഡ് അനുവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. സാരികളുടെ വിവിധതരം വകഭേദങ്ങളും കോട്ടണ്‍ കുര്‍ത്തികളും ലഭ്യമാക്കുന്നതിലൂടെ ഇന്ത്യന്‍ വസ്ത്രധാരണ രീതിക്ക് Kaira പ്രാധാന്യം നല്‍കുന്നു.

സസ്‌റ്റൈനബിള്‍ ക്ലോത്ത് ഉപയോഗിച്ചുള്ള ഡിസൈനര്‍ വസ്ത്രങ്ങളുടെ നിര്‍മാണം Kaira യുടെ പ്രധാന ആകര്‍ഷണമാണ്. പ്രകൃതിയോടും സംസ്‌കാരത്തോടും ചേര്‍ന്നുനില്‍ക്കുന്ന പരമ്പരാഗത തുണിത്തരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലൂടെ ഒരു പരിസ്ഥിതി സൗഹൃദ സംരംഭം എന്ന നിലയിലും Kaira ശ്രദ്ധേയമാകുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗത നെയ്ത്തുകാരുമായുള്ള സഹകരണം Kaira യുടെ ഉത്പന്നങ്ങള്‍ക്ക് തനതായ ഒരു വ്യക്തിത്വം നല്‍കുന്നു. പരമ്പരാഗത ശൈലിയും ആധുനിക ഡിസൈന്‍ രീതികളും സമന്വയിപ്പിക്കുന്നതിലൂടെ ഇന്നത്തെ തലമുറയ്ക്കും ഇഷ്ടപ്പെടുന്ന ഡിസൈനര്‍ സാരികള്‍ Kaira വിപണിയിലെത്തിക്കുന്നു. വിവാഹ അവസരങ്ങളുമായി ബന്ധപ്പെട്ട സാരികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഈ രംഗത്തെ അവരുടെ വൈദഗ്ധ്യം വ്യക്തമാക്കുന്നു.

ഇന്‍സ്റ്റാഗ്രാം, വെബ്‌സൈറ്റ് എന്നിവയിലൂടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതും ഇന്ത്യയിലും പുറത്തും ഡെലിവറി സൗകര്യമേര്‍പ്പെടുത്തുന്നതും Kaira യുടെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്.

തുടക്കത്തില്‍ ഗുണനിലവാരമുള്ള തുണിത്തരങ്ങള്‍ കണ്ടെത്താന്‍ അനു നേരിട്ട ബുദ്ധിമുട്ടുകളും അതിനെ മറികടക്കാന്‍ നടത്തിയ യാത്രകളും അവരുടെ നിശ്ചയദാര്‍ഢ്യത്തെയാണ് കാണിക്കുന്നത്. നെയ്ത്തുകാരുമായുള്ള ആശയവിനിമയത്തിലെ തടസ്സങ്ങളെ ഇച്ഛാശക്തിയോടെ മറികടന്ന് ഇന്ന് തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള തുണിത്തരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നത് വലിയൊരു നേട്ടമാണ്.

https://www.instagram.com/kairabyanualex/?igsh=MXd0M3h3N3Zxam5xZQ%3D%3D&utm_source=qr#

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍