Entreprenuership Success Story

കേരള പെയിന്റ്‌സ് ; ഇനി വിഷമില്ലാത്ത പെയിന്റ്ഉപയോഗിക്കാം

Midhun Pullumettil
Midhun Pullumettil
Spread the love

വിപ്ലവകരമായ ഒരു മാറ്റത്തിന്റെ തുടക്കമാണ് കേരള പെയിന്റ്‌സ് മുന്നോട്ടുവയ്ക്കുന്ന ‘പോയിസണ്‍ ഫ്രീ പെയിന്റ്’ എന്ന ആശയം. ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളെക്കാളും അപേക്ഷിച്ചു ഏറ്റവും അധികം പെയിന്റ് ഉപയോഗിക്കുന്നവരാണ് മലയാളികള്‍. വീടായാലും ഓഫീസ് ആയാലും എപ്പോഴും ഭംഗിയില്‍ നിലനിര്‍ത്താന്‍ കേരളീയര്‍ ശ്രമിക്കാറുണ്ട്. കേരളത്തില്‍ മാറിമാറി വരുന്ന കാലാവസ്ഥകളെ പ്രതിരോധിക്കാന്‍ പല പെയിന്റുകളിലും ചേര്‍ക്കുന്ന ആന്റി ഫംഗല്‍ അഡിറ്റീവുകള്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ നമ്മെ അനുദിനം രോഗികളാക്കി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്ന് രൂപം കൊണ്ട പ്രസ്ഥാനമാണ് കേരള പെയിന്റ്.

ഒരു പതിറ്റാണ്ട് കാലമായി ജൈവകൃഷി മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജോസഫ് ലിജോ, മിഥുന്‍ പുല്ലുമേട്ടില്‍ എന്നിവര്‍ ചേര്‍ന്ന് മനുഷ്യന് രോഗം സമ്മാനിക്കാത്ത പോയ്‌സണ്‍ ഫ്രീ പെയിന്റ് തേടി ഇറങ്ങിയതോടെ കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഫാക്കല്‍ട്ടിയും കേരളത്തിന്റെ ജൈവകൃഷി ആചാര്യനും വനമിത്ര പുരസ്‌കാര ജേതാവുമായ കെ വി ദയാല്‍ ഇവര്‍ക്ക് പ്രചോദനം നല്‍കി. അങ്ങനെ കോട്ടയത്തുള്ള റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയില്‍ 100 ശതമാനം ഓര്‍ഗാനിക് പെയിന്റിനു വേണ്ടിയുള്ള ഇന്‍കുബേഷന്‍ ആരംഭിക്കുകയും അതോടൊപ്പം പെയിന്റ് മേഖലയില്‍ മുന്‍ പരിചയമുള്ള ശാസ്ത്രജ്ഞരെ കൂടെ കൂട്ടുകയും ചെയ്തപ്പോള്‍ മലയാളിക്ക് ലഭിച്ചത് കേരള പെയിന്റ്‌സിന്റെ പോയിസണ്‍ ഫ്രീ ശ്രേണിയിലെ പെയിന്റുകളാണ്.

കേരളത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് കേരളത്തിനായി ഒരു പെയിന്റ് തയ്യാറാക്കി എന്നതും അത് സ്വിറ്റ്‌സര്‍ലാന്‍ഡ് ടെക്‌നോളജി ഉപയോഗിച്ചു നിര്‍മിക്കുന്നു എന്നതും മറ്റു പെയിന്റ് ബ്രാന്‍ഡുകളെക്കാള്‍ 30 ശതമാനത്തില്‍ അധികം കവറേജ് ലഭിക്കുന്നു എന്നതും കേരള പെയിന്റിന്റെ പ്രത്യേകതയാണ്. ഒപ്പം, മറ്റു പെയിന്റുകളെക്കാള്‍ കുറവ് പെയിന്റ് മതി എന്നതും കേരള പെയിന്റിനു കൂടുതല്‍ സ്വീകാര്യത നല്‍കുന്ന കാര്യമാണ്.

Joseph Lijo (Chairman)

ഒരു ജില്ലയില്‍ ഒരു ഫാക്ടറി ഔട്ട്‌ലെറ്റ് എന്ന രീതിയിലാണ് കേരള പെയിന്റ്‌സിന്റെ പ്രവര്‍ത്തനം. എന്നിരുന്നാലും എല്ലാവര്‍ക്കും കേരള പെയിന്റ്‌സിന്റെ സേവനം ലഭ്യമാക്കാന്‍ കേരളത്തില്‍ എല്ലായിടത്തും പെയിന്റ്‌നു ഹോം ഡെലിവറി സംവിധാനം കൂടി ഒരുക്കിയപ്പോള്‍ കേരള പെയിന്റ് കേരളത്തിന്റെ പ്രിയപ്പെട്ട പെയിന്റ് ആയി മാറി. പ്രായമായവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും പെയിന്റര്‍മാര്‍ക്കും ഉള്‍പ്പെടെ ശ്വാസകോശ രോഗങ്ങള്‍ സമ്മാനിക്കുന്ന വിഷപദാര്‍ത്ഥങ്ങളെ ഒഴിവാക്കുന്നതിനോടൊപ്പം തന്നെ 10 വര്‍ഷം വരെ വാറണ്ടിയും നല്‍കാന്‍ കഴിഞ്ഞപ്പോള്‍ മലയാളിയുടെ മനം കവരാന്‍ കേരള പെയിന്റിന് ആയി.


പെയിന്റ് മാര്‍ക്കറ്റില്‍ കേരള പെയിന്റ് ട്രെന്‍ഡിങ് ആയതോടുകൂടി മുഴുവന്‍ പെയിന്റ് കടകളിലും കേരള പെയിന്റ് ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്താക്കള്‍ എത്തി. ഈ സാഹചര്യത്തിലാണ് മുഴുവന്‍ മലയാളികള്‍ക്കും പെയിന്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ പഞ്ചായത്തുകളിലും കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റ് തുടങ്ങാന്‍ ഈ മാസം തീരുമാനിച്ചത്. ഇതുവഴി ആയിരത്തിലധികം സംരംഭകരെ കൂടിയാണ് കേരള പെയിന്റ് സൃഷ്ടിക്കുന്നത്. ഒരു പഞ്ചായത്തില്‍ ഒരാള്‍ക്കാണ് ഈ അവസരം ലഭിക്കുക !

ഇനിയുള്ള കാലഘട്ടത്തില്‍ മനുഷ്യന്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് ആരോഗ്യത്തിന് തന്നെയാണ്. ജീവന് പ്രാധാന്യം കല്‍പ്പിക്കുന്ന വികസനങ്ങള്‍ക്ക് മാത്രമേ ഇനി ശാസ്ത്രീയമെന്ന് വിശേഷിപ്പിക്കാന്‍ ആകൂ..അത്തരത്തിലേക്ക് സംരംഭകര്‍ ചിന്തിച്ചു തുടങ്ങിയതിന്റെ ഉദാഹരണം കൂടിയാണ് കേരള പെയ്ന്റിന്റെ ‘പോയിസണ്‍ ഫ്രീ’ എന്ന പുതിയ പെയിന്റിങ് സംസ്‌കാരം.

കേരള പെയിന്റ്‌സ് ഒരു പുതിയ പെയിന്റിംഗ് സംസ്‌കാരമാണെന്നും ഇത് രാജ്യത്തുള്ള മറ്റ് പെയിന്റ് കമ്പനികളോടുള്ള മത്സരമല്ലെന്നും ഒരാളെയെങ്കിലും ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചാല്‍ അത് തങ്ങളുടെ വിജയമാണെന്നും കേരള പെയിന്റ് ചെയര്‍മാന്‍ ജോസഫ് ലിജോ പറഞ്ഞു. ആരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പോയ്‌സണ്‍ ഫ്രീ പെയിന്റ് നിര്‍മിക്കുന്നതിന് ഒപ്പം തന്നെ ഇപ്പോള്‍ എലൈറ്റ് ഗ്രീന്‍ എന്ന പുതിയ സെഗ്‌മെന്റ് കൂടി കേരള പെയ്ന്റില്‍ ആരംഭിച്ചിരിക്കുകയാണ്. കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പെയിന്റ് ശ്രേണിയാണിത്.



ബെഡ്‌റൂമുകളില്‍ ഉപയോഗിക്കാനായി പ്രത്യേക രീതിയില്‍ തയ്യാറാക്കിയ എലൈറ്റ് ഗ്രീന്‍ ശ്രേണി പെയിന്റുകള്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല, കൂടുതല്‍ കവറേജും നല്‍കുന്ന പെയിന്റുകളാണ്. മനുഷ്യന്റെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കി ആരോഗ്യത്തിനു ഹാനികരമായ ഒരു കെമിക്കലും കേരള പെയിന്റ് ഉപയോഗിക്കുന്നില്ല എന്നത് പുതിയ കാലഘട്ടത്തില്‍ വലിയ കാര്യം തന്നെയാണ്. നമ്മെ സംരക്ഷിക്കുന്ന ചുവരുകളെയും നമ്മുടെ ആരോഗ്യത്തെയും ഇനി കേരള പെയിന്റ് കാക്കട്ടെ!!!

 

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍