Special Story Success Story

പ്രതിസന്ധിയിലും തളര്‍ന്നു പോകാത്ത പെണ്‍കരുത്ത് കൃഷ്ണവേണി (വേണി മഹേഷ്)

Spread the love

”എല്ലാ നേട്ടങ്ങളുടെയും ആരംഭം ആഗ്രഹമാണ്” – നെപ്പോളിയന്‍ ഹില്‍

നമ്മുടെയൊക്കെ ആഗ്രഹങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വലിയ കാര്യമായി തോന്നിയെന്നു വരില്ല. എന്നാല്‍ നമ്മെ അറിയുന്ന, നമ്മുടെ ആഗ്രഹത്തിനെ നമ്മളെക്കാള്‍ അധികം ഇഷ്ടപ്പെടുന്ന ഒരാള്‍ കൂട്ടിനുണ്ടെങ്കിലോ? അതിനുള്ള ഉത്തരമാണ് കൃഷ്ണവേണി എന്ന വേണി മഹേഷിന്റെ ജീവിതം.

പഠിക്കുന്ന സമയത്ത് ബ്യൂട്ടി ഫീല്‍ഡിനോട് അതിയായ താല്പര്യവും ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് ആരും അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ വിവാഹത്തിനുശേഷം ഭര്‍ത്താവ് മഹേഷ് ആണ് വേണിയെ ഈ രംഗത്തേക്ക് കൈപിടിച്ച് നടത്തിയത്. അതിന്റെ ആദ്യപടിയായി ഒരു വര്‍ഷത്തെ കോഴ്‌സിന് ചേര്‍ക്കുകയും ചെയ്തു. അവിടെനിന്ന് വേണിക്ക് ഒപ്പം വേണിയുടെ ആഗ്രഹങ്ങളും ഉയരങ്ങളിലേക്ക് പറക്കുകയായിരുന്നു.

തുടക്കകാലത്ത് ഫ്രീലാന്‍സായാണ് വര്‍ക്ക് ചെയ്തതെങ്കിലും ആദ്യം മുതല്‍ തന്നെ തൊഴിലില്‍ വിജയം കൈവരിക്കാന്‍ കൃഷ്ണവേണിക്ക് സാധിച്ചിരുന്നു. ബ്രൈഡല്‍ മേക്കപ്പിനെ ഇഷ്ടപ്പെടുന്ന ഈ സംരംഭക കഴിഞ്ഞ പതിനാറു വര്‍ഷമായി ഈ മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഇന്ന് ഒരു സ്വകാര്യ മാധ്യമ സ്ഥാപനത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന വേണി അതോടൊപ്പം വേണി മഹേഷ് മേക്കപ്പ് ആര്‍ട്ടിസ്റ്ററി എന്ന ബ്യൂട്ടിപാര്‍ലറമായി മുന്നോട്ടു പോവുകയാണ്. ബ്രൈഡല്‍ മേക്കപ്പ്, വെഡിങ് ഗസ്റ്റ് മേക്കപ്പ്, ഫോട്ടോഷൂട്ട് മേക്കപ്പ്, സ്‌കിന്‍ ടോണ്‍ മേക്കപ്പ് എന്നിവയിലാണ് പ്രധാനമായും വേണി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

തുടക്കത്തില്‍, ഏറെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും തളര്‍ന്നുപോകാന്‍ വേണി തയ്യാറായിരുന്നില്ല. മകനെ സ്‌കൂളില്‍ വിട്ടശേഷം കസ്റ്റമേഴ്‌സിന് അവരുടെ വീട്ടിലെത്തി ഫേഷ്യല്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുത്തു. കഴിഞ്ഞ ഏപ്രിലില്‍ വേണി മഹേഷ് മേക്കപ്പ് ആര്‍ട്ടിസ്റ്ററി എന്ന ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചിട്ടും ആവശ്യക്കാരെ ചെന്ന് കണ്ട് ബ്രൈഡല്‍ മേക്കപ്പ് പോലെയുള്ള സര്‍വീസുകള്‍ ചെയ്തു കൊടുക്കുവാന്‍ വേണിക്ക് യാതൊരു മടിയുമില്ല.

തൊഴില്‍ ആരംഭിച്ച കാലഘട്ടത്തില്‍ വേണിക്ക് ഒരുപാട് വിഷമതകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതുമായി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന ചിന്ത ഉണ്ടായപ്പോഴും മുന്നോട്ടുള്ള യാത്രയ്ക്ക് വേണിയെ പ്രേരിപ്പിച്ചത് ഈ മേഖലയോടുള്ള അടങ്ങാത്ത ഇഷ്ടം ഒന്നുകൊണ്ട് മാത്രമാണ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് അംബിക പിള്ളയാണ് വേണിയുടെ റോള്‍ മോഡല്‍. കഴിവുള്ളവര്‍ ഈ മേഖലയിലേക്ക് കടന്നുവരണം എന്നാണ് വേണിയുടെ അഭിപ്രായം. അല്പം ബുദ്ധിമുട്ട് സഹിച്ചാലും കുടുംബജീവിതവും തൊഴിലും ഏതൊരാള്‍ക്കും താളം തെറ്റാതെ മുന്നോട്ടു കൊണ്ടുപോകാം എന്നതിന്റെ ഉത്തമ മാതൃകയാണ് കൃഷ്ണവേണി എന്ന വേണി മഹേഷ്.

https://www.instagram.com/veni_mahesh_makeup_artistry/?igshid=YmMyMTA2M2Y%3D

Contact No : 9656117157

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു