Success Story

ജീവിതമെന്ന പാഠശാല; ഗോപാലകൃഷ്ണന്‍ വെള്ളയത്തിന്റെ വേറിട്ട പരിശീലന വഴികള്‍

Spread the love

ജീവിതയാത്രയിലുണ്ടാകുന്ന ഓരോ അനുഭവവും ഓരോ പാഠമാണ്. ആ പാഠങ്ങളെ ലക്ഷ്യബോധത്തോടെ ചേര്‍ത്തുപിടിച്ച് സമൂഹത്തിന് വെളിച്ചം പകരുന്നവര്‍ വിരളമാണ്. അത്തരത്തില്‍, തന്റെ ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട കോര്‍പ്പറേറ്റ് അനുഭവസമ്പത്തിനെ പരിശീലനമെന്ന ദൗത്യത്തിലേക്ക് സമന്വയിപ്പിക്കുകയാണ് തൃശൂര്‍ സ്വദേശിയായ ഗോപാലകൃഷ്ണന്‍. കോവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളുമായിരുന്നു Corporate Trainer, Career Mentor & Financial Advisor എന്നീ മേഖലയിലേക്കുള്ള വാതിലുകള്‍ തുറക്കാന്‍ ഗോപാലകൃഷ്ണന് സാധിച്ചത്.

എം.കോം ബിരുദം നേടിയ ഗോപാലകൃഷ്ണന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് കഠിനാധ്വാനവും ആത്മാര്‍ത്ഥതയും അദ്ദേഹത്തെ Kalyan Mobikes (P) Limited ന്റെ ഫിനാന്‍സ് മാനേജര്‍ പദവിയിലേക്ക് എത്തിച്ചു. ഈ യാത്രയില്‍ അദ്ദേഹം ആര്‍ജിച്ചെടുത്ത സാമ്പത്തിക, മാനേജ്‌മെന്റ് വൈദഗ്ധ്യമാണ് പിന്നീട് പരിശീലന രംഗത്തേക്ക് തിരിയാനുള്ള പ്രേരണയാകുന്നത്. മത്സരാധിഷ്ഠിതമായി മാറുന്ന തൊഴില്‍ മേഖലയിലേക്ക് ഉന്നത നിലവാരവും ഉയര്‍ന്ന ശമ്പളവും ഉറപ്പാക്കുന്ന ജോലികള്‍ക്കായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മാനേജ്‌മെന്റ് ടീമുകള്‍, സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, LIC Agents, Woman Enterpreneurs, Teachers തുടങ്ങി എല്ലാ മേഖലയിലുമുള്ള ജീവനക്കാര്‍ക്ക് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശീലനം നല്‍കി വരുന്നുണ്ട്. ടീം വര്‍ക്ക് മെച്ചപ്പെടുത്തുന്നതിനും ജോലിയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ‘സെയില്‍സ്’ കൂട്ടുന്നതിനും ഉപഭോക്താക്കളുമായി ഇടപെടാനുള്ള രീതികള്‍ പരിശീലിപ്പിക്കുന്നതിനുമുള്‍പ്പെടെയുള്ള ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഓരോ ട്രെയിനിങ് പ്രോഗ്രാമുകളും സജ്ജമാക്കിയിരിക്കുന്നത്.

വ്യക്തിഗതമായും ഗ്രൂപ്പ് അധിഷ്ഠിതമായും ട്രെയിനിങ്ങുകള്‍ നല്‍കിവരുന്നുണ്ട്. Financial Freedom എന്ന വിഷയത്തെ കുറിച്ചു വിവിധ സ്‌കൂളുകളിലായി 10,000ത്തിലധികം വരുന്ന CBSE അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ക്ലാസുകള്‍ നല്‍കി കഴിഞ്ഞു. നാല് വര്‍ഷത്തിനകം അധികമാരും ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്ന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചുവെന്നത് തന്നെയാണ് ഗോപാലകൃഷ്ണന്റെ വിജയം.

തനിക്ക് കിട്ടിയ അറിവിന്റെ ലോകം മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ Tax Kochi Consultants & Learning Center എന്ന സംരംഭത്തിനും ഗോപാലകൃഷ്ണന്‍ തുടക്കം കുറിച്ചിട്ടുണ്ട്. Accounting, Audit, Tally, GST & Return Filing, TDS Filing, PF & ESI എന്നീ വിഷയങ്ങളില്‍ രണ്ട് മാസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കി വരുന്നു; പ്രത്യേകിച്ചും അക്കൗണ്ടിംഗ് മേഖലയില്‍ പുതിയതായി ജോലി നേടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും വേണ്ടി. ഇതിനോടകം തന്നെ 20 വിദ്യാര്‍ത്ഥികള്‍ വീതമുള്ള 8 ബാച്ചുകള്‍ വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. വളരെ അനുഭവസമ്പത്തും പരിചയവുമുള്ള ഫാക്കല്‍റ്റിമാരെ ഏകോപിപ്പിച്ചുകൊണ്ട് ഗോപാലകൃഷ്ണന്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

പരിശീലനരംഗത്തു ഗോപാലകൃഷ്ണന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമായി Best Story Teller ക്കുള്ള Title Winner അവാര്‍ഡ്, Positive Commune Palakkad ചാപ്റ്റര്‍ നടത്തിയ All Kerala Trainers League 2025 മത്സരത്തില്‍ പങ്കെടുത്തു മൂന്നാം സ്ഥാനം, JCI Zone 22 സംഘടിപ്പിച്ച World Record Union Byte Size Marathone ട്രെയിനിംഗില്‍ പങ്കെടുത്തു വേള്‍ഡ് റെക്കോര്‍ഡ് പരിശീലകന്‍ അവാര്‍ഡ്, Positive Commune 2024 -25 ലെ Best SRF Director അവാര്‍ഡ് എന്നിവ നേടി. Positive Commune ന്റെ State Training Fellow കൂടിയായ ഗോപാലകൃഷ്ണന്‍ Life Tech Solutions ന്റെ സീനിയര്‍ ട്രെയിനറും പോസിറ്റീവ് കമ്മ്യൂണ്‍ തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കൂടിയാണ്.

തന്റെ തൊഴിലിനെയും ലഭിച്ച പരിശീലനത്തേയും സ്‌നേഹിക്കുന്നതോടൊപ്പം കഠിനാധ്വാനത്തിലൂടെയും അറിവിലുള്ള വിശ്വാസത്തിലൂടെയും വിജയത്തിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മാതൃക കൂടിയാവുകയാണ് തന്റെ ജീവിതത്തിലൂടെ ഗോപാലകൃഷ്ണന്‍ വെള്ളയത്ത്.

Mob: 94471 88618

Email : gopalakrishnanvellayath@gmail.com

https://www.facebook.com/share/17k3DeNo9f

https://www.instagram.com/gopalakrishnanvellayath?utm_source=qr&igsh=Y2wzajA0M3ZlMXFl

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ