Entreprenuership Success Story

കഠിനാധ്വാനത്തിലൂടെ നേടിയ ജീവിത വിജയം

Spread the love

യുവതലമുറയ്ക്ക് മാതൃകയായി,
വ്യത്യസ്ത വഴിയില്‍ വിജയം കൈവരിച്ച
ഷുഹൂദ് എന്ന മലപ്പുറംകാരന്‍

വിജയം വരിച്ച ഏതൊരു വ്യക്തിയ്ക്കും അവരുടേയായ ഒരു കഥ പറയാനുണ്ടാകും… ആദ്യത്തെ ജോലി… സഹായിച്ച സുഹൃത്തുക്കള്‍, ബന്ധുക്കള്‍… വിശ്വാസ വഞ്ചന… പ്രതിസന്ധികള്‍… വഴിത്തിരിവുകള്‍… അങ്ങനെയങ്ങനെ…! പല വിധ ഘട്ടങ്ങളിലൂടെ കടന്നാണ് ഏതോരു വ്യക്തിയും വിജയം കൈവരിക്കുന്നത്. അത്തരത്തില്‍, തികച്ചും വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ച് ജീവിതവിജയം നേടിയ ഒരു വ്യക്തിയാണ് ഇപ്രാവശ്യം ‘ടോപ് സ്റ്റോറി’യില്‍…!

മലപ്പുറം അരിപ്ര സ്വദേശിയായ ഷുഹൂദിന്റെ ജീവിതവും കുറഞ്ഞ കാലയളവില്‍ തന്റെ സംരംഭത്തെ വളര്‍ത്തിയെടുത്തതും പതിവുകഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന, പുതിയ തലമുറക്ക് ഏറെ കാര്യങ്ങള്‍ ഇദ്ദേഹത്തിന്റ അനുഭവ ജീവിതത്തില്‍ നിന്നും പഠിക്കാനുണ്ട്…

തന്റെ ജീവിതയാത്ര പറഞ്ഞു തുടങ്ങുമ്പോള്‍ ഷുഹൂദിന്റെ ആമുഖം തന്നെ പറയത്തക്ക വിദ്യാഭ്യാസമോ, ഒരു ബിസിനസ് ആരംഭിക്കാന്‍ തക്കവണ്ണം സാമ്പത്തിക ശേഷിയോയുള്ള വ്യക്തിയായിരുന്നില്ല താനെന്നാണ്. തന്റെ ഇരട്ട സഹോദരന്‍ ഉള്‍പ്പെടെ ഏഴു മക്കളുള്ള കുടുബത്തില്‍ നിന്ന് വന്ന ഷുഹൂദിന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആകര്‍ഷകമായ പെരുമാറ്റം കൈമുതലായിരുന്ന അദ്ദേഹത്തിന് സ്വദേശമായ പെരിന്തല്‍മണ്ണയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ലഭിച്ചു.

തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഷുഹൂദ്, ആ മേഖലയിലെ വിദേശ ജോലി സാധ്യതകള്‍ തിരിച്ചറിഞ്ഞ് യുഎഇയിലേക്ക് പോവുകയായിരുന്നു. ദുബായ് ദേരയിലേ പ്രശസ്തമായ ഒരു 3 സ്റ്റാര്‍ ഹോട്ടലില്‍ ജനറല്‍ മാനേജറായി ജോലി ചെയ്ത ഷുഹൂദ് 15 വര്‍ഷത്തിനുശേഷം രാജിവച്ചു, പ്രവാസ ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളുമായി അടുത്ത് ഇടപെട്ട് നേരിട്ട് മനസ്സിലാക്കിയ അവരുടെ ജീവിത രീതിയും, സംസ്‌കാരവും ഒപ്പം സ്വന്തം ജീവിതാനുഭവങ്ങളും പ്രവൃത്തി പരിചയവും ചേര്‍ത്തുവച്ചാണ് ‘എറിക്ക’ എന്ന ബിസിനസ് ഗ്രൂപ്പിന് ഷുഹൂദ് രൂപം നല്‍കുന്നത്. ഇന്റീരിയര്‍ – എക്സ്റ്റീരിയര്‍ രംഗത്ത് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ വന്ന കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി, ഇന്റീരിയര്‍ രംഗത്ത് കൂടുതലും പുനര്‍നിര്‍മാണ ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതിലാണ് ‘എറിക്ക ഇന്റീരിയേഴ്‌സ്’ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അദ്ദേഹത്തിന്റെ എറിക്ക ഹോട്ടല്‍ ഇന്റര്‍നാഷണല്‍ പെരിന്തല്‍മണ്ണ, ഈ ജില്ലയില്‍ തന്നെ ഏറ്റവും പ്രശസ്തമായ സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നാണ്. എറിക്ക ഹോട്ടല്‍ ഇന്റര്‍നാഷണലിനെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റാന്‍ വളരെ ചെറിയൊരു കാലയളവുമാത്രമേ വേണ്ടിവന്നുള്ളു എന്നത് എടുത്ത് പറയാവുന്ന പ്രത്യേകതയാണ്. ഷുഹൂദിന്റെ അര്‍പ്പണബോധവും വിദേശ മണ്ണിലെ പ്രവൃത്തി പരിചയത്തില്‍ നിന്നും ആര്‍ജിച്ചെടുത്ത കഴിവും തന്നെയാണ് ഈയൊരു നേട്ടത്തില്‍ പിന്നിലെന്ന് നിസംശയം പറയാം…

കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എറിക്ക ഇന്റീരിയേഴ്‌സ്, ഇന്റീരിയര്‍ & എക്സ്റ്റീരിയര്‍ രംഗത്ത് ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഏറ്റവും ആദ്യം തിരിച്ചറിയുന്ന സംരംഭങ്ങളിലൊന്നാണ്. വുഡന്‍ ഫ്‌ളോറിങ്, അന്താരാഷ്ട്ര നിലവാരമുള്ള മോഡുലാര്‍ കിച്ചണ്‍, ലേറ്റസ്റ്റ് ബെഡ്‌റൂം മേക്കിങ് എന്നിവ മുതല്‍ ഇന്റീരിയര്‍ ഡിസൈനിങ് രംഗത്തെ അതിനൂതനമായ പല രീതികളും പഴയ കെട്ടിടങ്ങളില്‍ പോലും പുനര്‍നിര്‍മാണത്തിലൂടെ ഏറ്റവും കൃത്യമായി ഫിക്‌സ് ചെയ്യാന്‍ എറിക്കയ്ക്കുള്ള മികവ് ഈ മേഖലയില്‍ സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച വളമായി മാറി.

ആദ്യകാലത്ത് ഷുഹൂദിന് വിശ്വസ്തതയുടെ പുറത്ത് മാത്രം ലഭിച്ച പ്രോജക്ടുകളാണ് ഉണ്ടായിരുന്നതെങ്കില്‍, പില്‍ക്കാലത്ത് എറിക്കയുടെ തന്നെ അടിസ്ഥാനമായി മാറിയത് ഏറ്റെടുക്കുന്ന ജോലിയോട് ഈ സംരംഭം പുലര്‍ത്തുന്ന നീതിയാണ്. നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പെരിന്തല്‍മണ്ണയുടെ ഹൃദയഭാഗത്ത് സ്റ്റാര്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള കെട്ടിട സമുച്ചയം, ഷുഹൂദിനോട് ഏറ്റെടുക്കാന്‍ പറയുന്നതിനായി ഗഫൂര്‍ വയങ്കരയ്ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും മികച്ച കസ്റ്റമര്‍ റേറ്റിംഗോടുകൂടിയ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഗ്രൂപ്പായി എറിക്ക ഹോട്ടല്‍ ഇന്റര്‍നാഷണല്‍ വളര്‍ന്നതും എടുത്ത് പറയേണ്ടതു തന്നെയാണ്..!

വളരെ ചെറുപ്പം മുതല്‍ തന്നെ മറ്റുള്ളവര്‍ക്കിടയില്‍, സ്വയമാര്‍ജിച്ച മികച്ച പെരുമാറ്റവും ആത്മാര്‍ത്ഥതയും ആഴത്തില്‍ മറ്റുള്ളവരുടെ മനസ്സ് കീഴടക്കാനുള്ള പ്രത്യേക നൈപുണ്യവും ആളുകളില്‍ നിന്ന് സമ്പാദിച്ച സ്‌നേഹവും സൗഹൃദവുമാണ് തന്റെ വിജയത്തിന്റെ ശരിക്കുള്ള മൂലധനം എന്ന ഷുഹൂദ് പറയുന്നു.

ജാതിമതഭേദമെന്യേ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരാണ് തന്റെ ജീവിതത്തിന്റെയും ബിസിനസിന്റെയും അടിസ്ഥാനം നിര്‍മിക്കാന്‍ സഹായിച്ചത്. പ്രതിഫലേച്ഛയില്ലാതെ തന്റെ ജീവിതത്തില്‍ കടന്നുവന്ന മുന്നോട്ടുള്ള പാതകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തന്ന മനുഷ്യര്‍ സ്വദേശമായ പെരിന്തല്‍മണ്ണ മുതല്‍ പ്രവാസ ജീവിതം നയിച്ച ദുബായ് വരെ നിരവധിയാണ്; അവരോടൊക്കെയുള്ള നന്ദിയും സ്‌നേഹവും ഓര്‍മയില്‍ വരാതെ തന്റെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ലെന്ന് ഷുഹൂദ് പറയുന്നു…

അദ്ദേഹത്തിന്റെ വാക്കുകള്‍ :

”എന്റെ സഹോദരീ-സഹോദരന്മാര്‍ കൂടാതെ, മുതിര്‍ന്ന കസിന്‍സ് ആയിട്ടുള്ള ശ്രീ. പുലക്കല്‍ ഉമ്മര്‍ ഹാജി, KSEB ഉദ്യോഗസ്ഥനായിരുന്ന ശ്രീ. പുലാക്കല്‍ ഹംസ, ശ്രീ. ബഷീര്‍ കിഴിശ്ശേരി തുടങ്ങിയവര്‍ എനിക്ക് പൂര്‍ണ പിന്തുണ നല്കിയവരാണ്. കൂടാതെ, ഒരു കുടുംബാംഗത്തെ പോലെ എന്നെ പരിഗണിക്കുകയും ആവശ്യമുള്ള സമയങ്ങളിലെല്ലാം ന്യായമായ ഇടപെടലുകള്‍ നടത്തി തരുന്നതില്‍ യാതൊരു പ്രയാസവും ഇന്നേ വരെ കാണിച്ചിട്ടില്ലാത്തവരാണ് ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ. ചാക്കീരി അബൂബക്കര്‍, ശ്രീ. എം. എം മുസ്തഫ, ശ്രീ. ഷൗക്കത്തലി (ഷാലിമാര്‍), അഡ്വ. ശ്രീ. മുഹമ്മദ് അലി (ജില്ലാ നോട്ടറി), PWD Executive Engineer ശ്രീ. മുഹമ്മദ് കൈലാനി, ശ്രീ. സി സേതു മാധവന്‍ (മെമ്പര്‍ കെപിസിസി), മലപ്പുറം ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ശ്രീ. മഹറലി തുടങ്ങി ഒട്ടനവധി പ്രമുഖര്‍…. അവരെല്ലാവരും എന്റെ ഉയര്‍ച്ചയില്‍ മറക്കാനാവാത്ത പങ്കു വഹിച്ചവരാണ്.”

ഭാര്യയും മൂന്ന് മക്കളും, അടങ്ങുന്നതാണ് ഷുഹൂദിന്റെ കുടുംബം. മലപ്പുറം മങ്കട സ്വദേശി ആയിഷ മാമ്പറയാണ് ഭാര്യ. മൂത്ത മകള്‍ : ഡോ. ഫാത്തിമത്ത് ഷഹ്‌ന ബീഗം (താലൂക്ക് ആശുപത്രി വണ്ടൂര്‍). സി.പിഐ (എം) മലപ്പുറം ജില്ലാ സെക്രട്ടറി വി എം ഷൗക്കത്തലിയുടെ മകന്‍ സഫ്ദര്‍ ഹാഷ്മിയാണ് മരുമകന്‍. മകന്‍ ഷഹീദും ഭാര്യ റയ്ഹാന ബിന്‍ത് യൂസുഫും കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സ്ഥിരതാമസമാണ്. അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന ആയിഷ ഷഹ്‌റിന്‍ ആണ് ഇളയ മകള്‍.


Visit us:
https://ericainteriors.in/

https://ericahotelintl.com/

https://www.instagram.com/reel/DL_mEiczPeG/?igsh=aDZhYWJ2YnZybnQw

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍