Entreprenuership Success Story

Luxe.n.chic Saloon – അഞ്ജലിയുടെ സൗന്ദര്യ സ്വപ്‌നം; നിങ്ങളിലെ സൗന്ദര്യത്തിന് ഒരു സിഗ്‌നേച്ചര്‍ ടച്ച്

Spread the love

ആലപ്പുഴയിലെ യുവ സംരംഭകയായ അഞ്ജലി അജി ഇന്ന് സൗന്ദര്യ ലോകത്ത് തന്റെ കഴിവും സമര്‍പ്പണവും കൊണ്ട് ശ്രദ്ധ നേടുകയാണ്. Luxe.n.chic എന്ന പേരില്‍ ഉടന്‍ തന്നെ ആലപ്പുഴയിലെ കളര്‍കോഡില്‍ സലൂണ്‍ ആരംഭിക്കാന്‍ ഒരുങ്ങുന്ന അഞ്ജലി, നിലവില്‍ ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കിന്‍, ഹെയര്‍ ട്രീറ്റ്‌മെന്റുകളിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി നിരവധി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ അഞ്ജലിക്ക് സാധിച്ചു. അതിനിടെ എറണാകുളം ഫേസ് പാലറ്റ് അക്കാദമിയില്‍ നിന്ന് പ്രൊഫഷണല്‍ മേക്കപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കി, ഈ രംഗത്ത് ഒരുവര്‍ഷമായി പൂര്‍ണ സമര്‍പ്പണത്തോടെയാണ് അഞ്ജലി പ്രവര്‍ത്തിക്കുന്നത്.

കസ്റ്റമറുടെ സ്‌കിന്‍ ടൈപ്പിനും ടോണിനും ഏറ്റവും അനുയോജ്യമായ ട്രീറ്റ്‌മെന്റുകളും മേക്കപ്പുമാണ് അഞ്ജലി നല്‍കുന്ന സര്‍വീസ്. ക്വാളിറ്റിയിലോ, കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനിലോ യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല എന്നതാണ് അവരുടെ വിജയരഹസ്യം. ഇതുവരെ 20-ലധികം മേക്കപ്പ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ അഞ്ജലി, ബ്രൈഡല്‍ മേക്കപ്പില്‍ നിന്നു തുടങ്ങി പാര്‍ട്ടി, ഈവന്റ്, ഫോട്ടോഷൂട്ട് തുടങ്ങി എല്ലാ തരത്തിലുള്ള സര്‍വീസുകളും പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നു.

അഞ്ജലിയുടെ ജീവിതത്തെ മാറ്റിയെഴുതിയ ആ ധീരമായ തീരുമാനം കൈക്കൊണ്ടത് മേക്കപ്പ് ലോകത്തേക്കുള്ള ആദ്യ ചുവടുവയ്പായാണ്. വീട്ടിനടുത്തുള്ള ഒരു കല്യാണപ്പെണ്ണിനെ ഒരുക്കിക്കൊണ്ട് തന്റെ വഴി ഇതാണെന്ന് അഞ്ജലി തിരിച്ചറിഞ്ഞു. ആ വര്‍ക്കിലൂടെ ലഭിച്ച മികച്ച അഭിപ്രായമാണ് അവളെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിച്ചത്. പാര്‍ട്ണര്‍ ഗോവിന്ദിന്റെ ശക്തമായ പിന്തുണയും പ്രോത്സാഹനവും അഞ്ജലിയെ ഒരു യുവ സംരംഭകയാക്കി വളര്‍ത്തി.

ഭാവിയില്‍ ഒരു ഇന്റര്‍നാഷണല്‍ മോഡലിനു മേക്കോവര്‍ ചെയ്യുകയും Luxe.n.chic ന്റെ ബ്രാഞ്ചുകള്‍ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയുമാണ് അഞ്ജലിയുടെ ലക്ഷ്യം. സൗന്ദര്യലോകത്തെ ഒരു ബിസിനസായി കാണാതെ, അത് സ്വന്തം കലാപ്രതിഭയും സന്തോഷവും പങ്കുവയ്ക്കാനുള്ള ഒരു വേദിയായി അഞ്ജലി കാണുന്നു. ഓരോ വര്‍ക്ക് പൂര്‍ത്തിയാകുമ്പോഴും ക്ലെയ്ന്റിന്റെ മുഖത്ത് തെളിയുന്ന പുഞ്ചിരിയാണ് അവളുടെ ഏറ്റവും വലിയ വിജയമെന്നും അതാണ് Luxe.n.chic എന്ന ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ ഭംഗിയെന്നും അഞ്ജലി വിശ്വസിക്കുന്നു.
For connecting us, please visit: https://www.instagram.com/luxe.n.chic_makeup?igsh=YnVjZTl2dGV1cXh1

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍