Entreprenuership Success Story

Magno Architectural Design Studio; ഓരോ നിര്‍മാണത്തിലും ഗുണമേന്മയുടെ കയ്യൊപ്പ്

Spread the love

‘Quality That Speaks Before Words’

മലപ്പുറം തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Magno Architectural Design Studio ഒരു സാധാരണ സ്റ്റാര്‍ട്ടപ്പ് കഥയല്ല; പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പേ മനസില്‍ വിതച്ച ഒരു സ്വപ്‌നം, ധൈര്യവും ദൃഢനിശ്ചയവും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയ അഞ്ച് യുവാക്കളുടെ പ്രചോദനമായ യാത്രയാണ് Magno.

മലപ്പുറം സ്വദേശികളായ അഫ്‌സല്‍, ഷരീഫുദ്ദീന്‍, നവാഫ്, ഷാഹുല്‍ ഹമീദ്, ഹബീബ് റഹ്മാന്‍ എന്നിവരാണ് 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് Magno Architectural Design Studio എന്ന അവരുടെ സ്വപ്‌നത്തിന് തറക്കല്ലിട്ടത്. മറ്റാരുടെയും സഹായമോ സാമ്പത്തിക പിന്തുണയോ ഇല്ലാതെ, പൂര്‍ണമായും സ്വതന്ത്രമായി അഞ്ച് പേരുടെ കഴിവും വിശ്വാസവുമാണ് ഇന്ന് Magnoയെ ഒരു വലിയ ബ്രാന്‍ഡാക്കി മാറ്റിയത്.

പഠിച്ചിറങ്ങിയതിന്റെ ആവേശവും, ക്രിയേറ്റിവിറ്റിയിലുള്ള വിശ്വാസവുമാണ് തുടക്കത്തില്‍ ഇവര്‍ക്കുണ്ടായിരുന്ന ഏറ്റവും വലിയ മൂലധനം. അങ്ങനെ ആദ്യ പ്രോജക്ടില്‍ തന്നെ Magnoയെ ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങി. ആ പ്രോജക്ടിലൂടെ മാത്രം 20ലധികം പ്രോജക്ടുകളാണ് പിന്നീട് ഇവരെ തേടിയെത്തിയത്. അത്തരത്തില്‍ ഭയത്തെ മറികടന്ന് ക്രിയേറ്റിവിറ്റിയെ മുന്‍നിരയില്‍ കൊണ്ടുവന്ന ആദ്യ പടി തന്നെയാണ് Magnoയുടെ വളര്‍ച്ചയുടെ അടിത്തറ.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഒരു സാധാരണ ഡിസൈന്‍ ഫേമില്‍ നിന്ന് Architecture, Construction, Interior എന്നീ മൂന്ന് പ്രധാന മേഖലകളിലും സമഗ്രമായ സേവനങ്ങള്‍ നല്‍കുന്ന വലിയ ടീമായി Magno ഉയര്‍ന്നു. ഇന്റീരിയര്‍ വര്‍ക്കുകളുടെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന ഉറച്ച നിലപാടില്‍ നിന്നാണ് Magno സ്വന്തമായി ഒരു മാനുഫാക്ചറിങ് യൂണിറ്റ് വരെ സ്ഥാപിച്ചത്. കൊമേഴ്ഷ്യലും റെസിഡന്‍ഷ്യലും ഉള്‍പ്പെടെ ഡിസൈനിങ്ങില്‍ നിന്ന് കീ ഹാന്‍ഡോവര്‍ വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഓള്‍ ഇന്‍ വണ്‍ ഹോം സൊല്യൂഷന്‍ നല്‍കുന്ന വിശ്വസ്ത സ്ഥാപനമായി Magno ഇന്ന് ശ്രദ്ധിക്കപ്പെടുന്നു.

Magnoയുടെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയായി നില്‍ക്കുന്നത് 100ലധികം അംഗങ്ങളുള്ള അവരുടെ ലേബര്‍ ടീമാണ്. ഒരു പ്ലോട്ട് ലഭിക്കുന്ന നിമിഷം മുതല്‍ ഡിസൈന്‍, സ്ട്രക്ചര്‍, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍, ലാന്‍ഡ്‌സ്‌കേപ്പ് തുടങ്ങി കീ ഹാന്‍ഡോവര്‍ വരെ എല്ലാ ഘട്ടങ്ങളിലും ഒരു വിട്ടുവീഴ്ചയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ടീമാണ് ഇവരുടെ ശക്തി.

14 വര്‍ഷങ്ങളിലായി 1000-ല്‍ അധികം ‘ഹാപ്പി കസ്റ്റമേഴ്‌സി’നെ സൃഷ്ടിച്ച ഇവരുടെ യാത്രയില്‍, വാക്കുകള്‍ക്ക് പകരം സര്‍വീസാണ് Magnoയെ മുന്നോട്ട് നയിച്ചത്. മൗത്ത് പബ്ലിസിറ്റി, സോഷ്യല്‍ മീഡിയ, ക്ലെയ്ന്റുകളുടെ റഫറന്‍സ് തുടങ്ങി എവിടെ നിന്നായാലും വരുന്ന ഓരോ വര്‍ക്കും Magnoയുടെ കൃത്യതയും ടൈം മാനേജ്‌മെന്റും ഒരു മറക്കാനാകാത്ത അനുഭവമായി മാറ്റുന്നു.

Magnoയെ മുന്നില്‍ നിന്ന് നയിക്കുന്ന അഞ്ച് ഡയറക്ടര്‍മാര്‍ ഓരോരുത്തരും വ്യത്യസ്ത മേഖലകളിലാണ് നേതൃത്വം നല്‍കുന്നത്. ഷരീഫുദ്ദീന്‍ (ചീഫ് ഡിസൈനര്‍), ഹബീബ് റഹ്മാന്‍ (Planning Structural Engineering), ഹഫ്‌സല്‍ (കണ്‍സ്ട്രക്ഷന്‍ & ഫിനാന്‍സ്), നവാഫ് & ഷാഹുല്‍ ഹമീദ് (Interiors) തുടങ്ങി Magnoയുടെ ശക്തമായ അഞ്ച് നെടുംതൂണുകളാണ് ഉപഭോക്താക്കളുടെ വിശ്വാസം അതിവേഗം നേടാന്‍ കാരണമായത്.

കോപ്പിയിങ് ട്രെന്‍ഡുകള്‍ ഒഴിവാക്കി, സ്വന്തം ഡിസൈനുകളും ആശയങ്ങളും ഓരോ പ്രോജക്ടിലും കൊണ്ടുവന്നതിലൂടെ Magno ഒരു സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായി മാറി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കസ്റ്റമര്‍ റിലേഷന്‍ നിലനിര്‍ത്തുന്ന രീതി, ക്വാളിറ്റിയില്‍ ഉറച്ചുനില്‍ക്കുന്ന സമീപനവുമെല്ലാം Magno യെ കേരളത്തിലെ വിശ്വസ്ത കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡാക്കി മാറ്റി. അഞ്ച് സുഹൃത്തുക്കളുടെ സ്വപ്‌നത്തില്‍ നിന്ന് തുടങ്ങിയ Magno Architectural Design Studio യുടെ കഠിനാധ്വാനവും ക്രിയേറ്റിവിറ്റിയും ചേര്‍ന്നപ്പോള്‍, ഇന്ന് ആയിരങ്ങളുടെ വീടെന്ന സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കുന്ന വിശ്വാസത്തിന്റെ പേരായി വളര്‍ന്നു.

ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാത്ത സമീപനം, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മങ്ങാത്ത കസ്റ്റമര്‍ റിലേഷന്‍, ഓരോ പ്രോജക്ടിനെയും സ്വന്തം വീട് പോലെ കരുതുന്ന സമീപനം ഇവയെല്ലാം ഫീല്‍ഡിലെ കടുത്ത മത്സരത്തിനിടയിലും Magnoയെ സ്വന്തമായ പാതയില്‍ മുന്നേറാന്‍ സഹായിച്ചു. ഇന്ന് നൂറിലധികം കുടുംബങ്ങള്‍ക്ക് വരുമാനം നല്‍കുമ്പോള്‍ ഭാവിയില്‍ 500ല്‍ അധികം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു വലിയ സംവിധാനമായി വളരുക എന്നതാണ് Magnoയുടെ അടുത്ത ലക്ഷ്യം.

വീട് പണിയുക വെറുമൊരു ജോലി മാത്രമല്ല, ഒരാളുടെ ജീവിതം മുഴുവന്‍ സൂക്ഷിക്കുന്ന ഒരു സ്വപ്‌നത്തെ രൂപം നല്‍കുന്ന വലിയ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ ക്വാളിറ്റിയും വിശ്വാസവും എന്നും ഒന്നാമതായി നില്‍ക്കുന്ന Magno Architectural Design Studio എന്ന ബ്രാന്‍ഡ്, ഇനി വരും വര്‍ഷങ്ങളിലും നിര്‍മാണ രംഗത്ത് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്.

For Connecting us, kindly visit;

https://www.instagram.com/magno_architectural_studio?igsh=MTJ0bWRlaDVtMDN0aQ%3D%3D&utm_source=qr

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍