Entreprenuership Success Story

സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയം കീഴടക്കി മീത്ത് & മിരി

Spread the love

ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആകുക എന്നത് നിസാരമല്ല. മുഴുവന്‍ സമയം സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി ചെലവഴിക്കുകയും പുതിയ ട്രന്റുകള്‍ വിലയിരുത്തി അതിനനുസരിച്ച് കണ്ടന്റ് ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുകയും ജനങ്ങള്‍ അവരെ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു കണ്ടന്റ് ക്രിയേറ്റര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായി മാറുന്നത്. അത്തരത്തില്‍ ജനഹൃദയങ്ങള്‍ കീഴടക്കി വിജയഗാഥ തുടരുന്ന കപ്പിള്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സാണ് മീത്ത് & മിരി.

കണ്ണൂര്‍ സ്വദേശികളായ മീത്തും മിരിയും (റിതുഷ) തുടക്കത്തില്‍ ടിക് ടോക്കിലൂടെ ഡബ്‌സ്മാഷ് വീഡിയോകള്‍ ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. പിന്നീട് വിവാഹശേഷം ഇരുവരും ഒരുമിച്ച് കണ്ണൂര്‍ ഭാഷയില്‍ വീഡിയോകള്‍ ചെയ്യാന്‍ ആരംഭിച്ചതോടെ മലയാളികള്‍ ഇവരെ ഏറ്റെടുക്കുകയായിരുന്നു. അതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഇവര്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ജനങ്ങളെ ‘എന്റര്‍ടെയിന്‍’ ചെയ്യിക്കാനുള്ള വീഡിയോകളും അതുപോലെ വിവിധ ബ്രാന്റുകളുടെ പ്രൊമോഷന്‍ വീഡിയോകളും ചെയ്യാന്‍ ആരംഭിച്ചു. അങ്ങനെ ജനഹൃദയങ്ങളില്‍ ഇടംനേടിയ ഈ ദമ്പതികള്‍ സെലിബ്രിറ്റി സ്റ്റാറ്റസിലേയ്ക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു. ആ വളര്‍ച്ച ഇന്ന് രണ്ട് മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് ഇവര്‍ക്ക് സമ്മാനിച്ചത്.

2022-ല്‍ മകനായ സൈറസ് മിലിയോയുടെ കടന്നുവരവോടെ സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ ആക്റ്റീവ് ആയ ഇരുവരും തങ്ങളുടെ കണ്ടന്റിന്റെയും വീഡിയോയുടെയും ക്വാളിറ്റി ഒരുപടി കൂടി ഉയര്‍ത്തി. ഇതോടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് എന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങളും ഈ ദമ്പതികളെ തേടിയെത്തി.

2022-ല്‍ സീ കേരളത്തിന്റെ മോസ്റ്റ് പോപ്പുലര്‍ കപ്പിള്‍ സെലക്ടഡ് ബൈ പബ്ലിക്, രാജ് ടിവിയുടെ മോസ്റ്റ് പോപ്പുലര്‍ കപ്പിള്‍, ഫ്‌ളവേഴ്‌സ് ചാനലും ന്യൂസ് 24ഉം ചേര്‍ന്ന് നല്‍കിയ ബെസ്റ്റ് എന്റര്‍ടെയ്‌നിങ് കപ്പിള്‍, ലോക്കല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റിന്റെ മോസ്റ്റ് പോപ്പുലര്‍ കപ്പിള്‍, 2023ല്‍ ന്യൂസ് 18ന്റെ ബെസ്റ്റ് എന്റര്‍ടെയ്‌നിങ് കപ്പിള്‍, കേരള ലോക്കല്‍ ബിസിനസ് സമ്മിറ്റിന്റെ ബെസ്റ്റ് ഫാമിലി ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ അവാര്‍ഡുകളാണ് മീത്ത് & മിരിയെ തേടിയെത്തിയത്.

ഇവയ്ക്ക് പുറമെ അവാര്‍ഡിന് തുല്യമായ ചില നേട്ടങ്ങളും ഇവരെ തേടിയെത്തിയിരുന്നു. ഇന്ത്യയിലെ മികച്ച അഞ്ച് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെക്കുറിച്ച് യുട്യൂബ് ഒരു വ്‌ളോഗ് തയ്യാറാക്കിയപ്പോള്‍ അതില്‍ ഒരാള്‍ ആകാനുള്ള ഭാഗ്യം മീത്ത് & മിരിയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ, ഇന്ത്യയിലെ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന നിലയില്‍ ഗൂഗിള്‍ ഇവരെ ബാംഗ്ലൂരിലെ തങ്ങളുടെ ഓഫീസിലേയ്ക്ക് ക്ഷണിക്കുകയും പ്രത്യേക മൊമെന്റോ സമ്മാനിക്കുകയും ചെയ്തിരുന്നു. ഇത് ജീവിതത്തില്‍ എന്നും ഓര്‍മിക്കുന്ന അനുഭവം തന്നെയാണ് ഈ ദമ്പതികള്‍ക്ക്.

നിലവില്‍ 25-ഓളം ബ്രാന്റുകളുടെ പ്രൊമോഷന്‍ ചെയ്തുവരുന്ന ഇവര്‍ ഉദ്ഘാടന വേദികളിലെ നിറസാന്നിധ്യമാണ്. ഓരോ ദിവസം കഴിയും തോറും ജനഹൃദയം കീഴടക്കി മുന്നേറുന്ന ഇവര്‍ മിരിയെ ബിഗ് സ്‌ക്രീനില്‍ കാണുക എന്ന ലക്ഷ്യവുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍