കോട്ടയത്തിന്റെ അഭിമാനമായി മാറാനൊരുങ്ങുന്ന Ole Unisex Salon
ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും പുതിയ പേര്
കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പുതിയൊരു പ്രീമിയം ബ്യൂട്ടി ഡെസ്റ്റിനേഷന്‍ ഉയര്‍ന്നിരിക്കുന്നു. വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് ആത്മവിശ്വാസവും സൗന്ദര്യവും സമ്മാനിച്ച രണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അനുഭവങ്ങളും കഠിനാധ്വാനവും ചേര്‍ന്ന് ജനിക്കുന്ന ഒരു പ്രീമിയം ബ്രാന്‍ഡ്, അതാണ് Ole Unisex Salon. സേവനത്തോടൊപ്പം മികച്ച അനുഭവം സമ്മാനിക്കുമെന്ന ഉറപ്പോടെ ഉയരുന്ന ഈ സലൂണ്‍, കോട്ടയത്തിന്റെ സൗന്ദര്യലോകത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഒരുങ്ങുകയാണ്.
കോട്ടയം ശാസ്ത്രി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന Ole Unisex Salon, ജില്ലയിലെ തന്നെ ഏറ്റവും വലിയ യുനിസെക്‌സ് സലൂണെന്ന നിലയില്‍ പുതിയൊരു ബ്യൂട്ടി സ്റ്റാന്റേഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ്. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവര്‍ക്കായി എല്ലാ അഡ്വാന്‍സ്ഡ് ബ്യൂട്ടി സര്‍വീസുകളും പ്രീമിയം ക്വാളിറ്റിയോടെ സാധാരണക്കാര്‍ക്കും ആശ്രയിക്കാവുന്ന നിരക്കില്‍ നല്‍കുന്ന Ole, ആധുനിക സൗകര്യങ്ങളോടു കൂടിയ ഏറ്റവും മികച്ച അനുഭവമാണ് കസ്റ്റമേഴ്‌സിന് ഉറപ്പുനല്‍കുന്നത്.

25 വര്‍ഷത്തിലധികം മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചുവരുന്ന ജയചന്ദ്രന്, ഈ മേഖലയിലെത്താന്‍ ഏറ്റവും വലിയ പ്രചോദനമായത് അദ്ദേഹത്തിന്റെ പിതാവാണ്. ബ്രൈഡല്‍ മേക്കപ്പില്‍ ഭാര്യ നീതുവിന്റെയും ഗ്രൂം മേക്കപ്പില്‍ ജയചന്ദ്രന്റെയും ദീര്‍ഘകാല പരിചയവും പ്രാവീണ്യവും ചേര്‍ന്നതാണ് Ole യുടെ ശക്തമായ അടിത്തറ. ഇവരോടൊപ്പം പ്രവര്‍ത്തിക്കുന്ന പരിചയസമ്പന്നരായ സ്റ്റാഫുകളുടെ പിന്തുണ Ole യുടെ സേവന നിലവാരത്തിന് കൂടുതല്‍ ഉറപ്പു നല്‍കുന്നു.
ജയചന്ദ്രന്റെ വിജയകഥ Oleയില്‍ നിന്ന് മാത്രം ആരംഭിച്ച ഒന്നല്ല. ഏറ്റുമാനൂര്‍, തിരുവല്ല, കറുകച്ചാല്‍ എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളുമായി മുന്നേറുന്ന ബെല്ലേസയും, തൃപ്പൂണിത്തറയിലെ സ്ലാഷ് സലൂണും, പിതാവ് സ്ഥാപിച്ച കുമാരനല്ലൂരിലെ മുരുകന്‍സ് ഹെയര്‍ സ്‌റ്റൈലും കാരിചാത്തറയിലെ ഹെവന്‍സ് ഹെയര്‍സ്‌റ്റൈലും വിജയകരമായി അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുകയാണ്.
ബെല്ലേസ വിജയകരമായി മുന്നേറുന്നതിനിടയിലും, വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയത്തെ Ole ഹെയര്‍സ്‌റ്റൈല്‍ വഴി ഈ രംഗത്ത് പ്രൊഫഷണലായി കടന്നുവന്ന അനുഭവമാണ് Ole എന്ന പുതിയ ബ്രാന്‍ഡ് ആരംഭിക്കാന്‍ ജയചന്ദ്രനെ പ്രേരിപ്പിച്ചത്. ഓരോ സംരംഭവും വളര്‍ച്ചയുടെ പാതയില്‍ നിലനില്‍ക്കാന്‍ കാരണമായത് ജയചന്ദ്രന്റെ കഠിനാധ്വാനവും മികച്ച സര്‍വീസുമാണ്…!

ഈ വിശാലമായ അനുഭവം മുതല്‍കൂട്ടാക്കി ആരംഭിക്കുന്നതാണ് Ole Unisex Salon. ഹെയര്‍ ട്രീറ്റ്‌മെന്റ് മുതല്‍ നെയില്‍ ആര്‍ട്ട് വരെ, സ്‌കിന്‍ കെയറില്‍ നിന്ന് മൈക്രോ ബ്ലേഡിംഗ് വരെ, വെഡ്ഡിങ് മേക്കപ്പ് മുതല്‍ ടാറ്റൂ വരെ ഏത് സേവനവും ഉയര്‍ന്ന നിലവാരത്തില്‍ നല്‍കാന്‍ പൂര്‍ണ തയ്യാറെടുപ്പോടെയാണ് Ole മുന്നോട്ട് വരുന്നത്.
കടുത്ത മത്സരം നിലനില്‍ക്കുന്ന രംഗമായിട്ടും ജയചന്ദ്രന്‍ ഒരിക്കലും അതിനെയൊരു വെല്ലുവിളിയായി കണ്ടിട്ടില്ല. തന്റെ കഴിവും കസ്റ്റമേഴ്‌സിനോടുള്ള പ്രതിബദ്ധതയും ആത്മവിശ്വാസവുമാണ് അദ്ദേഹത്തെ എന്നും മുന്നോട്ട് നയിച്ചത്.
Ole Unisex Salon ലൂടെ കോട്ടയത്ത് ഒരു പ്രീമിയം ബ്യൂട്ടി ഡെസ്റ്റിനേഷന്‍ യാഥാര്‍ത്ഥ്യമാകുകയാണ്. ഭാവിയില്‍ കേരളത്തിലാകെ Ole യുടെ ബ്രാഞ്ചുകള്‍ വളര്‍ത്തി ശക്തമായൊരു ബ്യൂട്ടി ബ്രാന്‍ഡായി ഉയരുക എന്നതാണ് ജയചന്ദ്രന്റെയും നീതുവിന്റെയും വലിയ സ്വപ്‌നം. അവരുടെ വിജയാത്രയിലെ പുതിയ അധ്യായമാണ് Ole.
സൗന്ദര്യത്തെ പ്രൊഫഷണലിസത്തിന്റെയും ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഷയില്‍ അവതരിപ്പിക്കുന്ന ഒരു പ്രീമിയം മുഖമാണ് Ole Unisex Salon. കോട്ടയത്തിന്റെ സൗന്ദര്യലോകത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ Ole ഒരുങ്ങിക്കഴിഞ്ഞു.
Contact No: 9846487818, 9497217818
https://www.instagram.com/brides___of___neethu?utm_source=qr





