Entreprenuership Special Story Success Story

‘എവണ്‍ ജാക്ക്’ കേരളത്തിന്റെ തനതുരുചി ലോകത്തിന്റെ തീന്‍മേശയിലേക്ക്

Spread the love

ഒരു IT പ്രൊഫഷണലിന്റെ വേറിട്ട സംരംഭം; കേരളം സംസ്ഥാനത്തിന്റെ ‘സ്‌റ്റേറ്റ് ഫ്രൂട്ട്’ ആയ ചക്കയില്‍ നിന്ന്

കേരളത്തിന്റെ ഭക്ഷണവ്യവസ്ഥയില്‍ മറ്റൊന്നിനുമില്ലാത്ത സ്ഥാനമാണ് ചക്കയ്ക്കുള്ളത്. സമൃദ്ധിയുടെ നിറവിലും പഞ്ഞത്തിന്റെ വറുതിയിലും നമ്മുടെ പൂര്‍വികന്മാര്‍ക്ക് ഈ അമൂല്യഫലം ഒരു ആശ്രയമായിരുന്നു. ഒരു പ്ലാവിന്റെ തണലില്‍ ഒരു കുടുംബം തന്നെ പുലര്‍ന്നു പോന്നിരുന്ന കാലം കഴിഞ്ഞു പോയെങ്കിലും ചക്ക പ്രദാനം ചെയ്യുന്ന സംരംഭക സാദ്ധ്യതകള്‍ അനേകമാണ്.

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഉത്തരേന്ത്യയിലെയും മാര്‍ക്കറ്റുകളില്‍ കേരളത്തില്‍ നിന്നുള്ള ചക്കയ്ക്കുള്ള ഡിമാന്റിനെ കുറിച്ച് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. കേരളത്തിന്റെ മണ്ണില്‍ വിളഞ്ഞ ചക്ക പൊന്‍വില കൊടുത്ത് വാങ്ങാന്‍ പുറത്ത് ആളുണ്ടെങ്കിലും, ചക്ക ഒരു ‘സീസണല്‍ ഫലം’ ആയതിനാലും ചക്ക ‘പ്രോസസ്സ്’ ചെയ്തു എടുക്കുന്നതിനും അതിന്റെ ഗതാഗത ചിലവും കൂടുതലായതിനാല്‍ നമ്മുടെ നാട്ടില്‍ നിന്നാരും അതിന് മെനക്കെടാറില്ല. ഇവിടെയാണ് എവണ്‍ ജാക്ക് പോലുള്ള അതിവേഗ വിപണന (Fast Moving Consumer Goods) സംരംഭങ്ങളുടെ പ്രസക്തി.

എല്ലാവര്‍ക്കും ആരോഗ്യം എന്ന ഒരു തിരിച്ചറിവോടെയാണ് തൊടുപുഴ സ്വദേശിയായ ഷാജി കേശവന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘വേണി എന്റര്‍പ്രൈസസ്’ ‘എവണ്‍ ജാക്ക്’ പ്രൊഡക്ടുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പ്രോസസ്സിംഗ്, ഗതാഗത ചെലവ്, കാലാവധി, വിപണി കണ്ടെത്തല്‍ തുടങ്ങിയ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്തുകൊണ്ട് പുതിയ ജീവിതരീതിക്ക് അനുസൃതമായ രീതിയില്‍ ‘എവണ്‍ ജാക്ക്’ എന്ന ബ്രാന്‍ഡില്‍ മികച്ച ചക്ക ഉത്പന്നങ്ങളാണ് ഇവര്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

നിലവില്‍ വില്പനയ്ക്ക് വരുന്ന സാധാരണ ചക്ക ഉത്പന്നങ്ങളില്‍നിന്ന് വ്യത്യസ്തമായി ചക്കയുടെ പോഷകഗുണങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഉത്പന്നങ്ങളാണ് എവണ്‍ ജാക്കിന്റെത്. പോഷകങ്ങള്‍ ഏറ്റവും കൂടുതലുള്ള ഘട്ടത്തിലുള്ള ചക്ക, പോഷകങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ, ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്ന ചക്കപ്പൊടി ആണ് ‘എവണ്‍ ജാക്കി’ന്റെ ഒരു പ്രധാന ഉത്പന്നം.

അതോടൊപ്പം ശരീരത്തിന് ഊര്‍ജവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പ്രഭാത ഭക്ഷണം എന്ന നിലയില്‍, ചക്കച്ചുള ഉണക്കിയെടുത്ത് പ്രത്യേക ധാന്യങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ചക്ക പുട്ടു പൊടിയും ‘എവണ്‍ ജാക്ക്’ നിര്‍മിക്കുന്നു. ഈ രണ്ടു ഉത്പന്നങ്ങളിലൂടെയാണ് ‘എവണ്‍ ജാക്ക്’ എന്ന ബ്രാന്‍ഡ് പ്രശസ്തമായത്. ഒരു തരത്തിലുമുള്ള കലര്‍പ്പും കളറുകളും കെമിക്കലുമില്ലാതെ വളരെ ശുദ്ധമായ ഉത്പന്നമാണ് ‘എവണ്‍ ജാക്ക്’ വിപണിയില്‍ എത്തിക്കുന്നത്.

പ്രമേഹ രോഗികള്‍ക്ക് ഏറ്റവും ഉത്തമമായ ഒരു ആഹാരം/ഉത്പന്നമാണ് ‘എവണ്‍ ജാക്കി’ന്റെ ചക്കപ്പൊടി. അള്‍സര്‍ പോലുള്ള രോഗങ്ങളെ ശമിപ്പിക്കുന്നതിനും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കുവാനും രക്തത്തിന്റെ കൗണ്ട് കൂട്ടുവാനും ചക്ക ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശുദ്ധമായ നാടന്‍ നറുതേനും ‘എവണ്‍ ഹണി’ എന്ന ബ്രാന്‍ഡില്‍ ഈ സംരംഭം വിപണിയില്‍ എത്തിക്കുന്നുണ്ട്.

കേരളത്തിനു മാത്രം സ്വന്തമായ ഈ വിപണി ആനുകൂല്യം അതിന്റെ പരമാവധി ശേഷിയില്‍ ഉപയോഗപ്പെടുത്താനുള്ള പ്രയത്‌നത്തിലാണ് എവണ്‍ ജാക്കും സ്ഥാപകന്‍ ഷാജി കേശവനും. പല പ്രമുഖ സ്‌റ്റോറുകളിലും അതുപോലെ ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും എവണ്‍ ജാക്കിന്റെ ഉത്പന്നങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിപണി കണ്ടെത്തി എല്ലാവരിലേക്കും ‘എവണ്‍ ജാക്കി’ന്റെ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ സംരംഭം. കേരളത്തിന്റെ ബ്രാന്‍ഡായി ലോകവിപണിയില്‍ ഒരു ദിനം ‘എവണ്‍ ജാക്ക്’ അറിയപ്പെടുമെന്ന പ്രതീക്ഷയിലാണ് ഷാജി കേശവനും വേണി എന്റര്‍പ്രൈസസ് എന്ന സ്ഥാപനവും.

Contact Details
VeNee Enterprises
Vazhakkulam, Ernakulam (Dist)
Ph : +91-7306447409
WhatsApp: +91-7306447409
Email: veneeinfo@gmail.com

Instagram : https://www.instagram.com/venee.2023/?igsh=dGswM2d1d2hvZ2pi

Facebook : https://www.facebook.com/profile.php?id=61554391472122

Amazon : https://www.amazon.in/s?me=A2GAF6A1BW89S2&ref=sf_seller_app_share_new

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു