Entreprenuership Success Story

മേക്കപ്പിലൂടെ വിസ്മയം തീര്‍ക്കുന്ന രമ്യ

Spread the love

പ്രൊഫഷനോടുണ്ടാകുന്ന താല്പര്യമാണ് ഓരോ മനുഷ്യന്റെയും വിജയത്തിന്റെ അടിസ്ഥാനം. ആ താല്പര്യമാണ് രമ്യ ബ്രൈഡല്‍ മേക്കപ്പ് എന്ന സ്ഥാപനത്തിലൂടെ രമ്യ എന്ന വനിത സംരംഭക ആര്‍ജിച്ച വിജയം.

13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലശ്ശേരിയിലാണ് രമ്യ ബ്രൈഡല്‍ മേക്കപ്പ് ആരംഭിച്ചത്. നൂതന സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നിരവധി പേരുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകി വിജയഗാഥ രചിക്കുകയാണ് രമ്യ. ഈ കാലയളവില്‍ ഒത്തിരി ബ്രൈഡുകളെ അണിയിച്ചൊരുക്കാന്‍ സാധിച്ചതായി രമ്യ പറയുന്നു. വലിയ രീതിയിലും ചെറിയ രീതിയിലുമുള്ള പാര്‍ലര്‍ സര്‍വീസുകള്‍ രമ്യ ബ്രൈഡല്‍ മേക്കപ്പില്‍ കസ്റ്റമേഴ്‌സിനായി ഒരുക്കിയിട്ടുണ്ട്.

ബ്രൈഡല്‍ മേക്കപ്പിലാണ് രമ്യ കൂടുതല്‍ ഫോക്കസ് ചെയ്തിട്ടുള്ളതെങ്കിലും ആഡ് ഫിലിമുകളിലും സിനിമകളിലും മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ കസ്റ്റമേഴ്‌സുമായി നല്ല ബന്ധം ഇതിനോടകം തന്നെ സ്ഥാപിക്കാന്‍ സാധിച്ചതായി രമ്യ പറയുന്നു.

മേക്കപ്പിനായി എത്തുന്ന ബ്രൈഡ്‌സില്‍ അധികം പേരും ‘നോ മേക്കപ്പ് ലുക്ക്’ ആണ് ആവശ്യപ്പെടാറുള്ളത്. ബ്രൈഡ്‌സിന്റെ അഭിപ്രായം ചോദിച്ചറിഞ്ഞ ശേഷമാണ് ഓരോ വര്‍ക്കും പൂര്‍ത്തിയാക്കുന്നതെന്ന് രമ്യ പറയുന്നു.

രമ്യ ബ്രൈഡല്‍ മേക്കപ്പിലെ സഹോദര തുല്യരായ സ്റ്റാഫുകളുടെ പിന്തുണയും സഹകരണവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെന്ന് രമ്യ പറയുന്നു. കൂടാതെ ഏതൊരു പുതിയ ട്രെന്‍ഡിനെ കുറിച്ചും അവരോട് അഭിപ്രായം ചോദിച്ചശേഷമാണ് ഓരോ കാര്യവും ചെയ്യുന്നത്. കോവിഡിന് മുന്‍പ് സ്വന്തമായി ഒരു സ്റ്റിച്ചിങ് സെന്ററും രമ്യ നടത്തിയിരുന്നു.

അച്ഛനാണ് ഈ ഫീല്‍ഡിലേക്ക് തന്നെ എത്തിച്ചതെന്ന് രമ്യ പറയുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയോടെ ഇത് വരെ എത്താന്‍ സാധിച്ചു. ഇനിയും ഒത്തിരി ദൂരം സഞ്ചരിക്കാനുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

Queens Beauty Parlour
OV Road, Near Keerthi Hospital,
Thalassery.

Ph: 9447019141

https://www.instagram.com/p/CpeS4uRoP9c/?igshid=MDJmNzVkMjY%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍