Entreprenuership Special Story

രുചിയൂറും കേക്കുകളുടെ വിജയ കഥ

Spread the love

ഭക്ഷണ പ്രിയരാണ് മനുഷ്യര്‍. എന്നും പുതിയ രുചികള്‍ പരീക്ഷിക്കാനാണ് നമുക്ക് ഇഷ്ടം..! ഭക്ഷണത്തിന്റെ സ്വാദ് നാവിലേക്ക് അലിഞ്ഞുചേരുമ്പോള്‍ അതുണ്ടാക്കിയ വ്യക്തിയും നമ്മുടെ മനസ്സിലേക്ക് ചേക്കേറി കഴിയും. സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കി നല്‍കിയവരെ നമുക്കൊരിക്കലും മറക്കാനാവില്ല. അങ്ങനെ സമൂഹത്തിലുള്ള ഭക്ഷണപ്രിയരുടെ മനസ്സ് കീഴടക്കിയ സ്വപ്‌ന എന്ന വീട്ടമ്മയുടെ സ്വാദൂറും കേക്കുകളുടെ വിജയകഥ…

തിരുവനന്തപുരം മലയിന്‍കീഴിലാണ് Swaps Cakey Bake പ്രവര്‍ത്തിക്കുന്നത്. ബിരുദാനന്ദര ബിരുദധാരിയായ സ്വപ്‌നയ്ക്ക്, പാചകത്തിനോടുള്ള താല്പര്യമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു ഹോം മേക്കറായി മാറിയതെന്ന് സ്വപ്‌നം പറയുന്നു. ഒരിക്കല്‍ തന്റെ കേക്ക് രുചിച്ചവര്‍ വീണ്ടും അതേ രുചി തേടിയെത്തുന്നുണ്ട്. അത് തന്നെയാണ് തന്റെ വിജയമായി കാണുന്നതെന്നും സ്വപ്‌ന പറയുന്നു.

നാലു വര്‍ഷത്തിലേറെയായി അനന്തപുരിയുടെ ഭക്ഷണപ്രിയര്‍ക്കായി ഒത്തിരി കേക്കുകള്‍ ഉണ്ടാക്കാന്‍ സാധിച്ചതായി സ്വപ്‌ന പറയുന്നു. കസ്റ്റമേഴ്‌സിന്റെ ആവശ്യാനുസരണമാണ് ഓരോ കേക്കും തയ്യാറാക്കി നല്കുന്നത്. വെഡ്ഡിംഗ് കേക്ക് തയ്യാറാക്കാനാണ് കൂടുതല്‍ താല്പര്യമെന്ന് സ്വപ്‌ന പറയുന്നു. ഏറ്റവും കൂടുതല്‍ പ്രയത്‌നം വേണ്ടി വരുന്നത് വെഡിങ് കേക്കിനാണെന്ന് സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. ‘ബജറ്റ് ഫ്രണ്ട്‌ലി’ ആയാണ് കസ്റ്റമേഴ്‌സിന് ഓരോ കേക്കും തയ്യാറാക്കി കൊടുക്കുന്നത്.

യൂട്യൂബ് നോക്കി കുടുംബത്തിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ആദ്യമായി കേക്ക് നിര്‍മിച്ചു നല്കിയത്. അതിനുപിന്നാലെ, അവരിലൂടെ ഓര്‍ഡേഴ്‌സ് ലഭിച്ചു തുടങ്ങി. അങ്ങനെ, വളരെ യാദൃശ്ചികമായാണ് ‘ബിസിനസ്’ എന്ന നിലയിലേയ്ക്ക് എത്തിയത്. അവിടെ നിന്ന് ഇങ്ങോട്ട് തന്റെ കേക്ക് രുചിച്ച, സംതൃപ്തരായ ഒത്തിരി കസ്റ്റമേഴ്‌സിന്റെ മനസ്സില്‍ സ്ഥാനം ലഭിച്ചതായി സ്വപ്‌ന പറയുന്നു.

കാട്ടാക്കടയിലെ അമ്പാടി ഏജന്‍സീസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് കേക്കിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നത്. ഏതൊരു ആവശ്യഘട്ടത്തിലും ഷോപ്പില്‍ പോയി വാങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, അമ്പാടി ഏജന്‍സീസിന്റെ ഉടമയായ കണ്ണന്‍ സാധനങ്ങളെല്ലാം വീട്ടില്‍ എത്തിച്ചു തന്ന് സഹായിക്കാറുണ്ടെന്നും സ്വപ്‌ന പറയുന്നു.

ഒരു ബേക്കറി തുടങ്ങണമെന്നതാണ് സ്വപ്‌നയുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന്റെ ആദ്യപടിയെന്നോണം ‘പേസ്ട്രി ഷെഫ്’ കോഴ്‌സും സ്വപ്‌ന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭര്‍ത്താവായ സുചിത്രന്റെയും സഹോദരിയുടെയും പിന്തുണ കൊണ്ടാണ് ഒത്തിരി പേരുടെ രുചിയിടങ്ങളില്‍ ഒന്നായി മാറാന്‍ Swaps Cakey Bake ലൂടെ സാധിച്ചതെന്ന് അഭിമാനപൂര്‍വം സ്വപ്‌ന പറയുന്നു.

Contact No: 9072777164, 7907184051

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു