ട്രേഡിങ്ങില്‍ ‘എക്‌സ്‌പേര്‍ട്ട്’ ആകാം…
‘T Plus One’; ‘ഫിനാന്‍ഷ്യല്‍ ഫ്രീഡ’ത്തിലേക്ക്
ഒരു ചുവടുവയ്പ് !
സാമ്പത്തിക ഭദ്രത കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് ഇന്ന് ട്രേഡിങ്. എന്നാല്‍ പലര്‍ക്കും ട്രേഡിങ്, സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നിവയെ കുറിച്ച് കൃത്യമായ അറിവോ ധാരണയോ ഇല്ല എന്നതാണ് സത്യം. പക്ഷേ, ഓഹരി വിപണിയെ കുറിച്ച് ഒന്നും അറിയാത്ത സാധാരണകാരനെ പോലും ട്രേഡിങ്ങില്‍ മാസ്റ്ററാക്കി മാറ്റുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന T Plus One…!
കേരളത്തിലെ പ്രീമിയം ട്രേഡിങ് കമ്മ്യൂണിറ്റിയായ T Plus One ന്റെ കീഴില്‍ സാമ്പത്തിക അറിവ് കൈവരിച്ചുകൊണ്ട് ട്രേഡ് ചെയ്ത് സമ്പത്ത് നേടുന്നവര്‍ ഇന്ന് അമ്പതിനായിരത്തിലധികം പേരാണ്. സ്‌റ്റോക്ക് മാര്‍ക്കറ്റ്, ക്രിപ്‌റ്റോ ട്രേഡിങ്, ഫോറെക്‌സ് ട്രേഡിങ് എന്നിവയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ടാണ് ഓരോ വ്യക്തികള്‍ക്കും ആധുനിക സമ്പത്ത് വ്യവസ്ഥതയുടെ വാതിലുകള്‍ ഇവര്‍ തുറന്ന് നല്‍കുന്നത്.
മറ്റ് സ്ഥാപനങ്ങള്‍ വന്‍കിട ഫീസുകള്‍ വാങ്ങി പഠിപ്പിച്ചു നല്‍കുന്ന ‘ട്രേഡിങ്ങ് നോളജ് & സീക്രട്ട്’ വളരെ കുറഞ്ഞ ഫീസിലാണ് ഇവര്‍ ഓരോ വ്യക്തികളിലേക്കും എത്തിക്കുന്നത്. ഏതൊരു സാധാരണകാരനെയും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മോചിപ്പിച്ച് ‘ഫിനാന്‍ഷ്യല്‍ ഫ്രീഡ’ ത്തിലേക്ക് എത്തിക്കണം എന്നതാണ് T Plus One ന്റെ ലക്ഷ്യം.
എന്‍ട്രി ലെവല്‍ ട്രേഡിങ്ങില്‍ നിന്നും ‘എക്‌സ്‌പേര്‍ട്ട് ട്രേഡര്‍’ ആക്കി മാറ്റുന്ന കരിക്കുലമാണ് ഇവര്‍ പിന്തുടരുന്നത്. അതിനായി കൃത്യമായ ഗൈഡന്‍സും ട്രെയിനിങ്ങും ഇവര്‍ നല്‍കുന്നു. പൂര്‍ണമായും ഏതൊരാള്‍ക്കും പഠിക്കാന്‍ സാധിക്കുന്ന നിലയിലാണ് ഇവര്‍ ട്രെയിനിങ് നല്‍കുന്നത്.
ആശയം കൊണ്ട് സൂരജ് തീര്‍ത്തത് ട്രേഡിങ് മേഖലയിലെ വിപ്ലവം
ഒരു സ്ഥാപനം വിജയിക്കണമെങ്കില്‍ മികച്ച ടീമിനെ നയിക്കാന്‍
മികച്ച ടോപ്പ് ഡിസിഷന്‍ മേക്കറുടെ ആവശ്യമുണ്ട്. ഒരു സംരംഭത്തിന്റെ വിഷനും നിലനില്‍പ്പുമെല്ലാം ആദ്യം പിറവിയെടുക്കുന്നത് ഒരു സി.ഈ.ഒയുടെ മനസിലാണ്.T Plus One എന്ന മികച്ച ബിസിനസ് ആശയം ആദ്യം രൂപം കൊള്ളുന്നതും സൂരജിന്റെ ചിന്തകളിലാണ്.

അധ്യാപക ദമ്പതിമാരുടെ മകനായി തിരുവനന്തപുരത്തായിരുന്നു സൂരജിന്റെ ജനനം. കുട്ടിക്കാലം മുതല്‍ക്ക് തന്നെ ബിസിനസിനോടും സാമ്പത്തിക ശാസ്ത്രത്തോടും ഏറെ ഇഷ്ടമുള്ള സൂരജ് London School of Business ല്‍ നിന്നും ബിസിനസ് മാനേജ്‌മെന്റിലാണ് ബിരുദം നേടിയത്. പഠന സമയത്ത് തന്നെ ട്രേഡിങ്ങില്‍ പ്രാവീണ്യം സൂരജ് കൈവരിച്ചിരുന്നു. അതിന് ശേഷം ഒരു ‘ട്രേഡിങ് കമ്പനിയില്‍’ ജോലി ചെയ്യുമ്പോഴായിരുന്നു തന്റെ സ്വപ്‌നത്തെ യാഥാര്‍ഥ്യമാക്കി മാറ്റാന്‍ സൂരജ് തീരുമാനിക്കുന്നത്.
‘റിസ്‌ക് എടുക്കാന്‍ കരുത്തുള്ളവര്‍ക്ക് മാത്രമേ വിജയിക്കാന്‍ കഴിയൂ’ എന്ന ജീവിതതത്വം തന്നെയാണ് സൂരജ് എന്ന സി.ഈ.ഒയുടെയും വിജയത്തിന്റെ പ്രധാന കാരണം. T Plus One എന്ന ഒരു ആശയത്തെ രണ്ട് വര്‍ഷം കൊണ്ട് അമ്പതിനായിരത്തിലധികം പേര്‍ ട്രേഡ് ചെയുന്ന പ്രീമിയം ട്രേഡിങ് കമ്മ്യൂണിറ്റിയാക്കി മാറ്റാന്‍ സൂരജിന് സാധിച്ചു എന്നത് ഒരു യുവ സംരഭകന്റെ ലക്ഷ്യബോധത്തിന്റെ മികച്ച ഉദാഹരണമാണ്.
T Plus One ന്റെ മാര്‍ക്കറ്റിംഗ് മേഖലയിലെ കരുത്ത് – നന്ദു ഋഷികേശ്
ഏതൊരു സ്ഥാപനത്തിനും മാര്‍ക്കറ്റിംഗ് എന്നത് ഏറെ പ്രധാനമാണ്. പ്രത്യേകിച്ചും T Plus One പോലൊരു എഡ്യൂടെക്ക് സ്റ്റാര്‍ട്ടപ്പിന്. കൃത്യമായ മാര്‍ക്കറ്റിംഗ് ഉണ്ടെങ്കില്‍ മാത്രമേ കൂടുതല്‍ പേരിലേക്ക് ഒരു സ്റ്റാര്‍ട്ടപ്പിന് എത്താന്‍ കഴിയുകയുള്ളു. T Plus One നെ വിജയത്തിലേക്ക് നയിച്ചതില്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആയ നന്ദുവിനുള്ള പങ്ക് ഏറെ വലുതാണ്.
MBA കഴിഞ്ഞശേഷം ഒരു സ്ഥാപനത്തില്‍ ബിസിനസ് കണ്‍സള്‍ട്ടന്റയി ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നമായിരുന്നു നന്ദുവിനു ഉണ്ടായിരുന്നത്. ചെറുപ്പകാലം മുതല്‍ ബിസിനസിനോട് അതിയായ താത്പര്യം ഉണ്ടായിരുന്നത് കൊണ്ടാണ് നന്ദു എം.ബി.എ തന്നെ പഠിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ബിസിനസ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു ഉറ്റ സുഹൃത്തായ സൂരജിന്റെ ഫോണ്‍ കോള്‍ നന്ദുവിനെ തേടിയെത്തുന്നത്. ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള ശ്രമത്തിലാണെന്നും ഒപ്പം ഉണ്ടാകണമെന്നും സൂരജ് പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാതെയാണ് ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കി മാറ്റാന്‍ നന്ദുവും T Plus One നൊപ്പം ചേരുന്നത്.

കണ്ടന്റ് ക്രിയേഷന്‍, മാര്‍ക്കറ്റിങ് എന്നിവ കൈകാര്യം ചെയ്യുക എന്നതായിരുന്നു നന്ദുവിന്റെ പ്രധാന ചുമതല. ട്രേഡിങ്ങിനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു നന്ദുവിന് തുടക്ക സമയത്ത്. എന്നാല്‍ പിന്നീട് ട്രേഡിങ് പഠിക്കുകയും ഈ മേഖലയില്‍ പൂര്‍ണമായും നന്ദു ശ്രദ്ധ നല്‍കുകയുമായിരുന്നു. ഇന്ന് T Plus One ന്റെ കരുത്തുറ്റ ടീം അംഗങ്ങളില്‍ ഒരാളാണ് നന്ദു ഋഷികേശ്.
തങ്ങളുടെ സ്റ്റര്‍ട്ടപ്പിനെ ഒരു ബ്രാന്‍ഡ് ഇമേജിലേക്ക് എത്തിക്കാന്‍ ഏറെ ശ്രമമാണ് നന്ദു നല്‍കിയത്. കസ്റ്റമേഴ്‌സിലേക്ക് T Plus One നെ എത്തിക്കുകയും സ്ഥാപനത്തിനെ വിജയിപ്പിക്കുകയും ചെയ്തതില്‍ നന്ദു ഋഷികേഷിന്റെ പങ്ക് വളരെ വലുതാണ്.
T Plus One ന്റെ ലക്ഷ്യത്തെ യാഥാര്‍ഥ്യമാക്കി മാറ്റി അമല്‍ രാജ്
ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആയ അമല്‍ രാജ് T Plus One ന്റെ വിജയത്തിന്റെ മറ്റൊരു പേരാണ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുന്ന സമയത്താണ് ട്രേഡിങ് മേഖലയിലേക്ക് അമല്‍ കടന്നു വരുന്നത്. ആ സമയത്തായിരുന്നു സൂരജിനെ അമല്‍ പരിചയപ്പെടുന്നത്.

ട്രേഡിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള ആഗ്രഹമാണ് അമലിനെയും സൂരജിനേയും ഉറ്റ സുഹൃത്തുക്കളാക്കി മാറ്റുന്നത്. അവിടെ നിന്നും തുടങ്ങിയ സൗഹൃദം T Plus One ന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറിലേക്കും ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ ട്രെയിനര്‍, മെന്റര്‍ എന്നീ നിലകളിലേക്കും അമലിനെ എത്തിച്ചു. ട്രേഡിങ് മേഖലയിലെ അമലിന്റെ അറിവും പരിജ്ഞാനവും പ്രവീണ്യവും മനസിലാക്കിയ സൂരജ് T Plus One ന്റെ വിജയത്തിന് അമല്‍ ഏറെ സഹായകരമായി മാറുമെന്ന് മനസിലാക്കിയിരുന്നു. ട്രേഡിങ്ങിനെ കുറിച്ച് മുന്നില്‍ നില്‍ക്കുന്ന വ്യക്തിക്ക് വളരെ മികവോട് കൂടി പറഞ്ഞു കൊടുക്കാന്‍ അമലിന് സാധിക്കുമായിരുന്നു
T Plus One ന്റെ ഓരോ ദിവസത്തേയും പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തി ദിനം പ്രതി സ്ഥാപനത്തെ മികവിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കാണ് അമല്‍ രാജ് ഇന്ന് വഹിക്കുന്നത്. കൂടാതെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും ഇഷ്ടമുള്ള മെന്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് അമല്‍ രാജ്.
T Plus One ന്റെ സാമ്പത്തിക മുന്നേറ്റം അഞ്ജലിയില്‍ ഭദ്രം
ഒരു സ്ഥാപനത്തിന്റെ പ്രധാന മേഖലയാണ് അക്കൗണ്ടിങ്. ഒരു സ്ഥാപനത്തിന്റെ ലാഭവും വരുമാനവും ചെലവുമെല്ലാം കൃത്യമായി കൈകാര്യം ചെയ്യണമെങ്കില്‍ അതിന് മികച്ച കഴിവും പ്രാവീണ്യവും ആവശ്യമാണ്. T Plus One ന്റെ ചീഫ് റെവന്യൂ ഓഫിസര്‍ ആയ അഞ്ജലി, നെടുമങ്ങാട് സ്വദേശിനിയാണ്.
Diploma in Computer Engineering പഠന ശേഷം അഞ്ജലിയും T Plus One ന്റെ COO ആയ ഗോപികയും ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു സുഹൃത്തിനെ പോലെ എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ടായിരുന്ന സൂരജ് തന്റെ സ്റ്റാര്‍ട്ടപ്പിലേക്ക് ക്ഷണിച്ചപ്പോള്‍ ഒരു സംശയവും കൂടാതെയാണ് അഞ്ജലി T Plus One ന്റെ ടീമിനൊപ്പം ചേരുന്നത്.

സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുട്ടിക്കാലം മുതല്‍ക്ക് തന്നെ അഞ്ജലിക്ക് മികച്ച പ്രാവീണ്യം ഉണ്ടായിരുന്നു. മുന്നോട്ടുള്ള ജീവിതത്തില്‍ സമ്പത്ത് എത്ര പ്രധാനമാണെന്ന് ചെറുപ്പം മുതല്‍ തന്നെ അഞ്ജലി തിരിച്ചറിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ട്രേഡിങ് മേഖലയില്‍ ഒരു വിപ്ലവം തീര്‍ക്കാനും സാധാരണക്കാരിലേക്ക് ട്രേഡിങ് അറിവുകള്‍ എത്തിക്കാനും ഇറങ്ങി തിരിച്ച സൂരജിന്റെ ബിസിനസ് ആശയത്തിന് ഏറെ പിന്തുണയാണ് അഞ്ജലി നല്‍കിയത്. പൂര്‍ണ സന്തോഷത്തോട് കൂടിയാണ് സൂരജിന്റെ T Plus One ലേക്കുള്ള ക്ഷണത്തെ അഞ്ജലി സ്വീകരിച്ചത്.
T Plus One ആദ്യ സമയത്ത് നേരിട്ട പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഏറെ പിന്തുണയാണ് അഞ്ജലി നല്‍കിയത്. ചെറിയ കാര്യങ്ങള്‍ ലക്ഷ്യം വെച്ച് ജീവിച്ചാല്‍ ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിയില്ലെന്നും വലിയ സ്വപ്‌നങ്ങള്‍ മാത്രമാണ് ജീവിതത്തെ വിജയത്തിലേക്ക് എത്തിക്കുന്നതെന്നും അഞ്ജലിക്ക് അറിയാമായിരുന്നു. അതിനാല്‍ തന്നെ വലിയ സ്ഥാപനങ്ങളിലേക്ക് തൊഴിലാളിയായി പോകുന്നതിനേക്കാള്‍ നല്ലത് മികച്ച ടീമിനൊപ്പം നിന്ന് സ്വന്തമായി ഒരു സംരംഭം പടുത്തുയര്‍ത്തുക എന്നതാണെന്ന് അഞ്ജലി വിശ്വസിച്ചിരുന്നു. ആ വിശ്വാസം ശരിയാണെന്ന് T Plus One ന്റെ വിജയം കൊണ്ടാണ് അഞ്ജലി വിളിച്ചു പറഞ്ഞത്. ഇന്ന് T Plus One ന്റെ ഡെയ്‌ലി റെവന്യൂ, ടാര്‍ഗറ്റ് ഡിറ്റയില്‍സ്, റെവന്യൂ സ്ട്രാറ്റജി, കസ്റ്റമര്‍ ഗ്രോത്ത് എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് അഞ്ജലിയാണ്.
ഒരു സംരംഭം വിജയിക്കണമെങ്കില്‍ അര്‍പ്പണ ബോധവും പ്രാവീണ്യവുമുള്ള ടീം അനിവാര്യമാണ് എന്നതിന് മികച്ച ഉദാഹരണമാണ് T Plus One. രണ്ട് വര്‍ഷം കൊണ്ട് ട്രേഡിങ് ട്രെയിനിങ് മേഖലയില്‍ T Plus One വേരുറപ്പിച്ചതിന് കാരണം ഇവരുടെ ലക്ഷ്യ ബോധം തന്നെയാണ്.
ആത്മവിശ്വാസം കൊണ്ട് T Plus One നെ ഗോപിക നയിച്ചത് വിജയത്തിലേക്ക്
T Plus One എന്ന ബിസിനസ് ആശയം വരുന്ന കാലത്തിന്റെ സാമ്പത്തിക മാറ്റങ്ങള്‍ മുന്നില്‍ കണ്ട് വിജയിക്കാന്‍ സാധ്യത ഏറെയുള്ള സംരംഭം ആണെന്ന് ഗോപികയ്ക്ക് അറിയാമായിരുന്നു. ആ ഒരു ആത്മവിശ്വാസം തന്നെയാണ് ഗോപികയെ T Plus One ന്റെ ചീഫ് കസ്റ്റമര്‍ ഓഫീസറിലേക്ക് എത്തിച്ചതും.
സ്ഥാപനത്തിന്റെ തുടക്കം മുതല്‍ പ്രതിസന്ധികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെയാണ് ഗോപിക ടീമിനൊപ്പം നിന്നത്. സ്റ്റാര്‍ട്ടപ്പ് ആയതിനാല്‍ തന്നെ തുടക്ക കാലത്തെ ആവേശം പിന്നീട് ഉണ്ടാകില്ലെന്നും അതിനാല്‍ ജോലി രാജിവെച്ചു സ്റ്റാര്‍ട്ടിപ്പിനൊപ്പം ചേരരുതെന്നും പലരും ഗോപികയോട് പറഞ്ഞിരുന്നു. എന്നാല്‍ അതിനെല്ലാം ഗോപിക ഉത്തരം നല്‍കിയത് T Plus One ന്റെ വിജയം കൊണ്ടാണ്.

ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം ഗോപിക ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഗോപിക. അന്ന് ഗോപികയുടെയും T Plus One ന്റെ നിലവിലെ CRO ആയ അഞ്ജലിയുടെയും ടീം ലീഡ് ആയിരുന്നു സൂരജ്. ജോലി സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ഏറെ പിന്തുണ നല്‍കിയ സൂരജുമായി വളരെ വേഗമാണ് ഗോപികയും അഞ്ജലിയും സുഹൃത്തുക്കളായത്. ഗോപികയുടെ ‘കമ്മ്യൂണിക്കേഷന്‍ സ്‌കില്‍’ തിരിച്ചറിഞ്ഞ സൂരജ് തന്റെ സ്റ്റാര്‍ട്ടപ്പിലേക്ക് വളരെ സന്തോഷത്തോട് കൂടിയാണ് ഗോപികയെ ക്ഷണിക്കുന്നത്.
ഗോപികയുടെ ആശയവിനിമയത്തിനുള്ള കഴിവ് T Plus One ന് ഏറെ ഊര്‍ജം നല്‍കുമെന്നും വിജയത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നും അന്നേ സൂരജ് തിരിച്ചറിഞ്ഞിരുന്നു. ആ ഒരു തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഠ T Plus One ന്റെ ഇന്ന് കാണുന്ന വിജയം.
ചീഫ് കസ്റ്റമര്‍ ഓഫീസര്‍ എന്ന നിലയില്‍ സ്റ്റാഫിന് ട്രെയിനിങ് നല്‍കുക, സെയില്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കുക, പെര്‍ഫോമന്‍സ് മോണിറ്ററിങ്, കോര്‍ഡിനേഷന്‍ എന്നിവയാണ് T Plus One ല്‍ പ്രധാനമായും ചെയ്യുന്നത്. ഗോപികയുടെ ഈ അറിവും പ്രവീണ്യവും T Plus One ന്റെ വിജയത്തിന് കൂടുതല്‍ കരുത്തും ഊര്‍ജവും നല്‍കുകയായിരുന്നു.
ടെക്‌നോളജിയുടെ വളര്‍ച്ചയെ തിരിച്ചറിഞ്ഞ ദേവി ധനുഷ
ഏതൊരാളുടെയും ജീവിതത്തില്‍ ഒരു ‘ടേണിങ് പോയിന്റ്’ ഉണ്ടാകുമെന്ന് പറയാറുണ്ട്. ജീവിതത്തെ മികച്ചതും അര്‍ഥമുള്ളതുമാക്കി തീര്‍ക്കുന്ന ഒരു ടേണിങ് പോയിന്റ്…. ദേവി ധനുഷ T Plus One ന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ആയി മാറുന്നതും അത്തരത്തില്‍ ഒരു ടേണിങ് പോയിന്റിലൂടെയാണ്.
M.Sc ഫിസിക്‌സ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ദേവി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴായിരുന്നു T Plus One ന്റെ ഓഫര്‍ ലെറ്റര്‍ ദേവിയെ തേടിയെത്തുന്നത്. ദേവിയുടെ ടെക്‌നിക്കല്‍ അറിവും ബിസിനസ് മേഖലയോടുള്ള താത്പര്യവും മനസിലാക്കിയ നന്ദു ഋഷികേശ് ആയിരുന്നു സുഹൃത്തായിരുന്ന ദേവിയെയും T Plus One ലേക്ക് ക്ഷണിക്കുന്നത്.

തന്റെ കരിയര്‍ മികച്ചതാക്കാന്‍ ‘കംഫര്‍ട്ട് സോണുകളെ’ക്കാള്‍ വെല്ലുവിളികള്‍ക്ക് കഴിയുമെന്ന് ദേവിയ്ക്ക് ആദ്യമേ അറിയാമായിരുന്നു. വിജയിച്ചവര്‍ എല്ലാവരും മറ്റുള്ളവര്‍ നടന്ന പാതകളില്‍ അല്ല സഞ്ചരിച്ചതെന്നും വഴി മാറി സഞ്ചരിക്കാന്‍ തയാറായത് കൊണ്ടാണ് ജീവിതം അവര്‍ക്ക് ഒരുപാട് അനുഭവങ്ങള്‍ ഒരുക്കിയതെന്നും തിരിച്ചറിഞ്ഞ ദേവി അതുകൊണ്ട് തന്നെയാണ് T Plus One എന്ന സ്റ്റാര്‍ട്ടപ്പിനൊപ്പം ചേര്‍ന്നത്. ദേവിയുടെ ആ തീരുമാനം തന്നെയാണ് ഒരു സ്റ്റാര്‍ട്ടപ്പ് എന്നതിനേക്കാള്‍ വളരെ വേഗത്തില്‍ T Plus One നെ വിജയത്തിലേക്ക് എത്തിച്ചത്.
ഏതൊരു സ്റ്റാര്‍ട്ടപ്പിനും വെബ്‌സൈറ്റ് വളരെ പ്രധാനമാണ്. ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ മികച്ച ഒരു വെബ്‌സൈറ്റ് നിര്‍മിക്കാന്‍ മറ്റ് ടീം അംഗങ്ങള്‍ ചുമതല നല്‍കിയത് ദേവിയ്ക്കായിരുന്നു. ഒരു ടീമിനെ നയിക്കാന്‍ പ്രവീണ്യമുള്ള ദേവി വളരെ മികവോട് കൂടി തന്നെ ഒരു വെബ്‌സൈറ്റ് തയാറാക്കി. പിന്നീട് T Plus One ന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ദേവിയുടെ നേതൃത്വത്തില്‍ മറ്റ് രണ്ടുപേരുമായി ചേര്‍ന്ന് നിര്‍മിക്കുകയും പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യുകയും ചെയ്തു.
ഇന്ന് അമ്പതിനായിരം പേരുള്ള T Plus One Community മികച്ച നേതൃത്വപാടവത്തോടെ കൈകാര്യം ചെയ്യുന്നത് ദേവി ധനുഷയാണ്. ടെക്‌നോളജി സ്ട്രാറ്റജി, പ്രോഡക്റ്റ് ഡെവലപ്പ്‌മെന്റ്, സിസ്റ്റം മാനേജ്‌മെന്റ്, ഇന്നോവേഷന്‍, സൈബര്‍ സെക്യൂരിറ്റി, ഡേറ്റ പ്രൊട്ടക്ഷന്‍ തുടങ്ങി T Plus One ന്റെ ടെക്‌നിക്കല്‍ വശങ്ങള്‍ കൈകാര്യം ചെയ്യുന്നത് CMO നന്ദു ഋഷികേഷിന്റെ ഭാര്യ കൂടിയായ ദേവി ധനുഷയാണ്.





