Career Success Story

വിശാലമായ അക്കാദമിക് ലോകത്തേക്ക് MBBS സ്വപ്‌നവുമായി പറന്നുയരാം… Genesis International Educational Consultancy ക്കൊപ്പം

സഹ്യന്‍ ആര്‍.

മികച്ച കരിയറിന് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം തന്നെ വേണം എന്ന മത്സര ലോകത്തിന്റെ യാഥാര്‍ത്ഥ്യമാണ് വിദ്യാഭ്യാസ വിദ്യാഭ്യാസത്തെ ഇന്ന് ഇത്രമാത്രം ജനകീയമാക്കുന്നത്. ഇതിനു സമാന്തരമായി അക്കാദമിക് കൗണ്‍സിലിംഗ് മേഖലയുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുന്നു. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികള്‍ ലോകത്തിലെ വിവിധ കോണുകളിലേക്ക് വിദ്യാര്‍ഥികളെ പഠനത്തിന് അയക്കുന്ന ഇടനിലക്കാരാകുന്നു. ഇങ്ങനെ തന്റെ അക്കാദമിക് അഭിലാഷങ്ങളുമായി സ്വപ്‌നലോകത്തേക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത കോഴ്‌സ് (ബോര്‍ഡിന്റെ) നിലവാരം, മെച്ചപ്പെട്ട പഠനാന്തരീക്ഷം തുടങ്ങിയ ലഭിക്കാറില്ല. ലക്ഷങ്ങള്‍ മുടക്കി വിദ്യാര്‍ഥികള്‍ ഒരു കോഴ്‌സ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ യൂണിവേഴ്‌സിറ്റികളുടെ ക്രെഡിബിലിറ്റിയും പഠനനിലവാരവും ഉറപ്പിക്കേണ്ട ബാധ്യത ഇടനിലക്കാരനാവുന്ന കണ്‍സള്‍ട്ടന്‍സികള്‍ക്കുണ്ട്. ഇവിടെയാണ് ഒരു അക്കാഡമിക് കണ്‍സള്‍ട്ടന്‍സി മികച്ച ‘ഫെസിലിറ്റേറ്റര്‍’ കൂടി ആയിരിക്കേണ്ടതിന്റെ പ്രസക്തി.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടേഷന്‍ രംഗത്ത് നിറസാന്നിധ്യമായിരിക്കുന്ന ‘Genesis International Educational Consultancy’ വിദ്യാര്‍ഥികളുടെ ‘കംപാനിയനാ’യി നിന്നുകൊണ്ട് ഏറ്റവും മിതമായ നിരക്കില്‍ ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നിന്നും MBBS ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ ചെയ്യാന്‍ അവസരമൊരുക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ദീര്‍ഘനാള്‍ ഡോക്ടറായി പ്രവര്‍ത്തിച്ചു പരിചയമുള്ള ഡോ. അജിന്‍ കൃഷ്ണയും മുന്‍ കോളേജ് അധ്യാപകനായ രഞ്ജിത്ത് എ യും ചേര്‍ന്നാണ് B2B എന്ന നിലയ്ക്ക് Genesis ആരംഭിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഡോ. അജിന്‍ കൃഷ്ണയ്ക്കുള്ള സ്വാധീനവും സുരക്ഷിതമായ ഒരു ജോലി ഉപേക്ഷിച്ച് Genesis ന്റെ നട്ടെല്ലായി നില്‍ക്കുന്ന രഞ്ജിത്തിന്റെ സംരംഭപാടവവും കൊണ്ട് നാളിതുവരെ 500 ലധികം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

മുന്‍പ് സൂചിപ്പിച്ചതുപോലെ, കേവലം കണ്‍സള്‍ട്ടേഷന്‍ എന്നതിലുപരി സമഗ്രമായ അക്കാഡമിക് ‘ഫെസിലിറ്റേഷന്‍’ തന്നെയാണ് Genesis ഉറപ്പുവരുത്തുന്നത്. അതില്‍ ആദ്യപടി അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ക്രെഡിബിലിറ്റിയുള്ള യൂണിവേഴ്‌സിറ്റികളില്‍ തന്നെ വിദ്യാര്‍ത്ഥികളെ എത്തിക്കുക എന്നതാണ്.ഇത് സാധ്യമാകുന്നത് ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികള്‍/കോളേജുകളുമായി Genesis കാത്തുസൂക്ഷിക്കുന്ന ബന്ധത്തിലൂടെയാണ്.

സ്ഥാപകരില്‍ ഒരാളായ ഡോ. അജിന്‍ കൃഷ്ണ വിദേശത്ത് ഡോക്ടറായി ജോലി ചെയ്തിരുന്നതിനാല്‍ മികച്ച എംബിബിഎസ് കോഴ്‌സുകള്‍ നല്‍കുന്ന യൂണിവേഴ്‌സിറ്റികള്‍ ഏതൊക്കെയാണെന്ന കൃത്യമായ ധാരണയുണ്ട്. എബ്രോഡ് എജ്യൂക്കേഷനിലുള്ള ഈ അറിവ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്തിക്കൊണ്ടാണ് B2B യില്‍ നിന്നും ‘B2C’ എന്ന നിലയിലേക്ക് ഒരു ഡയറക്ട് കണ്‍സള്‍ട്ടന്‍സിയായി Genesisനെ നവീകരിച്ചത്.

മെഡിക്കല്‍ രംഗത്ത് വളരെയേറെ സ്വാധീനം ഉള്ളതിനാല്‍ പ്രധാനമായും എംബിബിഎസ് കോഴ്‌സുകളിലേക്കാണ് ഇവര്‍ അക്കാഡമിക് കണ്‍സള്‍ട്ടേഷന്‍ നല്‍കിവരുന്നത്. കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാരും ഡോക്ടര്‍മാരാണ് എന്നത് ഇതിനു മുതല്‍ക്കൂട്ടാവുന്നു.150 ലേറെ യൂണിവേഴ്‌സിറ്റികളില്‍ പാര്‍ട്ണര്‍ഷിപ്പുള്ള Genesis ന്റെ കണ്‍സള്‍ട്ടേഷനിലൂടെ ഒരു വിദ്യാര്‍ത്ഥി എംബിബിഎസ് കോഴ്‌സിന് ചേരുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ക്രെഡിബിലിറ്റിയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഭീമമായ തുക നല്‍കുമ്പോഴും അക്കാദമിക് നിലവാരം ഉറപ്പിക്കാന്‍ കഴിയാതെ വരുന്ന എബ്രോഡ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളുടെ കുത്തൊഴുക്കുള്ള ഈ കാലത്ത് Genesisലൂടെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഭാവി ശോഭനമാക്കാന്‍ കഴിയുന്നത് ഈ സ്ഥാപനത്തിന് അക്കാദമിക് മേഖലയിലുള്ള സ്വാധീനം ഒന്നുകൊണ്ടാണ്.

കേരളത്തില്‍ കൊല്ലം കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Genesisന് റഷ്യ, ജര്‍മ്മനി, ജോര്‍ജിയ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍ ഓഫീസുകളുണ്ട്. ഇവിടുത്തെ കണ്‍സള്‍ട്ടേഷനിലൂടെ വിവിധ രാജ്യങ്ങളില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോളേജുകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് ‘ഗൈഡ്’ ആയി അവിടെയുള്ള ഡോക്ടര്‍മാര്‍ (Genesis ന്റെ അസ്സോസിയേറ്റ്‌സ്) കൂടെയുണ്ടാകും. ഇത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ആധികാരികമായ വിദ്യാഭ്യാസം ലഭിക്കാന്‍ സഹായിക്കുന്നു.

ഇതുകൂടാതെ ഒരു കണ്‍സള്‍ട്ടന്‍സിക്കപ്പുറത്തേക്കുള്ള നിരവധി സൗകര്യങ്ങള്‍ ഈ സ്ഥാപനം ഉറപ്പ് നല്‍കുന്നു. അതില്‍ എടുത്തു പറയേണ്ടത് ഒരു ലക്ഷം രൂപ വരെയുള്ള സ്‌കോളര്‍ഷിപ്പ് സൗകര്യമാണ്. ഇതോടൊപ്പം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന, തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു പഠന ആനുകൂല്യങ്ങളും ലഭിക്കുന്നു. മറ്റൊരു സാധ്യതയെന്തെന്നാല്‍ എഫ് എം ജി എക്‌സാമിനു വേണ്ടുന്ന കോച്ചിങ്ങും കൂടി Integrated ആയ കോഴ്‌സുകള്‍ Genesis ലൂടെ തെരഞ്ഞെടുക്കാം എന്നതാണ്.

ഇവിടെയെത്തുന്ന ഓരോ വിദ്യാര്‍ത്ഥികളുടെയും ‘യൂണീക്കായ’ അക്കാദമിക് അഭിലാഷങ്ങള്‍ക്കനുസരിച്ച്, അവരുടെ സാമ്പത്തികശേഷി പരിഗണിച്ചുകൊണ്ടാണ് ഇവിടെ നിന്നും കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് ഏറ്റവും പുതിയ സ്റ്റഡി അപ്‌ഡേഷനുകള്‍, മാറിവരുന്ന അവസരങ്ങള്‍ എന്നിവയിലെല്ലാം സൗജന്യ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നു. ‘Beyond a Consultancy’ എന്ന രീതിയില്‍ സമഗ്ര സേവനങ്ങള്‍ നല്‍കിക്കൊണ്ട്, മക്കളുടെ ഭാവിയില്‍ ആശങ്കയുള്ള ഒരു രക്ഷാകര്‍ത്താവിനെപ്പോലെ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന വഴികാട്ടിയാവുകയാണ് ഡോ. അജിന്‍ കൃഷ്ണ, രഞ്ജിത്ത് എ എന്നീ സംരംഭകര്‍ പടുത്തുയര്‍ത്തിയ Genesis International Educational Consultancy.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Career

ബ്യൂട്ടീഷ്യന്‍: ഉയരുന്ന സാധ്യതകള്‍

കരിയര്‍ എന്ന പദത്തിനു ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ട്. നമ്മുടെ സമൂഹത്തില്‍ കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകളും പരിശീലന ക്ലാസുകളും തുടര്‍ച്ചയായി നടന്നുവരികയാണ്.