Success Story

മുടി സംബന്ധമായ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം ടാനിക്ക; ഷൗബാനത്ത് എന്ന വീട്ടമ്മ കണ്ടുപിടിച്ച സൗന്ദര്യ രഹസ്യം

Spread the love

ഷൗബാനത്ത് സലീം എന്ന സാധാരണ വീട്ടമ്മ ഇപ്പോള്‍ ഒരു സ്വയം സംരംഭകയാണ്; പലരുടെയും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള അവസാനവാക്കായി മാറിയ ടാനിക്ക എന്ന ഹെര്‍ബല്‍ ഉത്പന്നങ്ങളുടെ സംരംഭക. മക്കളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അവരെ സ്വയം പര്യാപ്തരാക്കി. ഭര്‍ത്താവിന്റെ പിന്തുണയോടു കൂടി സ്വന്തമായി എന്തെങ്കിലും സമൂഹത്തിന് വേണ്ടി ചെയ്യണം എന്ന തന്റെ പാഷനെ പതുക്കെ പൊടി തട്ടിയെടുത്ത ഷൗബാനത്തിന് അതൊരു നല്ല തുടക്കമായിരുന്നു.

കലര്‍പ്പുള്ള വ്യാജമായ ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് കണ്ടുമടുത്ത ഏതൊരു സഹൃദയനെയും പോലെ ആ വീട്ടമ്മയുടെ മനസ്സിലും ചില ബിസിനസ് ആശയങ്ങള്‍ ഉണര്‍ന്നു. പുറത്ത് പഠിച്ചിരുന്ന മക്കള്‍ക്ക് ക്ലോറിന്‍ വെള്ളം ഉപയോഗിച്ചതിനാല്‍ നിരന്തരം മുടി കൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. അപ്പോഴെല്ലാം അതിന് പരിഹാരമായി ഷൗബാനത്ത് സ്വന്തമായി മക്കള്‍ക്ക് ഇവ നിര്‍മിച്ച് നല്‍കിയിരുന്നു. അത് അവരുടെ മുടിയിഴകളെ മികച്ചതാക്കുകയും മുടി സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുകയും ചെയ്തു. ഈ ഒരു ആത്മവിശ്വാസം തന്നെയാണ് ഈ പ്രോഡക്റ്റിന്റെ നിര്‍മാണത്തിലേക്ക് ഈ വീട്ടമ്മയെ നയിച്ചത്.

വീട്ടില്‍ വെറുതെ ഇരുന്ന് ജീവിതം കഴിച്ചുകൂട്ടുന്നതിന് പകരം സ്വന്തമായി ഒരു വരുമാനവും ഇതോടൊപ്പം ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുക എന്ന സാമൂഹിക പ്രതിബദ്ധതയും ടാനിക്ക എന്ന പ്രോഡക്റ്റിനെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്.

മുടി കൊഴിച്ചില്‍, അകാല നര, താരന്‍, മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, മുഖത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിവയ്ക്ക് ഈ ഉത്പന്നങ്ങള്‍ മികച്ചതാണ് എന്ന കസ്റ്റമേഴ്‌സിന്റെ ഫീഡ്ബാക്കാണ് ഇന്നും ഈ വീട്ടമ്മയ്ക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജം. മുടിക്ക് നിറം വയ്ക്കാനും നല്ല ഉറക്കം കിട്ടുന്നതിലൂടെ ‘സ്ട്രസി’നെ നിയന്ത്രിക്കാനും ഈ ഉത്പന്നങ്ങള്‍ ഏറെ സഹായകരമാണ്.

അതിനോടൊപ്പം 12 സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ത്ത പ്രത്യേകതരം കോഫി പൗഡറുമുണ്ട്. പ്രതിരോധശക്തിയ്ക്കും എനര്‍ജി ഡ്രിങ്കായും ഇത് ഉപയോഗിക്കുന്നു. കോവിഡ് പോലത്തെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ആളുകള്‍ അന്വേഷിച്ചെത്തിയ ഉത്പന്നം. ചുക്ക് കാപ്പി എന്ന പേരില്‍ കടകളില്‍ കാണുന്ന സാധാരണ പൊടികളെക്കാള്‍ ഏറ്റവും ഉത്തമം. ഈ ഉത്പന്നം ചുമ, ജലദോഷം, നേരിയ പനി എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്ക് ഒരു പരിഹാരമാണ്. മുടിയുടെ ഏത് പ്രശ്‌നത്തിനും പരിഹാരമാണ് ടാനിക്ക.

വ്യാജ ഉത്പന്നങ്ങള്‍ക്ക് വരെ ഹെര്‍ബല്‍ എന്ന് മുദ്ര വയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ഹെര്‍ബല്‍ ഒതന്റിക് സ്‌കിന്‍ ആന്‍ഡ് ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ സമൂഹത്തിനായി പ്രയോജനപ്പെടുത്തുകയാണ് ഈ വീട്ടമ്മ. പരസ്യങ്ങളും ഓഫറുകളും കണ്ട് മയങ്ങുന്ന മലയാളികള്‍ക്ക് മുന്നില്‍ ഒറിജിനല്‍ എന്ന് ധൈര്യമായി പറയാവുന്ന ടാനിക്ക ഉത്പന്നങ്ങള്‍ക്ക് ഇന്ന് ജനഹൃദയങ്ങളില്‍, പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ ഡിമാന്റ് ഏറെയാണ്.
Tanicaindia: 8714217288

https://www.instagram.com/tanicaindia/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ