Entreprenuership Success Story

നിര്‍മാണ രംഗത്തെ വിശ്വാസത്തിന്റെ പേര്; Saju Construction

Spread the love

എറണാകുളം പറവൂരില്‍ നിന്നാരംഭിച്ച സാജുവിന്റെ ജീവിതയാത്ര ഇന്ന് Saju Construction എന്ന നിര്‍മാണ കമ്പനിയുടെ വിജയ യാത്രയായി മാറിയിരിക്കുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് തോമസിന്റെ കാര്‍പെന്റര്‍ ജോലികളിലൂടെ നേടിയ അനുഭവവും പ്രചോദനവും കൊണ്ടാണ് സാജു നിര്‍മാണ രംഗത്തേക്ക് കടന്നത്. ‘ഗുണമേന്മയുള്ള നിര്‍മാണം വഴി മാത്രമേ ക്ലെയ്ന്റിന്റെ വിശ്വാസം നേടാനാകൂ’ എന്ന ഉറച്ച ധാരണയോടെ സ്വന്തം കമ്പനി ആരംഭിച്ച അദ്ദേഹത്തിന്, തുടക്കത്തില്‍ തന്നെ ഒരു ലക്ഷ്യം മനസിലുണ്ടായിരുന്നു: ”കേരളത്തില്‍ വിശ്വാസ്യതയുള്ള ഒരു കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡായി Saju Construction-നെ വളര്‍ത്തുക”.

ആലുവയില്‍ പ്രവര്‍ത്തിക്കുന്ന Saju Construction ഇന്ന് റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, റെനോവേഷന്‍ തുടങ്ങി നിര്‍മാണ രംഗത്തെ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴില്‍ പ്രൊഫഷണലായി നല്‍കിക്കൊണ്ടിരിക്കുന്നു. തുടക്കത്തില്‍ പരിചയക്കാരില്‍ നിന്ന് മാത്രമായിരുന്നു വര്‍ക്കുകള്‍ ലഭിച്ചിരുന്നത്. പക്ഷേ, ഓരോ പ്രോജക്ടിലും ക്വാളിറ്റിക്കും ഫിനിഷിങ്ങിനും നല്‍കിയ പ്രാധാന്യം കാരണം, കമ്പനിയുടെ പേര് ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ കേരളം മുഴുവന്‍ പ്രചരിക്കാന്‍ തുടങ്ങി. ഇന്ന് അദ്ദേഹത്തിന്റെ മുന്‍ ക്ലെയ്ന്റുകള്‍ വഴി വര്‍ക്കിലെ ക്വാളിറ്റി അറിഞ്ഞെത്തുന്നവരാണ് ഭൂരിഭാഗവും.

ഒരു പ്രോജക്ട് ആരംഭിക്കുന്നതിന് മുമ്പ്, ക്ലെയ്ന്റിന് 3D മോഡലിലൂടെ പ്രോജക്റ്റ് മുന്‍കൂട്ടി കാണിച്ച് കൊടുക്കുന്നു. അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി, 100 ശതമാനം സംതൃപ്തി ഉറപ്പാക്കിയ ശേഷമാണ് സൈറ്റിലെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിലൂടെ ഓരോ നിര്‍മിതിയും ഒരു കെട്ടിടമെന്നതില്‍ ഒതുങ്ങാതെ, ഒരു കുടുംബത്തിന്റെ സ്വപ്‌നവും ഭാവിയും സാക്ഷാത്കരിക്കുകയാണ് Saju Construction ചെയ്യുന്നത്.

ഇന്നത്തെ കാലത്ത് കണ്‍സ്ട്രക്ഷന്‍ രംഗത്ത് വലിയ മത്സരം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഗുണമേന്മയിലും വിശ്വാസ്യതയിലും വിട്ടുവീഴ്ചയില്ലെന്നതാണ് Saju Constructionന്റെ അടിത്തറ. ഓരോ ജോലിയും കമ്പനിയുടെ പേരിനെ ഉയര്‍ത്തുന്ന ഒരു അടയാളമായി കാണുന്നതിനാല്‍ തന്നെ, എറണാകുളം, തൃശൂര്‍ ഉള്‍പ്പടെ കേരളത്തിലെ എല്ലാ ജില്ലകളിലും കേരളത്തിന് പുറത്തുള്ള പല സ്ഥലങ്ങളിലും ഇപ്പോള്‍ ഇവരുടെ സേവനങ്ങള്‍ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

കണ്‍സ്ട്രക്ഷന്‍ മേഖലയിലെ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡെന്ന നിലയില്‍ Saju Construction നെ ഭാവിയിലേക്ക് വളര്‍ത്തുക എന്നതാണ് സാജുവിന്റെ വലിയ സ്വപ്‌നം. വിശ്വാസത്തിന്റെയും കൃത്യതയുടെയും അടിസ്ഥാനം ഉറപ്പിച്ച് നിങ്ങളുടെ സ്വപ്‌നത്തെ വീടാക്കി തീര്‍ക്കുന്ന ഈ സ്ഥാപനം, ഇന്ന് തലമുറകളുടെ സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കുന്ന ഒരു കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍