ഇത് ഇന്റീരിയര്‍ മേഖലയിലെ രാജാവ് ; ‘കിംഗ് വുഡ്’
ഇന്ന് കേരളത്തിലെ ശക്തമായൊരു ഇന്റീരിയര്‍ ഡിസൈന്‍ ബ്രാന്റാണ് Kingwood Interiors… ആകര്‍ഷകമായ പാക്കേജുകളില്‍, ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത സേവനം…
വീടിന്റെ അകത്തളങ്ങളെ മനോഹരവും രാജകീയവുമാക്കി മാറ്റുന്നത് എപ്പോഴും ഇന്റീരിയറുകളാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും ഗുണമേന്മയും ഭംഗിയും രാജകീയ പ്രൗഢിയോടും കൂടിയ ഇന്റീരിയറുകള്‍ സാധ്യമല്ലാത്തതായി മാറാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി സാധാരാണക്കാരന്റെ ‘മനോഹരമായ ഭവനം’ എന്ന സ്വപ്‌നത്തെ സാക്ഷാത്കരിക്കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് ‘കിംഗ് വുഡ് ‘ എന്ന സ്ഥാപനം.
കലാകാരന്‍ കൂടിയായ ഫൈസല്‍ ഉമര്‍ കരുളായിയാണ് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ‘കിംഗ് വുഡ്’ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും ബാംഗ്ലൂരിലും കസ്റ്റമേഴ്‌സ് ഉള്ള സ്ഥാപനമായി മാറാനും അത് കൂടാതെ തിരുവനന്തപുരത്തെ ലീഡിങ് ഇന്റീരിയേഴ്‌സില്‍ ഒന്നായി ഉയരാനും കിംഗ് വുഡിന് സാധിച്ചത് മികച്ച ക്വാളിറ്റി സര്‍വീസും ഏതൊരു സാധാരണക്കാരനും ഉള്‍കൊള്ളാന്‍ സാധിക്കുന്ന വിലയും കൊണ്ടാണ്.
പണക്കാര്‍ക്ക് മാത്രം സാധ്യമാകുന്ന ഇന്റീരിയര്‍ എന്ന രാജകീയ പ്രൗഢിയെ സാധാരണക്കാര്‍ക്കും സാധ്യമാക്കി മാറ്റണമെന്ന ആശയത്തിലാണ് കിംഗ് വുഡ് എന്ന സ്ഥാപനം ഫൈസല്‍ ഉമര്‍ ആരംഭിക്കുന്നത്. ബിസിനസ് എന്നാല്‍ അതൊരു ജനക്ഷേമം കൂടിയാണ് എന്ന തിരിച്ചറിവ് തന്നെയാണ് ഈ സ്ഥാപനത്തെ ഇത്രമേല്‍ പ്രമുഖമാക്കി മാറ്റിയത്. പത്ത് വര്‍ഷത്തെ വാറന്റിയോട് കൂടിയാണ് ഇവര്‍ ഇന്റീരിയര്‍ സേവനങ്ങള്‍ ചെയ്തു നല്‍കുന്നത്. അതായത്, എപ്പോഴും ഇവരുടെ സര്‍വീസ് കൃത്യമായി ലഭിക്കുന്നു എന്നത് തന്നെ.

കൂടാതെ സ്വന്തമായി ഫര്‍ണിച്ചര്‍ മനുഫാക്ചറിങ് യൂണിറ്റ് കൂടിയുള്ളതിനാല്‍ തന്നെ വീടിന് ആവശ്യമായ ഏറ്റവും ഗുണമേന്മയുള്ള നല്ല ഫര്‍ണിച്ചറുകള്‍ കസ്റ്റമേഴ്‌സിന് ഇവിടെ നിന്നും ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. സോഫ, ഡൈനിങ് ടേബിള്‍ മുതലായവ വീടിന്റെ സ്‌പേസ് അനുസരിച്ചു സെന്റി മീറ്റര്‍ തോതില്‍ കസ്റ്റമൈസേഷന്‍ സൗകര്യം അതും ഹോള്‍സൈല്‍ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു എന്നതും കിങ് വുഡിന്റെ ഒരു സവിശേഷതയാണ്. വീടിനും ഫഌറ്റിനും ആവശ്യമായ ഫുള്‍ പാക്കേജ് സര്‍വീസ് ആണ് ഇവര്‍ നല്‍കുന്നത്.
മികച്ച മെറ്റീരിയലുകള്‍ ഉപയോഗിച്ച് കസ്റ്റമറുടെ ബജറ്റിന് ഉള്ളില്‍ നിന്നു കൊണ്ടാണ് ഇവര്‍ സേവനങ്ങള്‍ നല്‍കുന്നത്. 4,99,000 രൂപ മുതല്‍ ഇന്റീരിയര്‍ പാക്കേജ് ഇവിടെ ആരംഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇവിടെ നിന്നും സേവനം ലഭിച്ച ഓരോ കസ്റ്റമേഴ്‌സും പൂര്‍ണ സംതൃപ്തരാണ്. അവര്‍ തന്നെയാണ് ഓരോ ടെസ്റ്റിമോണിയല്‍ വീഡിയോകളിലൂടെ ഈ കമ്പനിയെ അഭിവൃദ്ധിപ്പെടുത്തുന്നത്. അതായത് കിംഗ് വുഡ് സേവനം ലഭിച്ചവര്‍ അവരുടെ ഗുണമേന്മയും സര്‍വീസും മറ്റുളവരുമായി പങ്കുവെയ്ക്കുന്നു. ആ വിശ്വാസം തന്നെയാണ് കിംഗ് വുഡ് എന്ന സ്ഥാപനത്തിനെ ഇന്റീരിയര്‍ മേഖലയിലെ രാജാവാക്കി മാറ്റിയത്.
കേരളത്തിന് പുറമെ ബാംഗ്ലൂരിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും കിങ് വുഡിന്റെ സേവനം നിലവില്‍ ലഭ്യമാണ്. ഇന്ത്യയൊട്ടാകെ തന്റെ സ്ഥാപനത്തിന്റെ സേവനങ്ങള്‍ എത്തിക്കണം എന്നതാണ് ഫൈസല്‍ ഉമര്‍ എന്ന സംരംഭകന്റെ ലക്ഷ്യം .





