Entreprenuership Success Story

Vrindavan Homes, Cassia Makeup Academy; ആത്മവിശ്വാസം കൊണ്ട് വിജയമെഴുതിയ രണ്ട് യുവ സംരംഭകര്‍

Spread the love

ഏറ്റവും നല്ല സംരംഭകര്‍ ഒരു മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവരല്ല. അവര്‍ വ്യത്യസ്ത ആശയങ്ങളാല്‍ വിവിധ മേഖലകളില്‍ തങ്ങളുടെ സംരംഭ പാടവം തെളിയിക്കുന്നവരാണ്. അത്തരത്തില്‍ മികച്ച സംരംഭകത്വ മികവ് കൊണ്ട് തങ്ങളുടേതായ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുന്ന രണ്ട് യുവ സംരംഭകര്‍ നമ്മുടെ കേരളത്തിലുണ്ട്.

കോട്ടയം സ്വദേശിയായ വിഷ്ണു തങ്കച്ചനും പത്തനംതിട്ട സ്വദേശിയായ സുധീഷ് സദനും കഠിനാധ്വാനവും ലക്ഷ്യബോധവും കൊണ്ട് പടുത്തുയര്‍ത്തിയത് രണ്ട് സ്ഥാപനങ്ങളാണ്. സുഹൃത്തുക്കളായിരുന്ന ഇരുവര്‍ക്കും സ്വന്തമായി സംരംഭം ആരംഭിക്കണമെന്നുള്ളത് ഏറെ നാളത്തെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. ആ ഒരു ചിന്തയാണ് Vrindavan Homes എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് ഇരുവരെയും നയിക്കുന്നത്.

മെക്കാനിക്കല്‍ എഞ്ചിനീയറായ വിഷ്ണുവും സിവില്‍ എഞ്ചിനീയറായ സുധീഷും 2023ലാണ് Vrindavan Homes ന് തുടക്കം കുറിക്കുന്നത്. പ്ലാനിങ്, ഡിസൈന്‍, ബാങ്കിങ് പ്രോസസ്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഔട്ട്‌ഡോര്‍ വര്‍ക്‌സ് എന്നിങ്ങനെ ഭവനനിര്‍മാണത്തിന് ആവശ്യമായവയെല്ലാം ഒരു പാക്കേജില്‍ കസ്റ്റമര്‍ക്കായി നല്‍കുന്നു എന്നതാണ് മറ്റ് കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളില്‍ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നത്. ഓരോ കസ്റ്റമറുടെയും ബഡ്ജറ്റിന് അനുസരിച്ച് കൃത്യമായി നല്‍കുന്ന എസ്റ്റിമേറ്റ് തുകയ്ക്ക് തന്നെ അവരുടെ ഭവനസ്വപ്‌നങ്ങളെ മികവോടെയും നിലവാരത്തോടെയും യാഥാര്‍ത്ഥ്യമാക്കുകയാണ് Vrindavan Homes. അതിനാല്‍ തന്നെ ധാരാളം കസ്റ്റമേഴ്‌സാണ് ഇവര്‍ക്കുള്ളത്.

2024 ഓഗസ്റ്റിലാണ് രണ്ടാമത്തെ സംരംഭ ആശയമായ Cassia Makeup Academy എന്ന കോസ്മറ്റോളജി അക്കാദമി ഇവര്‍ ആരംഭിക്കുന്നത്. മലയാളികളുടെ സൗന്ദര്യബോധവും അണിഞ്ഞൊരുങ്ങാനുള്ള ഇഷ്ടവും തിരിച്ചറിഞ്ഞ ഇവര്‍ മികച്ച പ്രൊഫഷണല്‍ മേക്കോവര്‍ ആര്‍ട്ടിസ്റ്റുകളെയാണ് ഇവിടെ നിന്നും സമൂഹത്തിനായി നല്‍കുന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി പ്ലേസ്‌മെന്റ് നേടി എന്നത് ഇവരുടെ വിജയത്തിന്റെ അടയാളമാണ്.

ഹെയര്‍ സ്‌റ്റൈലിസ്റ്റ്, പ്രൊഫഷണല്‍ ബ്യൂട്ടിഷേന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നവീനമായ ട്രെന്‍ഡുകള്‍ പഠിച്ച് ഈ മേഖലയിലെ ഏറ്റവും നല്ല അറിവ് സ്വയത്തമാക്കിയിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പിന്തുണയാണ് Cassia Makeup Academy നല്‍കുന്നത്. സംരംഭം വിജയിക്കാന്‍ ഏത് മേഖലയിലേക്കാണോ ഇറങ്ങുന്നത് അവയെ കുറിച്ചുള്ള കൃത്യമായ അറിവും പ്രാവീണ്യവും വിജയിക്കുമെന്ന ആത്മവിശ്വാസവും വേണമെന്ന് തങ്ങളുടെ ജീവിതം കൊണ്ട് തന്നെ അടയാളപ്പെടുത്തുകയാണ് ഈ യുവ സംരംഭകര്‍.

Cassia Makeup Academy:

https://www.instagram.com/cassiamakeupstudio?igsh=MTdxc2tzczRsdTl3cg%3D%3D

Vrindavan Homes:

https://www.instagram.com/vrindavanhomes.d?igsh=MWppbXBhaXhvdTRlYg%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍