Entreprenuership Success Story

വിവാഹ്: അഞ്ജലിയുടെ ഒരു സുന്ദരയാത്രയുടെ കഥ

Spread the love

ലയ രാജന്‍

വിവാഹദിനത്തില്‍ ഇത്തിരിയേറെ സുന്ദരിയായിരിക്കാനും എന്നാല്‍ മേക്കപ്പ് ഒട്ടും തന്നെ കൂടിപ്പോകാതിരിക്കാനും കണിശമായി ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍. അതിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നോ മേക്കപ്പ്, ന്യൂഡ്, എയര്‍ബ്രഷ് മേക്കപ്പ് രീതികളൊക്കെ അരങ്ങ് വാഴുന്ന കാലത്ത് അതേ സാധ്യതകളെ പ്രയോജനപ്പെടുത്തി കൊല്ലം സ്വദേശിയായ അഞ്ജലി രാധാകൃഷ്ണന്‍ മൂന്നര വര്‍ഷം മുന്‍പ് രൂപം കൊടുത്ത സംരംഭമാണ് വിവാഹ് ബ്രൈഡല്‍ മേക്കോവര്‍.

മേക്കപ്പ് മേക്കോവര്‍ മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന ഒരു പെണ്‍കുട്ടി, മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രീലാന്‍സ് പ്രൊഫഷണല്‍ മേക്കപ്പ് അര്‍ടിസ്റ്റ് ആയി മാറിയതിനു പിന്നിലെ രഹസ്യം എന്താണെന്ന് ചോദിച്ചാല്‍ മകന്‍ ആര്യന്‍ അഞ്ജലി എന്ന അപ്പുണ്ണിയാണെന്ന് അഞ്ജലി പറയും. കാരണം, തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഒരു സിംഗിള്‍ മദറാണ് അഞ്ജലി…!

ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ അവിചാരിതമായി പങ്കെടുക്കാന്‍ കഴിഞ്ഞ, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജുരഞ്ജിമാരുടെ ഒരു മാസ്റ്റര്‍ ക്ലാസ്സ് ആണ് അഞ്ജലിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത്. മേക്കപ്പിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചിറങ്ങിയതിന് പിന്നാലെ കൊറിയോഗ്രാഫറും റിയാലിറ്റി ഷോ താരവുമായ രഞ്ജിനി കുഞ്ചുവിന്റെയും ബോളിവുഡ് നടിയായ ഗായത്രി അയ്യരുടെയും ഫോട്ടോഷൂട്ടുകള്‍ക്ക് മേക്കപ്പ് ചെയ്യാനുള്ള അവസരവും അഞ്ജലിക്ക് കിട്ടി. കരിയറില്‍ ലഭിച്ച മികച്ച തുടക്കത്തെ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞതോടെ സ്വന്തം സംരംഭത്തിലേക്ക് നീങ്ങാന്‍ അഞ്ജലിക്ക് വയ്‌ക്കേണ്ടി വന്നില്ല.

വിട്ടുവീഴ്ചയില്ല!
‘നോ മേക്കപ്പ് ലുക്ക്’ ആണ് അഞ്ജലിയുടെ പ്രധാന രീതി. ഏറ്റവും സ്വഭാവികമായി സൗന്ദര്യം എടുത്തുകാണിക്കുന്നതിനു പര്യാപ്തമായ ഈ രീതിക്ക് വേണ്ടി, ക്ലെയ്ന്റിന് യോജിച്ച ഉത്പന്നങ്ങളാണ് അഞ്ജലി തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ പാക്കേജിനെക്കാളുപരി വിവാഹ് ശ്രദ്ധിക്കുന്നത് ജോലിയുടെ വിട്ടുവീഴ്ചയില്ലാത്ത ഭംഗിയിലാണ്.

അമ്മ ബലം: മകന്‍ വരം
അനിശ്ചിതത്വത്തിന്റെ കാലത്തും കരിയറില്‍ ഇവിടെ വരെയും അഞ്ജലിയുടെ ബലം അമ്മ ശ്രീകലയാണ്. ജോലിയുടെ ഭാഗമായി ദൂരേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോഴെല്ലാം അപ്പുണ്ണിയെക്കുറിച്ച് വേവലാതിപ്പെടേണ്ടാത്തതിന് കാരണം അമ്മ, മകനോടൊപ്പമുള്ളതാണെന്ന് പറയുന്നു അഞ്ജലി. തുടക്കത്തില്‍ കുഞ്ഞിനെ കുറിച്ചോര്‍ത്ത് പല പ്രൊജക്റ്റുകളും വേണ്ടെന്ന് വച്ചിട്ടുണ്ട്.

അമ്മ കൂടെയുള്ളതില്‍ പിന്നെ അങ്ങനെയൊരു പേടിയില്ലാതെ നിലവില്‍ അഞ്ജലി കേരളത്തിനുള്ളിലും പുറത്തും ജോലി ചെയ്യുന്നുണ്ട്. ഒന്നുമറിയാത്ത ഒരു തുടക്കക്കാരിക്ക് തോറ്റുകൊടുക്കാനുള്ള മനസ്സ് ഇല്ലാതാക്കിയത് തന്റെ മകന്‍ ആര്യന്‍ യാണെന്ന് പറയുമ്പോള്‍ അഞ്ജലിയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ നനവ്.

വളര്‍ച്ചയുടെ വിവാഹ്
മേക്കപ്പ് സ്റ്റുഡിയോ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒന്നുമില്ലാതെ തുടങ്ങിയ സംരംഭമായ വിവാഹ് ബ്രൈഡല്‍ മേക്കോവറിന് ഇന്ന് ‘വിവാഹ് റെന്റല്‍സ്’ എന്നൊരു സഹോദര സ്ഥാപനം കൂടിയുണ്ട്. വിവാഹത്തിന് മാത്രമല്ല സെലിബ്രിറ്റി ഫോട്ടോ ഷൂട്ടുകള്‍ക്കും അഞ്ജലി മേക്കപ്പ് ചെയ്യാറുണ്ട്. കൊല്ലത്ത് തന്റെ ഫഌറ്റിന്റെ ഒരു ഭാഗം സ്റ്റുഡിയോയാക്കി മാറ്റിയ അഞ്ജലിക്കൊപ്പം ഇന്ന് തനിച്ചു മക്കളെ വളര്‍ത്തുന്ന മറ്റു നാല് അമ്മമാര്‍ കൂടെ ജോലി ചെയ്യുന്നുണ്ട്. തിരക്കുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനൊപ്പം മേക്കപ്പ് ട്യൂട്ടര്‍ കൂടിയാണ് ഇന്ന് അഞ്ജലി.

https://www.instagram.com/_vivaah_brides_by_anjali/#

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍