Success Story

Encore Designനൊപ്പം ഓരോ വീടും സ്വപ്‌നഭവനമാകുന്നു

സ്വപ്‌നങ്ങള്‍ക്ക് രൂപവും ആശയങ്ങള്‍ക്ക് ജീവനും നല്‍കുമ്പോഴാണ് മികച്ച ഡിസൈനുകള്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ ഇന്റീരിയര്‍ ഡിസൈനിനെ ഒരു തൊഴിലെന്നതിനപ്പുറം, ഒരു ഉത്തരവാദിത്വമായി കാണുന്ന സംരംഭമാണ് Encore Design. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ അന്‍ഷാദെന്ന യുവ സംരംഭകന്റെ ദീര്‍ഘകാല അനുഭവങ്ങളും കഠിനാധ്വാനവും ചേര്‍ന്നാണ് ഈ ബ്രാന്‍ഡ് രൂപം കൊണ്ടത്.

ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അന്‍ഷാദ് ഡിസൈനിങ് മേഖലയിലേക്ക് കടന്നത്. തുടക്കകാലത്ത് ലോകോത്തര നിലവാരമുള്ള ഒരു പ്രമുഖ കമ്പനിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ലഭിച്ച പ്രൊഫഷണല്‍ അറിവുകളും പ്രവര്‍ത്തന ശൈലിയും തന്നെയാണ് പിന്നീട് Encore Design എന്ന സ്വന്തം സംരംഭം രൂപപ്പെടാന്‍ അടിത്തറയായത്. 14 വര്‍ഷത്തെ ഇന്റീരിയര്‍ ഡിസൈനിങ് മേഖലയിലെ അനുഭവവും, കഴിഞ്ഞ അഞ്ച് വര്‍ഷമായി Encore Design നടത്തി വരുന്ന പ്രവര്‍ത്തനങ്ങളും അന്‍ഷാദിനെ ഈ മേഖലയില്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിച്ചു.

തലശേരി ചിറക്കര കേന്ദ്രീകരിച്ചാണ് Encore Design നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ്, പ്ലാനിങ്, 3ഡി വിഷ്വലൈസേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്ര സേവനങ്ങളാണ് ഇവിടെ നല്‍കുന്നത്. ക്ലെയ്ന്റിന്റെ ആവശ്യങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കി, സൗന്ദര്യവും പ്രായോഗികതയും ഒരുപോലെ നിലനിര്‍ത്തുന്ന ഡിസൈനുകളാണ് Encore Designനെ വേറിട്ടതാക്കുന്നത്.

Encore Designന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും മോഡുലാര്‍ ഫര്‍ണിച്ചറിനാണ് പ്രാധാന്യം നല്‍കുന്നത്. ജെര്‍മന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ജെര്‍മന്‍ ഇംപോര്‍ട്ടഡ് മെഷീനുകള്‍ ഉപയോഗിച്ചാണ് ഈ വര്‍ക്കുകള്‍ നിര്‍വഹിക്കുന്നത്. പ്രത്യേകിച്ച് മോഡുലാര്‍ കിച്ചണ്‍, മോഡുലാര്‍ വാര്‍ഡ്രോബ് ഡിസൈനുകളിലാണ് Encore Design കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇതുവരെ ചെറുതും വലുതുമായ റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അന്‍ഷാദ്, ഇന്ന് തന്റെ പ്രവര്‍ത്തന പരിധി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പരസ്യങ്ങളുടെ ആശ്രയം ഇല്ലാതെ തന്നെ, ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയാണ് Encore Design ന് കൂടുതല്‍ വര്‍ക്കുകളും ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. നേരില്‍ കണ്ട് അനുഭവിച്ച ക്വാളിറ്റിയാണ് ക്ലെയ്ന്റുകളെ വീണ്ടും വീണ്ടും ഈ ബ്രാന്‍ഡിലേക്ക് എത്തിക്കുന്നത്.

ക്ലെയ്ന്റ് 100 ശതമാനം തൃപ്തനാകുമ്പോള്‍, വര്‍ക്കുകള്‍ സ്വയം വര്‍ധിക്കുമെന്ന തിയറിയിലാണ് അന്‍ഷാദ് മുന്നേറുന്നത്. Encore Design ന്റെ വര്‍ക്കുകള്‍ നേരിട്ട് കണ്ട് ഇഷ്ടപ്പെട്ട് എത്തുന്ന ക്ലെയ്ന്റുകളുടെ എണ്ണം വര്‍ധിക്കുന്നത്, അവരുടെ ക്വാളിറ്റി വര്‍ക്കുകള്‍ നേടിയ അംഗീകാരത്തിന്റെ തെളിവാണ്. പരസ്യങ്ങളില്ലാതെ തന്നെ ആളുകള്‍ Encore Design നെ തേടിയെത്തുന്നത്, വിശ്വാസത്തിന്റെ ഏറ്റവും വലിയ വിജയം തന്നെയാണ്.

തലശേരിയില്‍ തന്നെ പുതുതായി റെനോവേറ്റ് ചെയ്ത Encore Design ന്റെ ഓഫീസ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുകയാണ്. ഭാവിയില്‍, ടെക്‌നോളജിയില്‍ കൂടുതല്‍ മുന്നേറി, കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന നിലവാരമുള്ള വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി നല്‍കുക എന്നതാണ് Encore Design ന്റെ ലക്ഷ്യം. ബ്രാന്‍ഡിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും, ഡിസൈനിങ്ങില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാനും അന്‍ഷാദും Encore Design ഉം ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

അറിവിനൊപ്പം കഠിനാധ്വാനം കൂടെ ഉണ്ടെങ്കില്‍ സ്വന്തമായൊരു സ്ഥാനം ഏത് മേഖലയിലും സൃഷ്ടിക്കാം എന്നതിന്റെ തെളിവാണ് അന്‍ഷാദിന്റെയും Encore Design ന്റെയും ഈ യാത്ര. ഇന്റീരിയര്‍ ഡിസൈനില്‍ വിശ്വാസവും ഗുണനിലവാരവും തേടുന്നവര്‍ക്കായി Encore Design എന്ന ബ്രാന്‍ഡ് ഒരു ഉറപ്പ് തന്നെയാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി,