Success Story

YES YEM TEE ACADEMY കൂടെയുണ്ടോ ? സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിജയം കൈപ്പിടിയില്‍

Spread the love

സമ്പത്ത് വര്‍ദ്ധിപ്പിക്കാനും സ്ഥിരവരുമാനം നേടാനും കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ മേഖലയാണ് സ്റ്റോക്ക് മാര്‍ക്കറ്റ്. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലേയ്ക്ക് ഇറങ്ങിത്തിരിക്കുന്നവരില്‍ തൊണ്ണൂറ് ശതമാനം ആളുകളും പരാജയപ്പെട്ടു പോവുകയാണ് എന്നതും ഒരു വാസ്തവമാണ്. എന്ത് കൊണ്ടാണത് ???

അറിഞ്ഞ് പഠിച്ച് ഇറങ്ങിയാല്‍ മാത്രം വിജയിക്കാന്‍ സാധിക്കുന്ന മേഖലയിലേയ്ക്ക്, പഠിക്കാന്‍ ശ്രമിക്കാതെ യൂ ട്യൂബ് അറിവുകളും മറ്റുള്ളവര്‍ പറഞ്ഞ് കേട്ട അറിവുകളും മാത്രം വച്ച് ഇറങ്ങിത്തിരിക്കുന്നതാണ് പരാജയത്തിന്റെ കാരണം.

ലോകത്തില്‍ ഏത് മേഖലയിലും വിജയം നേടുകയും നിലനിര്‍ത്തുകയും ചെയ്യുന്നത് പത്ത് ശതമാനം ആളുകള്‍ മാത്രമാണ്. ഏത് മേഖലയാകട്ടെ വിജയികളായ പത്ത് ശതമാനം മനുഷ്യരും അതാത് മേഖലയില്‍ അധികാരിക കോച്ചിങ്ങ് നേടിയവരാണ് എന്നതും ലോകത്തേയ്ക്ക് നോക്കിയാല്‍ കാണാന്‍ കഴിയുന്ന യഥാര്‍ത്ഥ്യമാണ്. നല്ല രീതിയില്‍ കോച്ചിങ്ങ് കഴിഞ്ഞ് ഇറങ്ങിയാല്‍ ആര്‍ക്കും വിജയിക്കാന്‍ കഴിയുന്ന മേഖലയാണ് സ്റ്റോക്ക് മാര്‍ക്കറ്റ്.

സ്റ്റോക്ക് മാര്‍ക്കറ്റിനെ ഗൗരവകരമായി സമീപിച്ച് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി, സ്റ്റോക്ക് മാര്‍ക്കറ്റിലെ ഏത് സെഗ്‌മെന്റുകളിലും വിജയിക്കാന്‍ ആവശ്യമായ പരിശീലനം ലളിതമായ മലയാളത്തില്‍ നല്‍കുന്ന കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന YES YEM TEE ACADEMY PVT LTD.

കേരളത്തിലെ ലീഡിങ്ങ് സ്റ്റോക്ക് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് സന്തോഷ് മാധവന്‍ നല്‍കുന്ന സക്‌സസ്ഫുള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് മെത്തേഡുകളും, പ്രമുഖ മൈന്‍ഡ് പവര്‍ ട്രെയ്‌നര്‍ പി.എസ്. തോമസ് നല്‍കുന്ന ട്രെയ്ഡിങ്ങ് സൈക്കോളജി ടെക്‌നിക്കുകളുമാണ് YES YEM TEE അക്കാഡമിയുടെ ട്രെയ്‌നിങ്ങ് പ്രോഗ്രാമുകളുടെ ‘ഹൈ ലൈറ്റ്‌സ്’.

(P S Thomas)

പങ്കെടുത്ത് ക്ലാസ്സ് തൃപ്തിയായില്ലയെങ്കില്‍, വൈകുന്നേരം ക്ലാസ്സ് കഴിയുമ്പോള്‍ത്തന്നെ മുഴുവന്‍ ഫീസും തിരികെ നല്‍കുന്ന തികച്ചും മൂല്യാധിഷ്ഠിതവും സുതാര്യവുമായ ഫീസ് രീതിയുമാണ് ഇവിടെ. ഈയൊരു ഫീസ് രീതി നടപ്പാക്കുന്ന കേരളത്തിലെ ഒരേയൊരു സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെയ്‌നിങ്ങ് സ്ഥാപനമാണ് YES YEM TEE ACADEMY എന്നതും അവരുടെ മികവിന്റെ നേര്‍സാക്ഷ്യമായി നിലകൊള്ളുന്നു.

തുടക്കക്കാര്‍ മുതല്‍ പ്രൊഫഷണല്‍ ട്രേഡര്‍മാര്‍ വരെയുള്ള സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ള മലയാളികള്‍ക്കും സ്റ്റോക്ക്മാര്‍ക്കറ്റ് വിജയം സാധ്യമാക്കാനുള്ള പരിശീലനം നല്‍കുകയാണ് YES YEM TEE ചെയ്തു പോരുന്നത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ