Entreprenuership Success Story

ZACCI by SHAZI; ഒരു ഒന്‍പതാം ക്ലാസുകാരിയുടെ സ്വപ്‌നത്തിന്റെ കഥ

Spread the love

വിജയകരമായി നാം കാണുന്ന ഓരോ ബ്രാന്‍ഡിന് പിന്നിലും ക്ഷമയുടേയും നിരന്തരമായ പ്രയത്‌നത്തിന്റേയും നീണ്ടയാത്രയുടെ കഥ കൂടിയുണ്ട്. കൊച്ചിയുടെ ഹൃദയത്തില്‍ പാഷനും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി തന്റെ സാമ്രാജ്യം തീര്‍ക്കുകയാണ് എറണാകുളം സ്വദേശിനി ഷാസിയ നജീബ്. തോപ്പുപടിയില്‍ ഷാസിയ ആരംഭിച്ച ‘ZACCI by SHAZI’ എന്ന സംരംഭം കേവലമൊരു ബോട്ടീക്ക് മാത്രമല്ല, മറിച്ച് ഒരു ഒന്‍പതാംക്ലാസുകാരി കണ്ട സ്വപ്‌നത്തിനുള്ള ഉത്തരം കൂടിയാണ്.

വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഷാസിയയുടെ തുടക്കവും. വീട്ടിലെ ഏകമകളായിരുന്നു ഷാസിയ. ഡിഗ്രിയും എംബിഎയും പൂര്‍ത്തിയാക്കിയപ്പോഴേക്ക് വിവാഹവും നടന്നെങ്കിലും തന്റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. 2019ലാണ് ഷാസിയയും സുഹൃത്തായ ഹലീമയും ചേര്‍ന്ന് ഫ്രീലാന്‍സ് ഡിസൈനര്‍ എന്ന നിലയില്‍ കരിയറിന് തുടക്കമിട്ടത്. കൊച്ചിയിലെ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ഓണ്‍ലൈനായി ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാന്‍ ഇതോടെ സാധിച്ചു.

കസ്റ്റമൈസ്ഡ് ബ്രൈഡല്‍, പാര്‍ട്ടി, സെമിഫോര്‍മല്‍ വെയര്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയ സാച്ഛിയുടെ ഡിസൈനുകള്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായി മാറി. മാറുന്ന ലോകത്ത് മാറിമറിയുന്ന ഫാഷന്‍ രീതികളെ ആഴത്തില്‍ മനസിലാക്കി നെയ്‌തെടുത്തതാണ് സാച്ഛിയിലെ ഓരോ ഡിസൈനുകളും. പനമ്പിള്ളി നഗറിലുള്ള തങ്ങളുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്നും തയ്യാറാക്കിയെടുക്കുന്നതിനാല്‍ തന്നെ കസ്റ്റമേഴ്‌സിന്റെ വിശ്വാസ്യതയും സാച്ഛിക്ക് സ്വന്തമായി.

കസ്റ്റമൈസേഷനിലെ വൈദഗ്ധ്യമാണ് സാച്ഛിയുടെ കരുത്ത്. ബ്രൈഡല്‍ വെയറുകള്‍ മുതല്‍ റെഡി ടു വെയര്‍ പാര്‍ട്ടി കാഷ്വല്‍ വെയറുകള്‍ ഉള്‍പ്പെടെ, ചുരുങ്ങിയ ബജറ്റില്‍ എല്ലാവര്‍ക്കും വേണ്ട വസ്ത്രങ്ങള്‍ ഇവിടെയുണ്ട്. ഇവയ്ക്ക് പുറമെ ഡയബിള്‍ ഫാബ്രിക്കുകളും, കുട്ടികള്‍ക്കായുള്ള കസ്റ്റമൈസ്ഡ് വസ്ത്രങ്ങളും ലഭ്യമാണ്. ഒരിക്കല്‍ സമീപച്ചവര്‍ പിന്നീട് സ്ഥിരം കസ്റ്റമേഴ്‌സായി മാറിയ കഥയുമുണ്ട് സാച്ഛിയ്ക്ക്.

യുണീക്കായ ക്ലാസിക് ഡിസൈനുകളാണ് സാച്ഛി എന്ന ബ്രാന്‍ഡിനെ ഫാഷന്‍ എന്തൂസിയാസ്റ്റുകള്‍ക്ക് പ്രിയങ്കരമാക്കുന്നതും. ഓരോ ബ്രൈഡുകളുടേയും ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കി ഡിസൈന്‍ ചെയ്യുന്നത് കൊണ്ട് ബ്രൈഡല്‍ വെയറുകള്‍ക്കും ഇവിടെ ഡിമാന്‍ഡ് ഏറെയാണ്. തനിക്ക് മുന്നിലെത്തുന്ന ഓരോ കസ്റ്റമേഴ്‌സിനേയും സ്‌നേഹത്തോടെയും ക്ഷമയോടെയും സമീപിക്കുന്നതാണ് പ്രധാനമെന്നും ഷാസിയ പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ ZACCI by SHAZI എന്ന പേജിലൂടെ നിരവധി ഉപഭോക്താക്കളും സാച്ഛിയിലെ വൈദഗ്ധ്യത്തെ തേടിയെത്താറുണ്ട്.

ഓരേ സമയം ഭാര്യയും മകളും രണ്ട് കുട്ടികളുടെ അമ്മയും സംരംഭകയുമായി മാറിയപ്പോള്‍ ഷാസിയയ്ക്ക് കരുത്തായത് ഭര്‍ത്താവും ഇരുകുടുംബങ്ങളുമായിരുന്നുവെന്നതും പ്രധാനമാണ്. കേരളത്തിനകത്തും പുറത്തും നിരവധി കസ്റ്റമേഴ്‌സുള്ള സാച്ഛിയെ ലോകമെമ്പാടും അറിയപ്പെടുന്ന ബ്രാന്‍ഡാക്കി മാറ്റുകയെന്നതാണ് ഷാസിയയുടെ സ്വപ്‌നം. വിജയത്തുടര്‍ച്ചകളിലും ഉപഭോക്താക്കളെ കസ്റ്റമറായി മാത്രമല്ല, സുഹൃത്തായി പരിഗണിക്കണം എന്നതാണ് ഷാസിയയുടെ പോളിസി. മനസില്‍ ആഴത്തിലുള്ള സ്വപ്‌നവും അടങ്ങാത്ത പാഷനും പ്രാര്‍ത്ഥനയും വിശ്വാസവുമുണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ നേടിയെടുക്കാമെന്ന പാഠം കൂടിയാണ് ZACCI by SHAZI…!

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍