business News Desk

സക്സസ് കേരള മോസ്റ്റ് പ്രോമിസിംഗ് വുമൺ എൻട്രിപ്രണർ ഓഫ് ബ്യൂട്ടി ഇൻഡസ്ട്രി അവാർഡ് മായാ ജയകുമാറിന്.

Spread the love

പ്രമുഖ സംരംഭക മായ ജയകുമാറിന് സക്സസ് കേരള മോസ്റ്റ് പ്രോമിസിംഗ് വുമൺ എൻട്രിപ്രണർ ഓഫ് ബ്യൂട്ടി ഇൻഡസ്ട്രി അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് പ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.


ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.
മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


വീഴ്ചകളെ വിജയത്തിലേക്കുള്ള പാതകളാക്കി സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നത്തിന് ചിറകുകൾ നൽകിയ വനിതയാണ് മായാസ് ബ്യൂട്ടി വേൾഡിന്റെ ഉടമ മായാ ജയകുമാർ. കഠിന പരിശ്രമം കൊണ്ട് മേക്കപ്പ് ആർട്ടിസ്റ്റുകൾക്കിടയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച വനിതാ സംരംഭക കൂടിയാണ് കോട്ടയം സ്വദേശിനി മായാ ജയകുമാർ.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.