Entreprenuership Success Story

വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്നൊരാള്‍…!

വി കെ ശിഹാബ് എന്ന സാമൂഹിക സംരംഭകന്റെ ജീവിതം ഇങ്ങനെ… നിരന്തര പരിചരണവും സഹായവും ചേര്‍ത്ത് നിര്‍ത്തലും ആവശ്യമായ ധാരാളം കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും അവരെ കണ്ടില്ലെന്ന് നടിച്ചും അവരെ മാറ്റി നിര്‍ത്തിയുമാണ് ഈ സമൂഹം മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ ആ കുട്ടികളെ ചേര്‍ത്ത് നിര്‍ത്തി കൃത്യമായ പരിചരണത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് അവരെ കൈപിടിച്ചു കയറ്റാന്‍ സഹായിക്കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ കട്ടുപ്പാറ സ്വദേശിയായ വി കെ ശിഹാബ് […]

Entreprenuership Success Story

ഇനി സാമ്പത്തിക അറിവുകള്‍ കൃത്യം.. വ്യക്തം..!

MyFin TVയിലൂടെ സാമ്പത്തിക മുന്നേറ്റം കൈവരിക്കുന്നത് നിരവധി പേര്‍ സാമ്പത്തിക അറിവാണ് സാമ്പത്തിക ഭദ്രതയിലേക്കുള്ള ആദ്യ ചുവടുവയ്‌പെന്ന് നമുക്ക് അറിയാം. അറിവില്ലായ്മയെക്കാള്‍ ഏറ്റവും അപകടകാരിയാണ് തെറ്റായ സാമ്പത്തിക അറിവ്. എന്നാല്‍ ശരിയായ സാമ്പത്തിക അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും നിരവധി പേരെ സാമ്പത്തിക ഭദ്രതയിലേക്ക് നായിക്കുകയും ചെയ്യുന്ന ഒ ടി ടി ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണ് MyFin. 24×7 പ്രവര്‍ത്തിക്കുന്ന MyFin ഇന്ത്യയിലെ തന്നെ ആദ്യത്തെ 12 പ്രാദേശിക ഭാഷകളിലുള്ള ഫിനാന്‍സ് & ബിസിനസ് ചാനലാണ് എന്നത് ഏറെ […]

Entreprenuership Success Story

ജ്വല്ലറിയും സാരിയും ഒപ്പം ദ്വിതിയെന്ന സംരംഭകയും; സില്‍വര്‍ ആന്‍ഡ് സാള്‍ട്ടിന്റെ സ്‌റ്റൈല്‍ ലൈഗസി

മുന്നോട്ടുള്ള യാത്രയില്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍ക്കാറുണ്ട്. എന്നാല്‍ ചില സ്വപ്‌നങ്ങളാകട്ടെ, പ്രകാശിക്കാന്‍ സമയമാകും വരെ മങ്ങാതെ നമ്മുടെയുള്ളില്‍ തന്നെ തുടരും. അത്തരത്തിലൊരു സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമാണ് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സില്‍വര്‍ ആന്‍ഡ് സാള്‍ട്ട്. മലപ്പുറം സ്വദേശിയും ദന്തഡോക്ടറുമായ ദ്വിതി ജയപ്രകാശ് ഡിസൈനിങ് മേഖലയിലേക്കുള്ള തന്റെ യാത്രയാരംഭിക്കുന്നത് അമ്മയായതിന് ശേഷമാണ്. ജ്വല്ലറി ഡിസൈനിങ്ങും സ്‌റ്റൈലിങ്ങുമൊക്കെയായി തന്റെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്‌നത്തിന്റെ ചിറകുവിരിക്കുകയാണ് അവരിന്ന്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദ്വിതി തന്റെ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേ ജ്വല്ലറികളുടെ […]

Entreprenuership Success Story

സ്വപ്‌നവീട് നിര്‍മിക്കാന്‍ സ്‌ട്രെസ് എന്തിന്? ProArchന്റെ ടേണ്‍കീ സൊല്യൂഷന്‍

തിരുവനന്തപുരം സ്വദേശി പ്രജിത്ത് പ്രസന്ന സ്ഥാപിച്ച ProArch Design Build കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ ഏറ്റവും വിശ്വസനീയമായ ഡിസൈന്‍ ബില്‍ഡ് സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നു. ബജറ്റ് സൗഹൃദ വീടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയ ഈ സംരംഭം, മികച്ച സമീപനവും ക്ലെയ്ന്റ്‌കേന്ദ്രീകൃത തത്വചിന്തയും പിന്തുടര്‍ന്ന്, ഇന്ന് ഒരു പ്രീമിയം ഡിസൈന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായി മാറിയിരിക്കുന്നു. ProArch ഒരു ഡിസൈന്‍ ബില്‍ഡ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്, അതായത് ആര്‍ക്കിടെക്റ്റുകളും എഞ്ചിനീയര്‍മാരും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ തടസ്സമില്ലാതെ സംയോജിച്ച് പ്രവര്‍ത്തിക്കുന്നു. ”ആശയം മുതല്‍ […]

Success Story

ആയുര്‍വേദ ചികിത്സയിലൂടെ രോഗങ്ങളെ ഇല്ലാതെയാക്കാം..!

വേറിട്ട ചികിത്സാ രീതിയുമായി ഡോ എ ആര്‍ സ്മിത്ത്… പാരമ്പര്യ രോഗങ്ങള്‍ക്കുള്ള വെറും ഒരു ചികിത്സ രീതി മാത്രമല്ല ആയുര്‍വേദം. അത് ഏത് രോഗങ്ങള്‍ക്കുമുള്ള മികച്ച പരിഹാര മാര്‍ഗമാണ്. രോഗങ്ങളെക്കാള്‍ ഏറെ ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ആയുര്‍വേദ രീതി. ആയിരം കൊല്ലത്തിലേറെ പാരമ്പര്യവും കൃത്യമായ അറിവോടെ ശ്രദ്ധാപൂര്‍വമായ വികാസവുമുണ്ട് കേരളത്തിലെ ആയുര്‍വേദത്തിന്. അത്തരത്തില്‍ കൃത്യമായ ആയുര്‍വേദ ചികിത്സയിലൂടെ ഏതൊരു രോഗിയുടെയും അസുഖങ്ങള്‍ക്ക് പൂര്‍ണ ശമനം നല്‍കുന്ന ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍ നമ്മുടെ […]

Entreprenuership Success Story

ഡെന്റല്‍ മെക്കാനിക്കില്‍ നിന്നും സംരംഭകയിലേക്ക്; നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന കല്‍ഹാര ജുവല്‍സ്

അടിയുറച്ച പാഷനില്‍ നിന്നും ആരംഭിച്ച്, ഓണ്‍ലൈന്‍ ബിസിനസ് മേഖലയില്‍ തന്റേതായ ഇടം തീര്‍ക്കുകയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ആര്‍ദ്ര. കഠിനപ്രയത്‌നത്തിലൂടെ സാധാരണ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആര്‍ദ്രയാരംഭിച്ച ബ്രാന്‍ഡ് ഇന്ന് ജ്വല്ലറി എന്തൂസിയാസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ് കല്‍ഹാര ജുവല്‍സ്. ഡെന്റല്‍ മെക്കാനിക്ക് മേഖലയില്‍ രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷം സംരംഭകയാകണമെന്ന ആര്‍ദ്രയുടെ തീരുമാനത്തിന് പിന്നില്‍ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. ആദ്യം എതിര്‍ത്തെങ്കിലും തുടക്കക്കാരിയെന്ന നിലയില്‍ മകളുടെ സ്വപ്‌നത്തോടൊപ്പം നില്‍ക്കാന്‍ മാതാപിതാക്കളും തയ്യാറായിരുന്നു. അവര്‍ നല്‍കിയ പണമുപയോഗിച്ചായിരുന്നു കല്‍ഹാറിലേക്കുള്ള ആദ്യ ചുവടുവെക്കുന്നത്. […]

Success Story

മേക്കപ്പ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സഹോദരിമാരുടെ വിജയകഥ

ആത്മവിശ്വാസത്തിന്റെയും കഠിനാധ്വനത്തിന്റെയും പര്യായങ്ങളായി ശ്രീക്കുട്ടിയും ശ്രുതിയും കെമിസ്ട്രിയില്‍ ബിരുദധാരിയായ ശ്രീക്കുട്ടി ഒട്ടും പ്രതീക്ഷിക്കാതെയാണ് മേക്കപ്പ് മേഖലയിലേക്ക് കടന്ന് വരുന്നത്. തുടക്കത്തില്‍ മേക്കപ്പ് വീഡിയോകളൊക്കെ കണ്ട് ഈ മേഖലയെ കുറിച്ച് അറിഞ്ഞു. അതിനുശേഷം ഈ മേഖലയെ കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്പര്യം… അനുജത്തി ശ്രുതിക്ക് കലാമേഖലയില്‍ കഴിവുള്ളതായി ശ്രീക്കുട്ടി മനസ്സിലാക്കിയിരുന്നു. ശ്രുതിയെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആക്കണമെന്നായിരുന്നു ശ്രീകുട്ടിയുടെ ആഗ്രഹം. അങ്ങനെ ഒടുവില്‍, രണ്ടുപേരും മേക്കപ്പ് ലോകത്തേക്ക് ഒരു ചുവട് വെക്കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു…! ആ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍, […]

Midhun Pullumettil Entreprenuership Success Story

കേരള പെയിന്റ്‌സ് ; ഇനി വിഷമില്ലാത്ത പെയിന്റ്ഉപയോഗിക്കാം

വിപ്ലവകരമായ ഒരു മാറ്റത്തിന്റെ തുടക്കമാണ് കേരള പെയിന്റ്‌സ് മുന്നോട്ടുവയ്ക്കുന്ന ‘പോയിസണ്‍ ഫ്രീ പെയിന്റ്’ എന്ന ആശയം. ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളെക്കാളും അപേക്ഷിച്ചു ഏറ്റവും അധികം പെയിന്റ് ഉപയോഗിക്കുന്നവരാണ് മലയാളികള്‍. വീടായാലും ഓഫീസ് ആയാലും എപ്പോഴും ഭംഗിയില്‍ നിലനിര്‍ത്താന്‍ കേരളീയര്‍ ശ്രമിക്കാറുണ്ട്. കേരളത്തില്‍ മാറിമാറി വരുന്ന കാലാവസ്ഥകളെ പ്രതിരോധിക്കാന്‍ പല പെയിന്റുകളിലും ചേര്‍ക്കുന്ന ആന്റി ഫംഗല്‍ അഡിറ്റീവുകള്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ നമ്മെ അനുദിനം രോഗികളാക്കി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്ന് രൂപം കൊണ്ട പ്രസ്ഥാനമാണ് കേരള പെയിന്റ്. ഒരു […]

Entreprenuership Success Story

വാത്സല്യത്താല്‍ മേഞ്ഞുകെട്ടിയ ‘സ്വപ്‌നക്കൂടി’ന് പിന്നിലെ പെണ്‍കരുത്ത്; ഡോ. രമണി നായര്‍

ജീവിതത്തിലെ ദുഃഖങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും മുന്നില്‍ ഇടറിവീഴാതെ, അവയെ ആത്മവിശ്വാസത്തോടെ കീഴടക്കി, നിസ്വാര്‍ത്ഥമായി സമൂഹത്തിനു വേണ്ടി ജീവിച്ച് സ്‌നേഹത്തിന്റേയും സേവനത്തിന്റേയും കഥയെഴുതുകയാണ് ഡോ. രമണി നായര്‍. അതിജീവനമെന്നതിന്റെ നേര്‍ചിത്രമാകുന്ന രമണി നായര്‍ എന്ന അധ്യാപികയുടെ ജീവിതം പ്രചോദനത്തോടൊപ്പം നിശ്ചയദാര്‍ഢ്യത്തിന്റെ അധ്യായം കൂടിയാണ്. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഗോര്‍ബയില്‍ സ്‌കൂള്‍ ടീച്ചറായാണ് ഡോ. രമണി നായര്‍ തന്റെ തൊഴില്‍ ജീവിതം ആരംഭിച്ചത്. സ്‌കൂള്‍ അധ്യാപക കാലഘട്ടത്തില്‍ തന്നെ പ്രത്യേക സഹായം ആവശ്യമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സഹായഹസ്തവുമായി ടീച്ചര്‍ എത്തുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ […]

Success Story

ചോക്ലേറ്റുകള്‍ കൊണ്ട് സാമ്രാജ്യം തീര്‍ത്ത മലപ്പുറംകാരി; മധുരമേറെ നിറഞ്ഞ ഫര്‍സാനയുടെ ‘മിഷൂസ് സ്വീറ്റ്‌സ്’

മിഠായികള്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത് ! മിഠായികളോടുള്ള ഇഷ്ടത്തെ ബിസിനസാക്കി മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ചോക്ലേറ്റുകളോടുള്ള ഇഷ്ടത്തില്‍ തുടങ്ങി, ‘മിഷുസ് സ്വീറ്റ്‌സ്’ എന്ന മധുരമേറിയ സ്വപ്‌ന സംരംഭത്തിന്റെ ചിറക് വിരിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശിനി ഫര്‍സാന ഇസ്മായില്‍. നാല് വര്‍ഷത്തോളമായി ചോക്ലേറ്റ് പ്രേമികളിലേക്ക് ഹോംമെയ്ഡ് ചോക്ലേറ്റിന്റെ മധുരമെത്തിക്കുകയാണ് ഈ മലപ്പുറംകാരി. സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായ കുനാഫ ചോക്ലേറ്റ് മുതല്‍ കുട്ടികള്‍ക്കായുള്ള ഹെല്‍ത്തി റാഗി ചോക്ലേറ്റ്, ബ്രൗണീസ്, കോഫി പ്രേമികള്‍ക്കായുള്ള പ്രത്യേക കോഫി ബൈറ്റ്‌സ് തുടങ്ങി മുപ്പതോളം യുണീഖ് വെറൈറ്റി ചോക്ലേറ്റുകളാണ് ഫര്‍സാനയുടെ […]