Entertainment

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിച്ചു

Spread the love

2019-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ 2020 ജൂണ്‍ 20 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി ചലച്ചിത്ര അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം. 2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ പരിപാടികളും ഈ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.

പരിപാടികള്‍ ഡി.വി.ഡി/ബ്ലൂ-റേ/ഹാര്‍ഡ്ഡിസ്‌ക്ക്/പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്‌സിലുള്ള അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

അക്കാദമി വെബ്‌സൈറ്റായwww.keralafilm.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കിന്‍ഫ്ര ഫിലിം & വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍ പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം – 695 585 എന്ന വിലാസത്തിലോ സിറ്റി ഓഫീസിലോ ജൂണ്‍ 20നകം ലഭിക്കേണ്ടതാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

സിനിമയും ജീവിതവും

Spread the love”സിനിമ മാത്രമാണ് ഞങ്ങളുടെ ലോകം എന്നു വിശ്വസിച്ചിരുന്ന ഞാനും എന്റെ സുഹൃത്ത് നിവാസും. സിനിമയിലേക്കുള്ള വഴിയായി ആദ്യം തെളിഞ്ഞത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ടെസ്റ്റ്
Entertainment

വേണുജി കടയ്ക്കല്‍ ചലച്ചിത്ര രംഗത്തേക്ക്

Spread the loveകേരളത്തിലെ ആനുകാലിക പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ച ചെയ്യുന്ന ഹ്രസ്വ സിനിമകളിലൂടെ യുവ സംവിധായകനും തിരക്കഥാകൃത്തുമായ കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശി വേണുജി കടയ്ക്കല്‍ വീണ്ടും