Entreprenuership Success Story

ശലഭച്ചിറകേറി സ്വപ്‌നങ്ങള്‍…ഇത് സുലേഖയുടെ സ്വന്തം പ്യൂപ്പ … !

Spread the love

ആശയങ്ങളും ആഗ്രഹവും അദ്ധ്വാനവുമുണ്ടായിട്ടും കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുലേഖയ്ക്ക് സംരംഭകത്വത്തിന്റെ വാതില്‍ തുറക്കാന്‍ തന്റേതല്ലാത്ത തടസ്സങ്ങള്‍ ഏറെയായിരുന്നു. ഡിസൈനര്‍ വസ്ത്ര വ്യാപാര രംഗത്ത് തന്റേതായ ഒരിടം ഉറപ്പാക്കണമെന്ന ആഗ്രഹത്തെ എല്ലാം തടസ്സങ്ങള്‍ക്കുമപ്പുറം ചേര്‍ത്തുപിടിച്ച സുലേഖ ഇന്ന് താന്‍ ആഗ്രഹിച്ച പോലെ ഒരു സംരംഭകയാണ് ‘പ്യൂപ്പ: ദി അള്‍ട്ടിമേറ്റ് ഡിസൈന്‍ സ്‌റ്റോര്‍’ എന്ന തന്റെ സ്ഥാപനത്തിലൂടെ…!

ഡിസൈനര്‍ വസ്ത്ര വ്യാപാരമാണ് തന്റെ മേഖല എന്ന് വളരെ മുന്‍പ് തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ക്യാബിന്‍ ക്രൂ പരിശീലനവും ബി.എഡ് പഠനവും അധ്യാപനവുമടക്കം പലയിടങ്ങളില്‍ പോയ ശേഷമാണ് തന്റെ ഇഷ്ടമേഖലയില്‍ ചുവടുറപ്പിക്കാന്‍ സുലേഖയ്ക്ക് സാധിച്ചത്. അഞ്ചുവര്‍ഷത്തോളം ‘ലെറ്റ്‌സ് വെയര്‍’ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്‌റ്റോറിലൂടെ ഈ മേഖലയില്‍ ആവശ്യമായ പ്രവൃത്തി പരിചയം നേടിയെടുത്തുവെങ്കിലും കോവിഡ് കാലം വളരെ വലിയൊരു തിരിച്ചടിയായി. തുടര്‍ന്ന് നാലുവര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കും പുനഃപരിശീലനത്തിനും ശേഷമാണ് രണ്ടുവര്‍ഷം മുന്‍പ് കരുനാഗപ്പള്ളിയില്‍ പ്യൂപ്പ സ്‌റ്റോറിലൂടെ സുലേഖ വീണ്ടും ഈ രംഗത്ത് സജീവമായത്.

പുതുമയാണ് പ്യൂപ്പയുടെ പ്രത്യേകത. വസ്ത്രങ്ങളുടെ നിറങ്ങളിലും ഡിസൈനുകളിലും പാറ്റേണുകളിലും വ്യത്യസ്ഥത ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തിരഞ്ഞെടുക്കാവുന്നവയാണ് പ്യൂപ്പയിലെ വസ്ത്രങ്ങള്‍. സ്ഥാപനത്തിന്റെ സ്വന്തം ഡിസൈനുകളും ഉപഭോക്താവിന്റെ ആശയങ്ങളും ആവശ്യങ്ങളും സമന്വയിപ്പിച്ചുള്ള നവീന ഡിസൈനുകളും ഒരുപോലെ ഇവിടെ നിന്നും ലഭ്യമാണ്. ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത ഉത്പന്നങ്ങളായതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ട ഏത് ഡിസൈന്‍ തേടിയും ഉപഭോക്താക്കള്‍ പ്യൂപ്പയില്‍ എത്താറുണ്ട്.

നിലവില്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള അവസാന ഘട്ടങ്ങളിലാണെങ്കിലും വിദേശരാജ്യങ്ങളിലേക്ക് കാര്യക്ഷമമായ ഷിപ്പിംഗ് സൗകര്യം ഇപ്പോഴും ലഭ്യമാണ്. സ്വന്തം സ്റ്റിച്ചിങ് ആന്‍ഡ് ഡിസൈനിങ് യൂണിറ്റാണ് പ്യൂപ്പയില്‍ ഉള്ളത്. ഉപഭോക്താവിന്റെ ആവശ്യപ്രകാരം അവര്‍ തിരഞ്ഞെടുക്കുന്ന തുണികളിലാണ് പ്രധാനമായും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്നത്.

ഡിസൈനിങ്ങിന് പുറമേ കസ്റ്റമൈസേഷനും, സാരി, മോഡേണ്‍ ഔട്ഫിറ്റ്, എത്‌നിക് ഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഡിസൈനര്‍ വസ്ത്രങ്ങള്‍ ലഭിക്കുന്നതിനാല്‍ തന്നെ വിശ്വസ്തരായ സ്ഥിരം ഉപഭോക്താക്കള്‍ നിരവധിയാണ്.

കനത്ത മത്സരം നിലനില്‍ക്കുന്ന മേഖലയായതിനാല്‍ തുടക്കകാലത്ത് തന്റെ വിജയസാധ്യതയെ സംശയിച്ചവരോടുള്ള മധുര പ്രതികാരമാണ് സുലേഖയ്ക്ക് പ്യൂപ്പ. അടിക്കടി രൂപം മാറുന്ന ഡിസൈനര്‍ വസ്ത്ര വ്യാപാര രംഗത്തേക്ക് വൈകി ചുവടുവച്ചിട്ടും ഡിസൈനുകളിലെ മികവിന്റെയും പുതുമയുടെയും ഉത്പന്നത്തിന്റെ ഗുണമേന്മയുടെയും ബലത്തില്‍ വാമൊഴി പ്രചരണം കൊണ്ട് മാത്രം മികച്ച വിജയം നേടിയിരിക്കുകയാണ് സുലേഖ. മറ്റു ഉത്തരവാദിത്വങ്ങള്‍ക്ക് നടുവില്‍ സ്വന്തം അഭിരുചിക്ക് വേണ്ടി ചെലവിടേണ്ടിയിരുന്ന സമയം മാറ്റിവച്ച സുലേഖയുടെ ഏറ്റവും മികച്ച ചുവടുവയ്പാണ് പ്യൂപ്പ. ഡിസൈനര്‍ വസ്ത്രങ്ങള്‍ക്ക് പുറമേ ഫാഷന്‍ സ്‌റ്റൈലിംഗ് രംഗത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകളില്‍ ഒന്നായി പ്യൂപ്പയെ വളര്‍ത്തിയെടുക്കുക എന്നതാണ് സുലേഖയുടെ ലക്ഷ്യം.

ചിറകൊതുങ്ങിയിരുന്ന തന്റെ കിനാക്കള്‍ക്ക് സുലേഖ നല്‍കിയ ചിറകാണ് പ്യുപ്പ. ശലഭചിറകേറി, സ്വന്തം ലക്ഷ്യങ്ങളിലേക്ക് പറക്കുന്ന ഈ സംരംഭകയ്ക്ക് നിറഞ്ഞ പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്…!

Contact : 8086612556

https://www.instagram.com/pupa_designs_?igsh=NXE0ZXNtNWY4NXU3

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍