General

സിംഗപൂരില്‍ പഠിക്കാം, ഭാവി സുരക്ഷിതമാക്കാം…ഒപ്പമുണ്ട് Edura Study Abroad

Spread the love

വിനോദത്തിനും വിദ്യാഭ്യാസത്തിനുമായി സിംഗപൂര്‍ എന്ന അതിമനോഹര നഗരത്തിലേക്ക് എത്താന്‍ കൊതിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ വിദേശസ്വപ്‌നങ്ങള്‍ മനസിലേറ്റി വിദ്യാഭ്യാസത്തിനും ഉയര്‍ന്ന ജീവിതനിലവാരത്തിനുമായി സിംഗപൂരിലേക്ക് എത്തുന്നവരില്‍ ഒരുപാട് പേര്‍ കൃത്യമായ ജോലി ലഭിക്കാതെ പ്രയാസപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ഈയൊരു പ്രശ്‌നത്തിന് പരിഹാരമായി മാറുകയും നിരവധി വിദ്യാര്‍ത്ഥികളുടെ സിംഗപൂര്‍ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കി നല്‍കി ഭാവി സുരക്ഷിതമാക്കി തീര്‍ക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്. അതാണ് Edura Study Abroad.

കാസര്‍ഗോഡ് സ്വദേശിയായ ആദര്‍ശ് 2025ലാണ് Edura എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ അതിന് മുന്‍പ് തന്നെ തന്റെ പ്രവൃത്തി പരിചയം കൊണ്ട് നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് സിംഗപൂരിലേക്കുള്ള സ്വപ്‌നവാതില്‍ ആദര്‍ശ് തുറന്ന് നല്‍കിയത്. വെറും 24 വയസ് മാത്രമുള്ള ഈ യുവസംരംഭകന്‍ കുറഞ്ഞ സമയം കൊണ്ട് തന്നെ നാല് ബ്രാഞ്ചുകളുള്ള സ്ഥാപനമാക്കി Edura യെ മാറ്റി എന്നത് ഏറെ ശ്രദ്ധേയമാണ്.

ഏതൊരു മലയാളിയെയും പോലെ കുന്നുക്കണക്കിന് സ്വപ്‌നങ്ങള്‍ ഉള്ളിലേറിയാണ് ഒരിക്കല്‍ ആദര്‍ശും സിംഗപൂരിലേക്ക് പഠനത്തിനായി എത്തിയത്. തുടര്‍ന്ന് സിംഗപൂര്‍ ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുകയും ഇവിടെ തന്നെ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അപ്പോഴാണ് ധാരാളം ഏജന്‍സികള്‍ സിംഗപൂരിലേക്ക് വിദ്യാര്‍ത്ഥികളെ പഠനത്തിനായി എത്തിക്കുന്നതിനായി പ്രചരിപ്പിക്കുന്ന ചതിയുടെ വശങ്ങള്‍ ആദര്‍ശ് തിരിച്ചറിയുന്നത്.

കൃത്യമായ ഗൈഡന്‍സും നിര്‍ദേശവും നല്‍കുന്ന ഏറ്റവും വിശ്വസ്തതയുള്ള ഏജന്‍സി ആരംഭിക്കണമെന്ന ആഗ്രഹമാണ് Edura ആരംഭിക്കുന്നതിലേക്ക് ആദര്‍ശിനെ നയിച്ചത്. ഇന്ന് എല്ലാ രാജ്യത്തുള്ളവര്‍ക്കും സ്റ്റുഡന്റ് സപ്പോര്‍ട്ട് നല്‍കുന്ന സ്ഥാപനമാണ് Edura.

ഗവണ്‍മെന്റ് കോളേജുകളെ അപേക്ഷിച്ച് ഇവിടെ പ്രൈവറ്റ് കോളേജുകളില്‍ ജോലി സാധ്യത കുറവാണ്. പക്ഷേ, Edura കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് കോളേജില്‍ പഠനം ഉറപ്പാക്കുന്നു. തങ്ങളെ വിശ്വസിച്ച് സിംഗപൂര്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യവും പാര്‍ട്ട് ടൈം ജോലിയും Edura നല്‍കുന്ന ഉറപ്പാണ്. വിസ വന്നതിന് ശേഷം മാത്രമാണ് ഫീസ് ഇവര്‍ വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. സിംഗപൂരിലേക്ക് വരുന്നത് മുതല്‍ ഇവിടെയെത്തി വിദ്യാര്‍ത്ഥി പൂര്‍ണമായി സുരക്ഷിതമാകുന്നത് വരെയുള്ള എല്ലാ സേവനങ്ങളും Edura യില്‍ ഭദ്രമാണ് എന്നതും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നു.

നിലവില്‍ കേരളത്തില്‍ കാഞ്ഞങ്ങാട്, പാലക്കാട് എന്നിവിടങ്ങളിലാണ് Edura പ്രവര്‍ത്തിക്കുന്നത്. ദുബായ്, യു കെ, മാള്‍ട്ട, മലേഷ്യ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലേക്കും ഇവരുടെ സേവനം ലഭ്യമാണ്. ഇനി കോഴിക്കോടും കൊല്ലത്തും ഓഫീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് യുവ സംരംഭകനായ ആദര്‍ശ്. തന്റെ സ്വപ്‌നമായ Edura Study Abroad ന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കണമെന്നും ഒരുപാട് പേരിലേക്ക് എത്തുന്ന വിജയ സംരംഭമാക്കി മാറ്റണമെന്നതുമാണ് ആദര്‍ശിന്റെ സ്വപ്‌നം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

General

മനഃശക്തിയും ജീവിത വിജയവും

Spread the loveജീവിതത്തിലെ വേദനകള്‍, രോഗങ്ങള്‍, ബുദ്ധിമുട്ടുകള്‍ എല്ലാം നമ്മെ കൂടുതല്‍ ഉയരത്തിലേക്കും നന്മയിലേക്കും തിരിച്ചറിവിലേക്കും നയിക്കാനാണെന്ന് മനസിലാക്കി ശാന്തമായി സ്വീകരിക്കാം. അതുവഴി കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ നേടാം.
General

ചായക്കൂട്ടുകളില്‍ ജീവിതവിജയം കണ്ടെത്തി ഗീത് കാര്‍ത്തിക

Spread the loveനമുക്കെല്ലാം ഇഷ്ടവിനോദങ്ങളും കലാവൈഭവങ്ങളും ഉണ്ടാകാം. പക്ഷേ, പലര്‍ക്കും ജീവിത തിരക്കുകള്‍ക്കിടയില്‍ അവയ്ക്ക് ആവശ്യമായ പ്രാധാന്യം നല്‍കാനോ, അവയെ കുറിച്ച് കൂടുതല്‍ പഠിക്കാനോ സാധിക്കാറില്ല. അതുകൊണ്ടുതന്നെ