Special Story

അധ്യാപകദിനത്തില്‍ ആദരവുമായി ലോക് ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍

Spread the love

മികച്ച സേവനമനുഷ്ഠിച്ച അധ്യാപകര്‍ക്ക് ലോക് ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍ ‘രാജ് നാരായണ്‍ജി അദ്ധ്യാപക പുരസ്‌കാരം 2020’ നല്‍കി ആദരിച്ചു.

പരുത്തിപ്പള്ളി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ അധ്യാപകരും പച്ചക്കാട് താമസിക്കുന്ന സുബൈര്‍ കുഞ്ഞ് – റാഷിദ അധ്യാപക ദമ്പതികളെയും, കുറ്റിച്ചല്‍ സ്‌കൂളിന് പരിസരത്ത് താമസിക്കുന്ന സുരേന്ദ്രന്‍ – സുലോചന അധ്യാപക ദമ്പതികളെയും. കുറ്റിച്ചല്‍ താമസിക്കുന്ന ബേബി സാറിനെയും, പരുത്തിപ്പള്ളി എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന കെ.ജെ രത്‌നമ്മറ്റീച്ചറെയും പള്ളിവേട്ടയില്‍ താമസിക്കുന്ന കോളേജ് അധ്യാപകനായിരുന്ന പൊഫ.എം സിദ്ദീക്കുല്‍ കബീറിനെയും ഫൗണ്ടേഷന്‍ അംഗങ്ങള്‍ വീട്ടിലെത്തി ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു.

ലോക് ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആസിഫ് മുഹമ്മദ്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍മാരായ കുറ്റിച്ചല്‍ ഷാനവാസ്, സാബു, സൈനുദ്ദീന്‍, ഗിലീപ്, സമീര്‍ സിദ്ദീഖി.പി, സുലൈമാന്‍ കാട്ടാക്കട, അനസ് പനവൂര്‍, പിആര്‍ഒ സുന്ദര്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു