Success Story

സ്വപ്ന ഭവനങ്ങള്‍ക്കു ചാരുതയേകുന്ന യുവത്വം…

Spread the love

ബിടെക്ക് പഠനം കഴിഞ്ഞ് സന്ദീപ് കൃഷ്ണന്‍ കുവൈറ്റില്‍ ജോലി ചെയ്തിരുന്ന കാലത്താണ് നാട്ടില്‍ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ നടത്തി വന്നിരുന്ന ബിസിനസ്സ് ടെക്‌നിക്കലായി മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതും അതിനായി നാട്ടിലേക്ക് മടങ്ങിയതും. നാട്ടിലെത്തിയ സന്ദീപ് അച്ഛന്റെ ബിസിനസിനെ ഉയരങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചു.

ഏവരെയും വിസ്മയപ്പെടുത്തി, ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം വിസ്മയ കണ്‍സ്ട്രക്ഷന്‍സിനെ നിര്‍മാണ മേഖലയിലെ മുന്‍നിര താരമാക്കി മാറ്റി. മുന്‍പ് കൊല്ലത്തും തിരുവനന്തപുരത്തും മാത്രം ഒതുങ്ങി നിന്നിരുന്ന നിര്‍മാണ പ്രൊജക്ടുകള്‍ അതോടുകൂടി മാവേലിക്കര, ഹരിപ്പാട്, കോട്ടയം എന്നു തുടങ്ങി കേരളത്തിലുടനീളം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

എന്തു വില കൊടുത്തും ക്ലെയ്ന്റുകളുടെ പ്രതീക്ഷകളെക്കാള്‍ മികച്ച രീതിയില്‍ അവരുടെ സ്വപ്‌നഭവനങ്ങള്‍ നിര്‍മിച്ചു കൊടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി വിസ്മയ കണ്‍സ്ട്രക്ഷന്‍സ് കാണുന്നത്. ആ ലക്ഷ്യത്തിനാണ് സന്ദീപ് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്നതും. ഇവിടുത്തെ തൊഴിലാളികളോട് സ്ഥാപനം പ്രധാനമായി നിഷ്‌കര്‍ഷിക്കുന്നതും ഈ ആത്മാര്‍ത്ഥതയും ശ്രദ്ധയും പാലിക്കണം എന്നു തന്നെയാണ്.

ഏറ്റെടുക്കുന്ന പ്രൊജക്ടുകളില്‍ പിന്നീട് ആശയക്കുഴപ്പം സംഭവിക്കാതിരിക്കാന്‍, ഒരു പ്രൊജക്ട് ഏറ്റെടുക്കുന്നതിനു മുന്‍പ് ഡിസൈന്‍, സ്‌പെസിഫിക്കേഷന്‍, ബഡ്ജറ്റ് ഉള്‍പ്പെടെ സകല കാര്യങ്ങളെ കുറിച്ചും ക്ലെയ്ന്റുമായി കൃത്യമായി ചര്‍ച്ച ചെയ്യുകയും, ഇരുകൂട്ടര്‍ക്കും തൃപ്തികരമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യാറുണ്ട്. ക്ലെയ്ന്റുകളെ കഴിവതും ബുദ്ധിമുട്ടിക്കാതെ, എല്ലാ നിര്‍മാണ സംബന്ധിത ജോലികള്‍ക്കും മികച്ച ശ്രദ്ധ നല്‍കി വരുന്നത് ടീം വിസ്മയയുടെ എടുത്തുപറയത്തക്കതായ പ്രത്യേകതകളില്‍ ഒന്നാണ്. ഒരേ സമയത്ത് നിരവധി പ്രൊജക്ടുകള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നതു ഈ മികവുകൊണ്ട് മാത്രമാണെന്ന് സന്ദീപും അദ്ദേഹത്തിന്റെ ക്ലെയ്ന്റുകളും വിലയിരുത്തുന്നു.

തന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥത, നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സൂക്ഷിക്കുന്നതിലൂടെയാണ് നിശ്ചയിക്കപ്പെട്ട തീയതിയ്ക്ക് മുന്‍പുതന്നെ ഏറ്റെടുത്ത പ്രൊജക്ട് ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചകള്‍ വരുത്താതെ പൂര്‍ത്തിയാക്കാന്‍ സന്ദീപിനു സാധിക്കുന്നതും. വെറും സാമ്പത്തിക നേട്ടം മാത്രം നോക്കാതെ, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ച് ക്ലെയ്ന്റിന്റെ ബഡ്ജറ്റിനു പുറത്തു പോകാതെ, നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് ഈ മേഖലയില്‍ കൊള്ളലാഭം കൊയ്യുന്നവര്‍ക്കു പുതുതലമുറ നല്‍കുന്ന ഒരു തിരിച്ചടി കൂടിയാണ്.

സ്ഥലത്തെ ഭൂപ്രകൃതിയ്ക്കും പ്ലാനിന്റെ മേന്മയ്ക്കുമാണ് വിസ്മയ കണ്‍സ്ട്രക്ഷന്‍സ് ഏറ്റവും പ്രാധാന്യം നല്‍കുന്നത് എന്നതും സ്തുത്യര്‍ഹമാണ്. വീട് നിര്‍മിക്കാനായി തങ്ങളെ സമീപിക്കുന്നവര്‍ ബഡ്ജറ്റ് നിര്‍ണയിക്കേണ്ടത്, ആവശ്യമായ സൗകര്യങ്ങളുടെയും, ഉപയോഗിക്കേണ്ട നിര്‍മാണ വസ്തുക്കളുടെയും സ്ഥലത്തെ ഭൂപ്രകൃതിയുടെയും അടിസ്ഥാനത്തിലായിരിക്കണം എന്നതാണ് ടീം വിസ്മയയുടെ പ്രധാന ആവശ്യം. അതായത്, ഒരു വീട് നിര്‍മിക്കുമ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടത് ബഡ്ജറ്റില്‍ മാത്രമല്ല; നിരവധി ആവശ്യകതകളും അതിനു പര്യാപ്തമാകാത്ത രീതിയിലുള്ള ബഡ്ജറ്റുമാണ് ക്ലെയ്ന്റ് മുന്നോട്ടു വയ്ക്കുന്നതെങ്കില്‍ അത് നിര്‍മാണ വസ്തുക്കളുടെ ഗുണനിലവാരത്തെയും നിര്‍മിതിയുടെ മേന്മയെയും വിശ്വാസ്യതയെയും വിപരീതമായി ബാധിക്കുമെന്നാണ് അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ കമ്പനി പറയുന്നത്.

നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് ആരും വഞ്ചിതരാകാത്ത ഒരു നല്ലകാലമാണ് ടീം വിസ്മയയുടെ സ്വപ്‌നം. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടു ഏതുവിധത്തിലുള്ള സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും ടീം വിസ്മയയെ ബന്ധപ്പെടാവുന്നതാണ്.

സന്ദീപ് കൃഷ്ണന്‍ : 8590794771

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ