Success Story

കേരളത്തിലെ മേല്‍ക്കൂരകള്‍ക്ക് അമേരിക്കന്‍ ഷിങ്ഗിള്‍സിന്റെ അഴക് നല്‍കുന്ന ദമ്പതികള്‍

Spread the love

വിദേശ രാജ്യങ്ങളിലെ ഏതൊരു അടിസ്ഥാന കാര്യവും മനസ്സിലാക്കാനും സ്വന്തം ജീവിതത്തില്‍ ഉപയോഗിക്കാനും നമുക്കെല്ലാം പതിറ്റാണ്ടുകളായി ഇഷ്ടമാണ്. നമ്മുടെ ആ താത്പര്യം നമ്മുടെ ഭക്ഷണത്തില്‍ മുതല്‍ വസ്ത്രങ്ങളില്‍ വരെ പ്രതിഫലിക്കാറുമുണ്ട്.

വീടെന്ന സങ്കല്‍പത്തിലും ഈ കമ്പം മറച്ചുപിടിക്കാനാകാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. മച്ചും അകത്തളവുമൊക്കെയുള്ള വീടുകളെക്കാള്‍ സമൂഹത്തിലെ ഒരു വലിയ ശതമാനം പേര്‍ക്കും കൂടുതല്‍ താത്പര്യം വൃത്തിയാക്കി സൂക്ഷിക്കാന്‍ എളുപ്പമുള്ള മോഡേണ്‍ വീടുകളാണ്. ആ സാഹചര്യത്തിലാണ് മുഖ്യമായി അമേരിക്കന്‍ ഷിങ്ഗിള്‍സ് ഉപയോഗിച്ചു വര്‍ക്കുകള്‍ മികച്ച ഗുണനിലവാരത്തില്‍ ചെയ്തു കൊടുക്കുന്ന അജീദ് – റഹീസ ദമ്പതികളുടെ AIT Trading Company ശ്രദ്ധേയമാകുന്നത്.

എറണാകുളം ആസ്ഥാനമായുള്ള AIT Trading Company 2013 മുതല്‍ നിര്‍മാണ രംഗത്ത് സജീവമാണ്. 3400-ഓളം സംതൃപ്തരായ ക്ലെയ്ന്റുകളെ ഈ ചെറിയ കാലഘട്ടം കൊണ്ടുതന്നെ അവര്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മികച്ച ഗുണനിലവാരത്തില്‍ അമേരിക്കന്‍ റൂഫിങ്ങ് ഷിങ്ഗിള്‍സാണ് AITയെ മറ്റ് സമാന കമ്പനികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

40 വര്‍ഷത്തോളം വാറന്ററിയുള്ള റൂഫിങ് ഷിങ്ഗിള്‍സ് വളരെ ഭാരം കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ മെറ്റീരിയലാണ്. ചോരല്‍ വരാതെ വീടിനെ സംരക്ഷിക്കാനും ഷിങ്ഗിള്‍സ് മികച്ച ഒരു ഉപായമാണ്.

GAF Timberline HDZ, CertainTeed Saint – Gobian, IKO Cambridge & Dynasty, Tegola Canadese എന്നീ ബ്രാന്‍ഡുകളുടെ ഷിങ്ഗിള്‍സാണ് AIT Trading Company വിപണനം നടത്തി വരുന്നത്. ഇവര്‍ക്ക് തുടക്കകാലം മുതല്‍ GAF Timberline HDZ ന്റെ മൊത്തവിതരണക്കാരായ കൊച്ചിന്‍ സ്വദേശികളായ അജീഷും ആസിഫും നല്‍കുന്ന സഹായ സഹകരണങ്ങള്‍ വലുതാണ്. അതുപോലെതന്നെ CertainTeed Saint – Gobianന്റെ മൊത്തവിതരണക്കാരില്‍ ഒരാളായ നാഗേഷില്‍ നിന്നും മികച്ച രീതിയിലുള്ള പിന്തുണ AIT യ്ക്ക് ലഭിക്കുന്നുണ്ട്. AIT Trading Companyയുടെ ഈ വിജയവീഥിയില്‍ ഇവരോടുള്ള നന്ദിയ്ക്കും കടപ്പാടിനും വലിയ സ്ഥാനം തന്നെയുണ്ട്.

റൂഫിങ് ഷിങ്ഗിള്‍സിന്റെ വിപണന മേഖലയില്‍ ദമ്പതികള്‍ നടത്തുന്ന ഏക കമ്പനി അജീദ് – റഹീസ ദമ്പതികളുടെ AIT Trading Companyയാണ്. ഇവര്‍ ഒരുമിച്ചു തന്നെയാണ് കമ്പനിയുടെ മാര്‍ക്കറ്റിങ് നടത്തുന്നത്. ഈ മേഖലയില്‍ മറ്റു കമ്പനികള്‍ക്കൊപ്പം കിടപിടിച്ചു നില്‍ക്കാനായി ഈ ദമ്പതികള്‍ ആരംഭകാലത്ത് കുറച്ചധികം പരിശ്രമിക്കേണ്ടതായി വന്നിരുന്നു. പക്ഷെ ഇപ്പോള്‍ പൊതുജനത്തിന്റെ വിശ്വാസം സ്വന്തമാക്കിയതോടെ ആദ്യകാലത്തെ ബുദ്ധിമുട്ടിന്റെ പ്രതിഫലം ഇന്ന് AITയ്ക്ക് കൂടുതല്‍ ക്ലെയ്ന്റുകളുടെ രൂപത്തില്‍ തിരികെ ലഭിക്കുന്നുണ്ട്.

ഇവരുടെ ക്ലെയ്ന്റുകളില്‍ ഒരാളായ രമണ്‍ ശ്രിവാസ്തവയില്‍ നിന്നും സമയബന്ധിതമായി വര്‍ക്ക് പൂര്‍ത്തിയാക്കിയതിന് AITയ്ക്ക് അവാര്‍ഡും അനുമോദനവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ബീമാപ്പള്ളി, ചെങ്ങന്നൂര്‍ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച്, ശ്രീനാരായണ ഗുരുമന്ദിരം, കായംകുളം ചെറിയ അഴീക്കല്‍ എന്നിവയാണ് ഇവരുടെ മറ്റ് പ്രശസ്ത വര്‍ക്കുകള്‍.

അലുമീനിയം, ജി.ഐ, പോളികാര്‍ബണേറ്റ് എന്നിങ്ങനെയുള്ള ട്രസ്സ് വര്‍ക്കുകള്‍, സീലിങ്, പാര്‍ട്ടീഷന്‍, ഹാന്‍ഡ് റെയില്‍സ്, റെയിന്‍ ഗട്ടര്‍സ് എന്നിവയും ആവശ്യക്കാര്‍ക്കായി AIT ഒരുക്കുന്നുണ്ട്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇവര്‍ വര്‍ക്കുകള്‍ ഏറ്റെടുക്കാറുണ്ട്.

അജീദ് – റഹീസ ദമ്പതികളുടെ മകന്‍ ഒന്‍പതു വയസ്സുകാരനായ ഐയിന്‍ ബിന്‍ അജീദ് എറണാകുളം കലൂരിലെ സെവെന്‍ത്ത്‌ഡേ അഡ്വെന്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും നല്‍കുന്ന ശക്തവും സ്‌നേഹപൂര്‍ണവുമായ പിന്തുണയ്ക്ക് എല്ലായ്‌പ്പോഴും അജിദും റഹീസയും നന്ദിയുള്ളവരാണ്.

ഏറ്റവും കൂടുതല്‍ വിശ്വസ്തരായി കണ്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായ തിക്താനുഭവങ്ങള്‍ പോലും അതിജീവിച്ചു മുന്നേറുന്നവരാണ് ഈ വിജയ ദമ്പതികള്‍.


AITയുടെ ഏറ്റവും വലിയ വിജയം അവരോടൊപ്പമുള്ള സ്റ്റാഫും മറ്റ് തൊഴിലാളികളുമാണ്. അവരുടെ ആത്മാര്‍ത്ഥതയ്ക്കും കഠിനാധ്വാനത്തിനും എന്നും കടപ്പെട്ടിരിക്കുമെന്ന് AIT Trading Company സാരഥികളായ അജീദും റഹീസയും സാക്ഷ്യപ്പെടുത്തുന്നു.

Contact Details

AIT Trading Company – A Perfect Roofing Solutions
Kerala | Tamil Nadu | Karnataka
Phone No. – 8075602155, 9746666586, 9539594082
Website – www.aittradingcompany.com

Address – Room No. 310, 2nd Floor, Anna’s Arcade, Spencer Junction, Trivandrum – 695 001
E-mail – aittradingtvm@gmail.com

Head Office:
Door No. 41/830-A, Aashis, Near Oberon Mall, NH Bypass, Edappally, Cochin – 682 024
E-mail – aittradingekm@gmail.com

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ