News Desk

അഹല്യ എക്‌സ്‌ചേഞ്ച് ശൈത്യകാല പ്രൊമോഷന്‍ ആരംഭിച്ചു

Spread the love

അബുദാബി : അഹല്യ മണി എക്‌സ്‌ചേഞ്ച് അവതരിപ്പിക്കുന്ന ശൈത്യകാല പ്രൊമോഷന്‍ ആരംഭിച്ചതായി അഹല്യ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് മാസം നീണ്ടു നിക്കുന്ന പ്രൊമോഷന്‍ 2020 പെബ്രുവരി 12 ന് അവസാനിക്കും.യു എ ഇ യിലെ വിവിധ ബ്രാഞ്ചുകളിലൂടെ പണം അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 10 കാറുകള്‍ സമ്മാനമായി ലഭിക്കും. ദുബൈ,അബുദാബി,നോര്‍ത്ത് എമിറേറ്റ്‌സ് സോണ്‍ അടിസ്ഥാനത്തിലാണ് കാറുകള്‍ സമ്മാനായി ലഭിക്കുക. ദുബൈ 4, അബുദാബി 3,അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മൂന്ന് കാറുകളുമാണ് സമ്മാനമായി ലഭിക്കുക. യു എ ഇ യിലെ മുന്‍നിര മണി എക്‌സ്‌ചേഞ്ചുകളില്‍ ഒന്നാണ് അഹല്യ.1996 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അഹല്യ എക്‌സ്‌ചേഞ്ചിന് യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ 30 ബ്രാഞ്ചുകളുണ്ട്.

രണ്ട് മാസം നീണ്ടു നിക്കുന്ന ശൈത്യകാല പ്രൊമോഷന്‍ കാലയളവില്‍ പണം അയക്കുന്നവരില്‍ നിന്നും ഇലക്രോണിക് നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോ സ്വര്‍ണം മെഗാ സമ്മാനമായി ലഭിക്കും. ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ നിരവധി പ്രൊമോഷന്‍ പരിപാടികള്‍ അഹല്യ സംഘടിപ്പിച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ മേഖലകളില്‍ അറിയപ്പെടുന്ന എക്‌സ്‌ചേഞ്ചായ അഹല്യയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, യു എ ഇ, ആഫ്രിക്ക, ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ ജോലിചെയ്യുന്നുണ്ട്. സഹിഷ്ണുത വര്‍ഷത്തില്‍ സാമൂഹിക, ജീവകരുണ്യ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ അഹല്യ എക്‌സ്‌ചേഞ്ച് നടപ്പാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളിലും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ സേവനങ്ങള്‍ നടത്തുവാന്‍ അഹല്യ എക്‌സ്‌ചേഞ്ച് ആഗ്രഹിക്കുന്നുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ സീനിയര്‍ മാനേജര്‍ സുദേവന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷാനിഷ് കൊല്ലാറ,ഏരിയ മാനേജര്‍ വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.