Success Story

ഈ സേവനത്തിന് 24X7 ഗ്യാരന്റി

Spread the love

”റോക്കറ്റ് സിങ് : സെയില്‍സ്മാന്‍ ഓഫ് ദി ഇയര്‍” എന്ന രണ്‍ബീര്‍ കപൂറിന്റെ സിനിമ കണ്ടവരൊക്കെ ഒന്ന് അമ്പരക്കും, ഇങ്ങ് തലസ്ഥാനത്തെ ട്വന്റി ഫോര്‍ ഐടി ഇന്‍ഫോ സിസ്റ്റംസിനെ കുറിച്ചറിഞ്ഞാല്‍. കോളേജ് കാലത്ത് തുടങ്ങിയ ആഗ്രഹമാണ് രാഗേഷിനെ ഐടി ഫീല്‍ഡില്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങുക എന്ന നിലയിലെത്തിച്ചത്.

ആഗ്രഹത്തിനൊപ്പം പ്രയത്‌നവും കൂടി ചേര്‍ന്നതോടെ കോവിഡ് കാലത്തും സര്‍ക്കാരിന് ഐടി പിന്തുണ നല്‍കുന്നവരുടെ കൂട്ടത്തിലേക്ക് രാഗേഷിന്റെ കമ്പനിയും ഇടം പിടിച്ചു. സര്‍ക്കാരിന് മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്കും വ്യക്തിഗതമായും 24 മണിക്കൂറും സേവനം ലഭ്യമാക്കാന്‍ ഇവര്‍ റെഡി. പിന്നെ, ഗ്യാരന്റിയുള്ള വര്‍ക്കാണ് ഇവരുടെതെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

ഒരു ലാപ്‌ടോപ്പ് നശിച്ചാല്‍ അത് നന്നാക്കിയെടുക്കാന്‍ എത്ര രൂപ വേണ്ടി വരുമെന്ന ആധിയെയാണ് ട്വന്റി ഫോര്‍ ഐടി ഇന്‍ഫോ സിസ്റ്റംസ് ദൂരെക്കളഞ്ഞത്. ബിജെ മിഷന്‍ എന്ന പ്രോഗ്രാമിലൂടെ ലാപ്‌ടോപ്പിലെ നശിച്ച ഭാഗം രണ്ട് മണിക്കൂറിനകം മാറ്റിവച്ചു കൊടുക്കും ഇവര്‍. ചിലവും കുറവാണ്.

കോവിഡ് മഹാമാരി വന്നതോടെ ഉപയോഗം കൂടിയ ഒന്നാണ് ഫോണുകളും ലാപ്‌ടോപ്പുകളുമൊക്കെ. ഇതില്‍ കേടാകുന്നവയുടെ എണ്ണവും ചെറുതല്ല. പാവപ്പെട്ട കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതൊരു വന്‍ സങ്കടമാകുമെന്ന തിരിച്ചറിവില്‍, എല്ലാ ഞായറാഴ്ചയും വൈകിട്ട് 3 മണി മുതല്‍ രാത്രി 7 മണി വരെ സൗജന്യ സര്‍വീസും ട്വന്റി ഫോര്‍ ഐടി ഇന്‍ഫോ സിസ്റ്റംസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടിയ്ക്ക് ഇതിനോടകം വന്‍ സ്വീകാര്യതയും ലഭിച്ചു കഴിഞ്ഞു.

എന്താണ് അടുത്ത പ്‌ളാനെന്നു ചോദിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ രാഗേഷ് പറയും, ട്വന്റി ഫോര്‍ ഐടി ഇന്‍ഫോ സിസ്റ്റംസിന്റെ സേവനം കൂടുതല്‍ പേരിലേക്ക് എത്തിക്കണമെന്ന്. അതിനായുള്ള മാര്‍ഗങ്ങളും തയ്യാര്‍. ബജറ്റിനനുസരിച്ച് പുതിയ കമ്പ്യൂട്ടര്‍ സെറ്റ് ചെയ്തു തരിക മാത്രമല്ല, നിങ്ങളിലേക്ക് സേവനമെത്താന്‍ ഒരു ഫോണ്‍ കോളിന്റെ അകലമേ ഉള്ളൂ.

പ്രവര്‍ത്തനങ്ങളിലെ വിശ്വാസ്യതയും കസ്റ്റമേഴ്‌സിന് ലഭിക്കുന്ന പരിഗണനയുമാണ് രാഗേഷിന്റെ കമ്പനിയുടെ വിജയ രഹസ്യം. ബാലരാമപുരത്തുകാരനായ അദ്ദേഹത്തിന് ഫുള്‍ സപ്പോര്‍ട്ടുമായി കുടുംബവും കൂടെയുണ്ട്. 2020ല്‍ രാഗേഷ് തുടക്കമിട്ട, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഇപ്പോള്‍ അഞ്ച് സ്റ്റാഫുകളാണുള്ളത്.

ട്വന്റി ഫോര്‍ ഐടി ഇന്‍ഫോ സിസ്റ്റംസ്
ടി.സി 54/270, തുലവിള, പാപ്പനംകോട്, തിരുവനന്തപുരം.
ബ്രാഞ്ച്: ബാലരാമപുരം, തിരുവനന്തപുരം

e-mail: 24itinfosystems@gmail.com
Mob: 99954 59016, 85479 99016

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ