Success Story

സ്റ്റോക്ക് മാര്‍ക്കറ്റ് എന്ന മേഖലയെ വ്യത്യസ്തമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് മില്യണ്‍ ഡോട്ട്‌സ്

Spread the love

സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ സുപരിചിതമായ പേരാണ് ‘മില്യണ്‍ ഡോട്ട്‌സ്’ എന്നത്. സാമ്പത്തിക സാക്ഷരത ലക്ഷ്യമിട്ട് സാമ്പത്തിക മേഖലയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടരുടെ സംഭാവന ഇന്ത്യയിലാകെയുണ്ട്. 2023 ഓടെ ഒരു മില്യണ്‍ ആളുകളില്‍ ഫിനാല്‍ഷ്യല്‍ ഇന്റലിജന്‍സ് എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനമാണ് മില്യണ്‍ ഡോട്ട്‌സ്.

വടക്കെ ഇന്ത്യയില്‍ ആരംഭിച്ച ബിസിനസിന് ഇന്ന് ഇന്ത്യയൊട്ടാകെ സാന്നിധ്യമുണ്ട്. ബിസിനസ് തുടങ്ങിയ കാലത്ത് നല്‍കിയ പേരായിരുന്നു മില്യണ്‍ ഡോട്ട്‌സ്. പേര് പോലെ തന്നെയാണല്ലോ കമ്പനിയുടെ മിഷനും. നിരവധി ആളുകള്‍ ഇന്ന് ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്റ്റോക്ക് ട്രെഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രതിനിധികരിക്കുന്നുണ്ട്.

കേരളത്തില്‍ ഇങ്ങനെയൊരു ആശയം നടപ്പിലാകുമ്പോള്‍ പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ മില്യണ്‍ ഡോട്ട്‌സിനെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ ആവശ്യമുള്ളതെന്തോ, അത് പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനായി ആ തെറ്റിദ്ധാരണകളെ മാറ്റുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു തുടങ്ങി, അത്രയെളുപ്പമല്ലാതിരുന്നിട്ടു കൂടി. വൈകാതെ, പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങി.

നിലവില്‍ സ്ഥാപനത്തിന് കീഴില്‍ 4500-ലധികം സ്റ്റുഡന്‍സുണ്ട്, കേരളത്തില്‍ മാത്രം. 24 ലധികം സ്റ്റാഫുകളും. കൂടാതെ ഇന്ത്യ മുഴുവനും വിദ്യാര്‍ഥികളുണ്ട്. പഠിപ്പിച്ച കാര്യങ്ങള്‍ മാര്‍ക്കറ്റിലെങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ചു കൊടുക്കുക, മാര്‍ക്കറ്റില്‍ ഉപയോഗിക്കുമ്പോള്‍ വേണ്ട സഹായം ചെയ്യുക, ലൈവ് മാര്‍ക്കറ്റില്‍ വേണ്ട സപ്പോര്‍ട്ട് കൊടുക്കുക, ഇതൊക്കെ ഒരു കുടക്കീഴില്‍ ചെയ്തു കൊടുക്കുന്ന സ്ഥാപനമായതിനാല്‍ കൂടുതല്‍ പേര്‍ ഇവിടേയ്‌ക്കെത്തുന്നുണ്ട്.

ട്രേഡര്‍ ആകാന്‍ ആഗ്രഹമുള്ളവര്‍ക്ക് വേണ്ടിയാണ് ഇവരുടെ കോഴ്‌സ്. സ്റ്റോക്ക് മാര്‍ക്കറ്റിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് ഇത്തരമൊരു പദ്ധതിയ്ക്ക് ഇവരെ പ്രേരിപ്പിച്ചത് സാമ്പത്തികമായ എന്തു കാര്യമായാലും അതിന്റെയൊപ്പം സ്റ്റോക്ക് മാര്‍ക്കറ്റുണ്ടാകും എന്ന തിരിച്ചറിവാണ്.

ഫണ്ട്, ട്രേഡിങ് എന്നതിന്റെയും ബേസിക്കാണ് സ്റ്റോക്ക് മാര്‍ക്കറ്റ്. പക്ഷേ സമ്പാദ്യമുള്ളവര്‍ക്ക് മാത്രം അറിയുന്ന ഒരാള്‍ക്ക് മാത്രം അറിയുന്നതായി ഈ മേഖല മാറിയിട്ടുമുണ്ട്. അതില്‍ നിന്നൊരു മാറ്റം സൃഷ്ടിക്കാന്‍, സാമ്പത്തിക സാക്ഷരതയാണ് ഇവര്‍ ലക്ഷ്യമിട്ടത്. ഒരു വരുമാന മാര്‍ഗമെന്ന നിലയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് മികച്ചയൊന്നാണ് എന്ന ബോധ്യം സമൂഹത്തിന് നല്‍കുക എന്നതിലാണ് മില്യണ്‍ ഡോട്ട്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ആര്‍ക്കും സ്റ്റോക്ക് മാര്‍ക്കറ്റില്‍ ശോഭിക്കാനാകും, മികച്ച പരിശീലനം നേടണമെന്നു മാത്രം. അടിസ്ഥാന പാഠങ്ങള്‍ മുതല്‍ ഇവിടെ നിന്നും പരിശീലിക്കാം. പഠിപ്പിക്കുക, മാര്‍ക്കറ്റില്‍ എത്തിക്കുക, മോണിറ്റര്‍ ചെയ്യുക എന്നതിനൊപ്പം അവരെ എക്‌സ്‌പേര്‍ട്ടാക്കി മാറ്റുകയും ചെയ്യുക എന്ന ദൗത്യമാണ് മില്യണ്‍ ഡോട്ട്‌സ് ഏറ്റെടുക്കുന്നത്. ഏതൊരു വ്യക്തിയ്ക്കും മില്യണ്‍ ഡോട്ട്‌സിനൊപ്പം ചേര്‍ന്ന് വിജയം കൊയ്‌തെടുക്കാം. കൂടാതെ, ഒരു കുടുംബം പോലെ തളര്‍ച്ചയിലും ഉയര്‍ച്ചയിലും കൂടെയുണ്ടാകും.

വ്യക്തമായ ഐഡിയയില്ലാതെ സ്റ്റോക്ക് മാര്‍ക്കറ്റിലേയ്ക്ക് ഇറങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധി പേര്‍ നമുക്കു ചുറ്റുമുള്ളപ്പോള്‍, ചുവടുവയ്പുകള്‍ പിഴയ്ക്കാതിരിക്കാന്‍ മികച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി ഉയരങ്ങളിലേക്ക് തള്ളിവിടാന്‍ ഒരു ഗ്രൂപ്പുള്ളത് എന്തുകൊണ്ടും നല്ലതാണ്. നഷ്ടത്തിന്റെ ആഴക്കയങ്ങളില്‍ വീഴാതെ, കരുതലിന്റെ കവചം ഒരുക്കാന്‍ 31,500 രൂപയാണ് ലൈഫ്‌ടൈം ഫീസായി ഇവര്‍ ഈടാക്കുന്നത്.

നിരവധി പേരെ വിജയത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി, ഇനിയും അതിലുമിരട്ടി ആള്‍ക്കാരെ വിജയത്തിലെത്തിക്കാന്‍ സന്നദ്ധമായി, ശക്തമായ മാനേജ്‌മെന്റിനു കീഴില്‍ മില്യണ്‍ ഡോട്ട്‌സ് ജൈത്രയാത്ര തുടരുകയാണ്.

ഫൗണ്ടേഴ്‌സായ കെന്‍സും മുസമിലുമടങ്ങുന്ന ആറ് പേരാണ് മില്യണ്‍ ഡോട്ട്‌സിനെ മുന്നോട്ടു നയിക്കുന്നത്. ഏത് കാര്യത്തിനും ഒന്നിച്ചുള്ള തീരുമാനവും പ്രവര്‍ത്തനവുമാണ് ഇവരുടെ രീതി. ആറ് പേരും ഒത്തുചേര്‍ന്നു മാത്രമേ ബിസിനസ്പരമായ ഏത് കാര്യവും ചെയ്യുകയുള്ളൂ. അത് തന്നെയാണ് ഇവരുടെ വിജയരഹസ്യവും.

Contact Number : 8590838487, 7012204391
Website : www.milliondotsedu.com
Instagram : @milliondots_ edu

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ