Success Story

ലക്ഷ്യം ആരോഗ്യമെങ്കില്‍ കൂട്ടിനുണ്ട് Mi Trend

Spread the love

കണ്ണടച്ചു തുറക്കുന്നതിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ലോകത്ത് മറ്റെന്തിനെക്കാളും വിലയേറിയത് ആരോഗ്യമാണ്. വെറുതെ ജീവിച്ചു തീര്‍ക്കുക എന്നതിലുപരി മികച്ച ജീവിതമെങ്ങനെ നയിക്കാമെന്നതാണ് നാം ഓരോരുത്തരും അന്വേഷിക്കുന്നത്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഓരോ വ്യക്തിയുടെയും ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമം, ജോലികള്‍ അങ്ങനെ എല്ലാത്തിനെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്.

മാറ്റങ്ങള്‍ അനിവാര്യമാണ്. ചില മാറ്റങ്ങള്‍ നല്ല രീതിയില്‍ പ്രതിഫലിക്കുമ്പോള്‍ മറ്റു ചിലത് നല്ലതല്ലാത്ത രീതിയിലും ബാധിക്കാറുണ്ട്. അതായത് നമ്മുടെ ഭക്ഷണ രീതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, വ്യായാമക്കുറവ് എന്നിവ ഒരു മനുഷ്യനെ വളരെ പെട്ടെന്ന് രോഗങ്ങളുടെ അടിമയാക്കി മാറ്റാറുണ്ട്. ഇതിന്റയൊക്കെ പരിണിത ഫലമോ, സമയം കടന്നുപോകുന്തോറും ഭക്ഷണം കഴിക്കുന്നതു പോലെ മരുന്നുകള്‍ കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നു.

ഈ സാഹചര്യത്തിലാണ് Mi Trend ന്റെ പ്രസക്തിയേറുന്നത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ജീവിതശൈലി രോഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനും ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിനാവശ്യമുള്ളതുമായ ആയൂര്‍വേദ ഉത്പന്നങ്ങളാണ് ഉപഭോക്താക്കളിലെത്തിക്കുന്നത്.

അയ്യായിരത്തിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള ആയുര്‍വേദത്തിലെ ചികിത്സാ രീതിയും ഔഷധക്കൂട്ടുകളും ഉള്‍ക്കൊള്ളിച്ച് 42 വര്‍ഷത്തിലധികമായി ഡോ.ഡി ബി അനന്തനാരായണന്‍ എന്ന ശാസ്ത്രഞ്ജന്‍ തനതായ രീതിയില്‍ നിര്‍മിക്കുന്ന ആരോഗ്യ – സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളാണ് ഇവയെല്ലാം. ഗ്രീന്‍ലൈഫ് എന്ന കമ്പനി ആയൂര്‍വേദത്തിന്റെ സഹായത്തോടെ ഉത്പാദിപ്പിക്കുന്ന എല്ലാ വിധ ആരോഗ്യ- സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളും വിപണിയില്‍ സജീവമാക്കുന്നത് Mi Trend എന്ന ഡയറക്ട് മാര്‍ക്കറ്റിംഗ് ടീമാണ്.

ഈ ടീമിനെ നയിക്കുന്നതാകട്ടെ നസീര്‍ ബാബുവെന്ന ചുറുചുറുക്കുള്ള സംരംഭകനും. ആത്മവിശ്വാസത്തോടൊപ്പം ഏതു പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള മനസുമാണ് നസീര്‍ ബാബുവിനെ Mi Trend എന്ന ഡയറക്ട് മാര്‍ക്കറ്റിംഗ് ടീമിന്റെ അമരക്കാരനാക്കി മാറ്റിയത്. തന്റെ വളര്‍ച്ചയ്‌ക്കൊപ്പം തന്റെ ചുറ്റുമുള്ളവരും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. Mi Trend എന്ന ടീമിലൂടെ ജീവിതത്തെ കെട്ടിപ്പടുത്ത നിരവധി പേര്‍ നമുക്കുചുറ്റുമുണ്ട്. വീട്ടമ്മമാര്‍ മുതല്‍ സ്വയം തൊഴില്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും Mi Trend നല്ലൊരു അവസരമാണ് ഒരുക്കുന്നത്.

ആയൂര്‍വേദ ഉത്പന്നങ്ങള്‍ വിപണിയില്‍ പരിചയപ്പെടുത്തുക മാത്രമല്ല, ആവശ്യാനുസരണം അവ ലഭ്യമാക്കുന്നതിലും ഇവര്‍ മുന്നിലാണ്. ഓരോ പ്രോഡക്ടിലും കലര്‍പ്പില്ലാത്ത ആയുര്‍വേദ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആയുഷ് മന്ത്രാലയത്തിന്റെ പ്രിമിയം സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. വിപണിയില്‍ ഇവരുടെ ഉത്പന്നങ്ങള്‍ക്കു ആവശ്യക്കാരേറുന്നതിന്റെ പ്രധാന കാരണവുമിത് തന്നെയാണ്.

നിരവധി ജീവിത ശൈലി രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് കൈത്താങ്ങ് കൂടിയാണിവര്‍. നമുക്കു ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ ഷുഗര്‍, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, ഹൃദയ സംബന്ധമായ നിരവധി രോഗങ്ങള്‍, കുഞ്ഞുകുട്ടികളില്‍ പോലും ഇപ്പോള്‍ സര്‍വസാധാരണമായി കണ്ടുവരുന്ന തൈറോയിഡ്, എല്ലുകള്‍ക്കുണ്ടാകുന്ന ബലക്കുറവ്, ആസ്ത്മ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടുന്നവരെ നമുക്കു കാണാന്‍ സാധിക്കും. ഇത്തരക്കാര്‍ക്ക് ജീവിത സാഹചര്യങ്ങള്‍ കൊണ്ടും തിരക്കു കാരണവും പലപ്പോഴും ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ Mi Trend പ്രൊഡക്ടുകളുടെ പ്രസക്തി ഏറിവരുകയാണ്.

ശരീരത്തില്‍ അടിഞ്ഞു കൂടിയ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനും മാനസിക സംഘര്‍ഷം കുറയ്ക്കാനും ഷുഗര്‍ കണ്‍ട്രോള്‍ ചെയ്യാനും, തടി കുറയ്ക്കാനും തുടങ്ങി എല്ലാ വിധ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രൊഡക്ടുകള്‍ ങശ ഠൃലിറ ല്‍ ലഭ്യമാണ്. ശരീരത്തിലടങ്ങിയിരിക്കുന്ന വിഷാംശങ്ങളെ നീക്കം ചെയ്ത് ശരീരത്തിന് പുത്തനുണര്‍വും ആരോഗ്യവും സൗന്ദര്യവും പ്രധാനം ചെയ്യുന്നതില്‍ ങശ ഠൃലിറന്റെ ഉല്‍പ്പന്നങ്ങള്‍ എന്നും ഒരുപടി മുന്നിലാണ്. കേരളമൊട്ടാകെ ഇവരുടെ സേവനങ്ങള്‍ ലഭ്യമാണ്.

സംരംഭക മേഖലയില്‍ മാത്രമല്ല മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും Mi Trend ന്റെ പ്രാധാന്യം എടുത്തു പറയേണ്ടതു തന്നെയാണ്. ഈ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ Mi Trendന്റെ അമരക്കാരനായ നസീര്‍ ബാബുവിനൊപ്പം മികച്ചൊരു ടീമും അദ്ദേഹത്തിനൊപ്പമുണ്ട്.

ആരോഗ്യപരമായ ജീവിതമാണല്ലോ ഒരോ മനുഷ്യന്റെയും ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റാന്‍ ആത്മാര്‍ഥയോടെ കൂടെ നില്‍ക്കാന്‍ ഈ ടീമിനാകുമെന്നതാണ് Mi Trendനെ ഇത്രയധികം സ്വീകാര്യതയുള്ളതാക്കി മാറ്റിയത്. ഇനിയും മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുള്ള പ്രയാണത്തിലാണു ഈ കൊറോണക്കാലത്തും ഇവര്‍..

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ