News Desk

സെന്‍സെക്സ് 166 പോയിന്റ് നേട്ടത്തില്‍ ക്ലോസ്ചെയ്തു

Spread the love

മുംബൈ: വ്യപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 166.07 പോയന്റ് നേട്ടത്തില്‍ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയര്‍ന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്മോള്‍ ക്യാപ് സൂചികയും കുതിപ്പ് നിലനിര്‍ത്തി.

ഇന്‍ഫ്ര, ഫാര്‍മ, ബാങ്ക് സെക്ടറുകളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. മെറ്റല്‍, പവര്‍ സൂചികകള്‍ ഒരുശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയില്‍ നേട്ടമൊന്നുമില്ലായിരുന്നെങ്കിലും സ്മോള്‍ ക്യാപ് സൂചിക ഒരുശതമാനം ഉയര്‍ന്നു.

ഗ്ലാന്‍ഡ് ഫാര്‍മ, ഡിവീസ് ലാബ്, ഐസിഐസിഐ ലാബ്, റിലയന്‍സ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ, പവര്‍ഗ്രിഡ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.