News Desk Tech

കോവിഡ് പ്രതിസന്ധി : മൊബൈല്‍ ആപ്പുമായി വസ്ത്രവ്യാപാരികള്‍

Spread the love

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ വസ്ത്രവ്യാപാര മേഖലയില്‍ ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ മൊബൈല്‍ ആപ്പുമായി വസ്ത്ര നിര്‍മാതാക്കളുടെ സംഘടന. ഹോള്‍സെയില്‍, റീട്ടെയില്‍ വസ്ത്ര വ്യാപാരം സാധ്യമാകുന്ന ആപ് ഡിസംബറില്‍ പുറത്തിറക്കും. സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനാണ് ഈ ആശയത്തിന് പിന്നില്‍.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് വസ്ത്രവ്യാപാര മേഖലയിലുണ്ടായ നഷ്ടം 1000 കോടി രൂപയ്ക്കു മുകളിലാണ്. വായ്പകള്‍ക്ക് മൊറട്ടോറിയം ഇല്ലാത്തതും നികുതിയില്‍ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിക്കാത്തതും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു.
വസ്ത്ര നിര്‍മാതാക്കളും ചെറുകിട കച്ചവടക്കാരും ഒരുമിച്ചു ഒറ്റ പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുക എന്നതാണ് ആപ് ലക്ഷ്യമിടുന്നത്. സിഗ്മയിലെ അംഗങ്ങള്‍ മാത്രമാണ് നിക്ഷേപകര്‍. കടകള്‍ വഴിയുള്ള കച്ചവടം നിലനിര്‍ത്തി തന്നെ ഓണ്‍ലൈന്‍ വില്‍പന വ്യാപകമാക്കുകയാണ് ലക്ഷ്യമെന്നു സിഗ്മ ജനറല്‍ സെക്രട്ടറി അബ്ബാസ് അദ്ധറ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള 2 കമ്പനികളാണ് ആപ് തയാറാക്കുന്നത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Career Tech

സ്മാര്‍ട്ട് കരിയര്‍ സെറ്റ് ചെയ്യാം

Spread the loveവിവര സാങ്കേതിക വിദ്യ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചൊരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. മനുഷ്യന്റെ തലച്ചോറിനെക്കാള്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി നൂറുകണക്കിന്
Tech

വീണ്ടും ചില റേഡിയോ കാര്യങ്ങള്‍

Spread the loveകണ്ടുപിടുത്തങ്ങളില്‍ വളരെ കോലാഹലം ഉണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം. ലോകഗതിയെ കീഴടക്കിയ അഞ്ചു കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം തന്നെ റേഡിയോയും തിളങ്ങി നില്‍ക്കുന്നു. 1874 ഏപ്രില്‍ 25-നാണ്