News Desk

ദുബായ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് 2021; ചരിത്ര നേട്ടവുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്

Spread the love

ദുബായ്: ചരിത്ര നേട്ടവുമായി ദുബായ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. 2021 വര്‍ഷത്തെ സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് യുഎഇയിലെ മുന്‍നിര റീട്ടെയിലറായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്. ഹൈപ്പര്‍ മാര്‍ക്കറ്റ് മേഖലയില്‍ എക്‌സലന്‍സ് അവാര്‍ഡ് നേടുന്ന ഏക ഹൈപ്പര്‍ മാര്‍ക്കറ്റാണ് ലുലു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍ശനമായ നിരീക്ഷണത്തിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ ദുബായ് എക്കണോമി കണ്ടെത്തുന്നത് .

ഉപഭോക്തൃ സേവനങ്ങള്‍, സ്ഥാപനങ്ങളിലെ സൂക്ഷ്മ പരിശോധന, മിസ്റ്ററി ഷോപ്പിങ്, ശുചിത്വം, സുരക്ഷ എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങള്‍ പിന്നിട്ടാണ് ജേതാക്കളെ വിലയിരുത്തുന്നത്. ദുബായ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് എക്കണോമിയാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ദുബായ് മാള്‍, റാക് ബാങ്ക് , അറേബിയന്‍ ഓട്ടോ മൊബൈല്‍സ് എന്നിവരാണ് വിവിധ വിഭാഗങ്ങളില്‍ ബഹുമതി കരസ്ഥമാക്കിയ മറ്റ് സ്ഥാപനങ്ങള്‍. .

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.