News Desk

നഷ്ടത്തില്‍ ക്ലോസ് ചെയ്തു സെന്‍സെക്‌സ്

Spread the love

മുംബൈ: സെന്‍സെക്സ് 18.82 പോയന്റ് നഷ്ടത്തില്‍ 52,861.18ലും നിഫ്റ്റി 16.10 പോയന്റ് താഴ്ന്ന് 15,818.30ലും ക്ലോസ് ചെയ്തു. ഓട്ടോ, ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ് സമ്മര്‍ദംനേരിട്ടത്.
ടാറ്റ മോട്ടോഴ്സിന്റെ പത്തുശതമാനത്തോളമാണ് ഓഹരി വിലയിടിഞ്ഞത്. ഗ്ലാന്‍ഡ് ഫാര്‍മ, ടെക് മഹീന്ദ്ര, ടിസിഎസ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി. ഓഹരി വിപണി നഷ്ടം നേരിട്ടത് രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.55 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

അള്‍ട്രടെക് സിമെന്റ്സ്, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയനേട്ടമുണ്ടാക്കിയപ്പോള്‍ സ്മോള്‍ ക്യാപ് നഷ്ടംനേരിട്ടു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.