News Desk

ബാങ്ക് ജീവനക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത അവധി ; നിര്‍ദ്ദേശവുമായി ആര്‍ ബി ഐ

Spread the love

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശം. ട്രെഷറി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സെന്‍സിറ്റീവ് പൊസിഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. വര്‍ഷത്തില്‍ മറ്റ് പൊതു അവധി ദിവസങ്ങള്‍ക്കും പുറമെയാണിത് നല്‍കുന്നത്.

അവധി ദിവസം ഇ-മെയിലുകള്‍ പരിശോധിക്കുന്നതൊഴികെ ജോലിയുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശങ്ങളും പാടില്ല. വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ ഉള്‍പ്പെടെ ജോലി സംബന്ധമായ യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ കഴിയില്ല. സഹകരണ ബാങ്കുകള്‍ക്കും റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കുകള്‍ക്കുമെല്ലാം ഈ നിര്‍ദേശം ബാധകമാകും.

സര്‍പ്രൈസ് ലീവ് വിഭാഗത്തിലാണ് ഈ ലീവുകള്‍ ഉള്‍പ്പെടുക ബോര്‍ഡ് നയം അനുസരിച്ച് ബാങ്ക് പട്ടികപ്പെടുത്തി സെന്‍സിറ്റീവ് പൊസിഷന്‍ വിഭാഗത്തില്‍ വരുന്ന ജീവനക്കാര്‍ക്കായിരിക്കും പ്രത്യേക ലീവ് ലഭിക്കുക. ഇത് സംബന്ധിച്ച പട്ടിക തയ്യാറാക്കി നല്‍കാനും ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.