News Desk

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ചാമ്പ്യന്‍സ് പോര്‍ട്ടല്‍; സംരംഭകരുടെ പരാതിയില്‍ 72 മണിക്കൂറിനുള്ളില്‍ പരിഹാരം

Spread the love

ന്യൂഡല്‍ഹി : സംരഭകരുടെ പരാതികള്‍ അറിയിക്കാനും അതിവേഗം പരിഹാരം കാണാനും കേന്ദ്ര സര്‍ക്കാര്‍ ചാമ്പ്യന്‍സ് എന്ന പേരില്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ഇതുവഴി 24 മണിക്കൂറും സര്‍ക്കാരിനെ പരാതി അറിയിക്കാനും പരമാവധി 72 മണിക്കൂറിനുള്ള പരിഹാരം കാണാനും സാധിക്കും.

രാജ്യത്തെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ചാമ്പ്യന്‍സ് (CHAMPIONS). പോര്‍ട്ടലിന്റെ പ്രധാന ആകര്‍ഷങ്ങണങ്ങളിലൊന്ന് അതിന്റെ പരാതി പരിഹാര സംവിധാനമാണ്.കേന്ദ്ര സര്‍ക്കാരിന്റെ പരാതി പരിഹാര സംവിധാനമായ സെന്‍ട്രലൈസ്ഡ് പബല്‍ക് ഗ്രിവന്‍സ് റെഡ്രെസ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം (CPGRAMS) വുമായി ബന്ധിപ്പിച്ച പോര്‍ട്ടലാണ് ചാമ്പ്യന്‍സ്.

വെബ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള സിപിജിആര്‍എഎംഎസ് പ്ലാറ്റ്ഫോം 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ട്, ലഭിക്കുന്ന പരാതികള്‍ മന്ത്രാലയങ്ങള്‍ക്കും അതാത് വകുപ്പുകള്‍ക്കും കൈമാറുന്നു.മികച്ച നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഒരു പരാതിയും 72 മണിക്കൂറില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും പരിഹരിക്കണമെന്നുമാണ് നിലപാട്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.