News Desk

ബാങ്കിംഗ് സേവനങ്ങള്‍ക്ക് ആഗസ്റ്റ് മുതല്‍ നിരക്ക് വര്‍ധന

Spread the love

ന്യൂഡല്‍ഹി : ആഗസ്റ്റ് ഒന്നു മുതല്‍ ബാങ്ക് ഇടപാടുകള്‍ക്കുള്ള നിരക്ക് വര്‍ധനവ്. എടിഎം ഇടപാടുകളില്‍ ഇന്റര്‍ചേഞ്ച് ഫീസ് റിസര്‍വ് ബാങ്ക് അടുത്തിടെ ഉയര്‍ത്തിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ക്ക് 15 രൂപയില്‍ നിന്ന് 17 രൂപയായും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കല്‍, ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങി സാമ്പത്തികേതര ഇടപാടുകള്‍ക്ക് 5 രൂപയില്‍ നിന്ന് 6 രൂപയായുമാണ് ഉയര്‍ത്തിയത്.

ഓരോ മാസവും സ്വന്തം ബാങ്ക് ശാഖാ എടിഎമ്മുകളില്‍ നിന്ന് സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പെടെ അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അര്‍ഹതയുണ്ട്. മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്നുള്ള സൗജന്യ ഇടപാടുകള്‍ക്കും അവര്‍ അര്‍ഹരായിരിക്കും. ഇതില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളും മറ്റിടങ്ങളില്‍ അഞ്ച് ഇടപാടുകളും സൗജന്യമായി നടത്താം. അതോടൊപ്പം അടുത്ത വര്‍ഷം ജനവരി ഒന്ന് മുതല്‍ മറ്റ് ഇടപാടുകള്‍ക്ക് ഉള്ള ചാര്‍ജ് 20 ല്‍ നിന്ന് 21 രൂപയായും ആര്‍ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.