News Desk

രാജ്യത്തെ വിമാനത്താവളങ്ങള്‍ നഷ്ടത്തില്‍ ; തിരുവനന്തപുരത്ത് മാത്രം 100 കോടിയുടെ നഷ്ടം

Spread the love

എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലത്തെ യാത്രാ വിലക്കാണ് നഷ്ടത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ വച്ച് നോക്കുമ്പോള്‍ ഇരട്ടി നഷ്ടമാണുണ്ടായിരിക്കുന്നത്.2,948.97 കോടി രൂപയാണ് ആകെ നഷ്ടമായി കണക്കാക്കുന്നത്

വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദില്ലി ഇന്ദികാഗാന്ധി വിമാനത്താവളം രണ്ടാം സ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണിത്. 317 കോടി രൂപയാണ് ദില്ലിയിലെ നഷ്ടം. തിരക്കിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള വിമാനത്താവളമാണ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ 384.81 കോടി രൂപയാണ് നഷ്ടമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 9.61 കോടിയും 2020ല്‍ 2.54 കോടിയും അറ്റാദായം നേടിയിരുന്നു.

തിരുവനന്തപുരം എയര്‍പോര്‍ട്ടും നഷ്ടത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. 100 കോടി രൂപയാണ് തിരുവനന്തപുരത്തെ നഷ്ടം. മുന്‍ വര്‍ഷം 64 കോടി രൂപയുടെ ലാഭത്തിലായിരുന്നു വിമാനത്താവളത്തിന്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.