News Desk

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; ടെക് മഹീന്ദ്ര, എച്ച്സിഎല്‍ തുടങ്ങിയവ മുന്നില്‍

Spread the love

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 38 പോയിന്റ് നേട്ടത്തില്‍ 52,691ലും നിഫ്റ്റി 10 പോയിന്റ് ഉയര്‍ന്ന് 15,789ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോളതലത്തില്‍ വില്‍പന സമ്മര്‍ദ്ദത്തിന് താല്‍കാലിക വിരാമമായെങ്കിലും ചൈനീസ് വിപണിയില്‍ തകര്‍ച്ച തുടരുന്നത് മറ്റ് ഏഷ്യന്‍ വിപണികളെയും ബാധിച്ചു. ടെക് മഹീന്ദ്ര,
എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ടൈറ്റാന്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി കൊടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍. നഷ്ടത്തിലുമാണ്. ബന്ധന്‍ ബാങ്ക്, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, യുപിഎല്‍, ഇന്ത്യന്‍ ഓയില്‍, മാരികോ, ബ്ളൂ ഡാര്‍ട്ട് തുടങ്ങി നൂറിലേറെ കമ്പനികളുടെ പ്രവര്‍ത്തന ഫലമാണ് വെള്ളിയാഴ്ച പുറത്തുവിടുന്നത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.