News Desk

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് ഇനി സി വി വി മാത്രം മതിയാകില്ല; പുതിയ മാറ്റവുമായി റിസര്‍വ്വ് ബാങ്ക്

Spread the love

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് മണി കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോള്‍ അതിന്, നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡിന്റെ സി വി വി മാത്രം അടിച്ചാല്‍ മതിയാകില്ല. പൗരന്മാരുടെ പണം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാറ്റവുമായി റിസര്‍വ്വ് ബാങ്ക്.

ഇനി മുതല്‍ കാര്‍ഡിലെ ഉപഭോക്താവിന്റെ പേര്, 16 അക്ക കാര്‍ഡ് നമ്പര്‍, കാലാവധി അവസാനിക്കുന്ന തീയതി, സിവിവി നമ്പര്‍ ഇവയെല്ലാം രേഖപ്പെടുത്തേണ്ടി വരും. കാര്‍ഡ് വിവരങ്ങള്‍ മുഴുവനായി രേഖപ്പെടുത്തുകയെന്നത് കൂടുതല്‍ സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ട പ്രവര്‍ത്തിയാണ്. ഒന്നിലേറെ കാര്‍ഡുകളുള്ളവര്‍ക്ക് ഈ കാര്‍ഡുകള്‍ കൈയ്യില്‍ കൊണ്ടുനടക്കേണ്ടിയും വരും.

ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും അടക്കം ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനും ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവ വഴി പണം നല്‍കുന്നതിനും നെറ്റ്ഫ്ലിക്സ് പോലുള്ള ആപ്പുകള്‍ റീച്ചാര്‍ജ് ചെയ്യുന്നതിനുമെല്ലാം ഭാവിയില്‍ മുഴുവന്‍ കാര്‍ഡ് വിവരങ്ങളും രേഖപ്പെടുത്തേണ്ടി വന്നേക്കാം.

ആമസോണ്‍, ഗൂഗിള്‍ പേ, പേടിഎം പോലുള്ള കമ്പനികള്‍ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുന്നത് തടയുകയെന്നതാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം. നിലവില്‍ കമ്പനികള്‍ അവരുടെ സെര്‍വറിലും ഡാറ്റാബേസിലും ശേഖരിച്ച് വച്ചിരിക്കുന്ന വിവരങ്ങളാണിവ. പുതിയ നിയമം വന്നാല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്ക് സുരക്ഷിതത്വം ഉണ്ടായിരിക്കും.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.